നടി ഭാവനയ്ക്ക് എതിരെ അജ്ഞാതന്റെ വധഭീഷണി; കോടതിയില്‍ രഹസ്യമൊഴി നല്‍കി

നടി ഭാവനയ്ക്ക് എതിരെ അജ്ഞാതന്റെ വധഭീഷണി; കോടതിയില്‍ രഹസ്യമൊഴി നല്‍കി

നടി ഭാവനയ്ക്ക് എതിരെ വധഭീഷണിയുയര്‍ത്തി അജ്ഞാതന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് അജ്ഞാതന്റെ വധഭീഷണി. ഈ സംഭവത്തില്‍ കോടതിയില്‍ കോടതിയില്‍ ഭാവന രഹസ്യമൊഴി നല്‍കി. ചാവക്കാട് കോടതിയിലാണ് നടി മൊഴി നല്‍കിയത്. നടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് അശ്ലീല കമന്റ് നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.

ഇതേ തുടര്‍ന്ന്  പൊലീസിന് നല്‍കിയ പരാതിയില്‍ ആണ് കഴിഞ്ഞ ജൂലൈ ഒന്നിന്  തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കുന്നതിനായി ചാവക്കാട് കോടതിയില്‍ എത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോടതിയില്‍ എത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.

.

Spread the love
Previous സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രം: നിവിന്‍ പോളി നായകന്‍
Next മിഷന്‍ ഗ്രീന്‍ ശബരിമല: ചെങ്ങന്നൂരില്‍ പ്ലാസ്റ്റിക് എക്സ്ചേഞ്ച് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു

You might also like

MOVIES

തമിഴില്‍ തിളങ്ങി മഞ്ജു; ഇനി രജനീകാന്തിന്റെ നായിക

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നായികയാവാനൊരുങ്ങി മഞ്ജു വാര്യര്‍. രജനികാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്. എന്തിരനും പേട്ടക്കും ശേഷമാണ് സണ്‍ പിക്ചേഴ്സ് പ്രൊഡക്ഷന്‍ രജനികാന്തുമായി കൈ കോര്‍ക്കുന്നത്. സിനിമയുടെ പേരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വെട്രിമാരന്‍ സംവിധാനം

Spread the love
MOVIES

ഏഴ് കോടി നഷ്ടപരിഹാരം നല്‍കാതെ ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

വെയില്‍ സിനിമയുമായി ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്കൊടുവില്‍ യുവനടന്‍ ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ സംഘടനയായ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്. വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനം. ഇതുവരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കും. രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്.

Spread the love
MOVIES

മമ്മുട്ടിയുടെ ‘യാത്ര’ പറഞ്ഞതിലും നേരത്തേ എത്തും

ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയും ചരിത്രനായകനുമായ വൈ എസ് ആര്‍ ആയി മമ്മൂട്ടി വേഷമിടുന്ന ചിത്രം യാത്ര പറഞ്ഞതിലും നേരത്തേ റിലീസ് ചെയ്യും. മാഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതിയും പുറത്തുവിട്ടു. ജനുവരിയില്‍ നിന്ന് ഡിസംബര്‍ 21 ലേക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply