മോഷണ ആരോപണം: വിശദീകരണവുമായി ദീപ നിശാന്ത്

മോഷണ ആരോപണം: വിശദീകരണവുമായി ദീപ നിശാന്ത്

കഴിഞ്ഞദിവസം ഉയര്‍ന്ന മോഷണ ആരോപണത്തില്‍ വിശദീകരണവുമായി ദീപ നിശാന്ത്. ഫേസ്ബുക് ബയോ ആയി പോസ്റ്റ് ചെയ്തിരുന്ന വരികള്‍ ആദ്യമായി കേട്ടതു കൃഷ്ണകുമാരി ടീച്ചറില്‍ നിന്നാണെന്നു ദീപ വ്യക്തമാക്കുന്നു. ഇഷ്ടപ്പെട്ട വരികള്‍ ബയോ ആയി ഇടാറുണ്ടെന്നും, പലപ്പോഴും രചയിതാവിന്റെ പേരു ഓര്‍ത്തോളണം എന്നു നിര്‍ബന്ധമില്ലെന്നും ദീപ വ്യക്തമാക്കുന്നു.

ദീപയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം :-

“പട്ടടത്തീ കെട്ടുപോകിലും പെയ്യട്ടെ
മഴയത്തു വേണം മടങ്ങാൻ.. “

കൃഷ്ണകുമാരി ടീച്ചറിൽ നിന്നാണ് ഈ വരികൾ ആദ്യമായി കേട്ടിട്ടുള്ളത്. ടീച്ചറിപ്പോഴും ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപ് ടീച്ചർ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു.( 2014 ആഗസ്റ്റ് 1 ന്). അതേ പോസ്റ്റിൽ ഞാനൊരു കമന്റുമിട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട വരികൾ നമ്മുടെ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫേസ്ബുക്കിലും വാട്സപ്പിലുമിടാറുണ്ട്.പലപ്പോഴും രചയിതാവിന്റെ പേര് നമ്മൾ പോലും ഓർത്തോളണം എന്നില്ല. അതൊരു ക്രിമിനൽ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റിയോർത്ത് സത്യത്തിൽ സഹതാപമുണ്ട്. അതേറ്റു പിടിക്കുന്ന ഓൺലൈൻ മാധ്യമങ്ങളുടെ വാർത്താ ദാരിദ്ര്യത്തെപ്പറ്റിയോർത്ത് രണ്ടു തുള്ളി കണ്ണീർ പൊഴിക്കുന്നു..!

നിങ്ങൾക്കാഘോഷിക്കാൻ ഇനിയുമിനിയും അവസരങ്ങൾ ഞാനുണ്ടാക്കിത്തരുന്നതാണെന്ന് ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു !!

[ ടീച്ചർ ‘ബയോ’ഡേറ്റയും കക്കാൻ തുടങ്ങിയോന്ന് ചോദിച്ച് വരുന്ന നിഷ്കളങ്കജന്മങ്ങളേ…. ധ്വജപ്രണാമം !!]

സങ്കടം സഹിക്കാൻ പറ്റാഞ്ഞിട്ട് പിള്ളേരുമായി ഹംപിയിൽ ടൂറ് വന്നേക്കാണ്! അതാണ് മറുപടി വൈകിയത്. ക്ഷമിച്ചേക്കണം!

Spread the love
Previous ജോലി ഒഴിവുകള്‍
Next പ്രത്യക്ഷ നികുതി പിരിവില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധന

You might also like

SPECIAL STORY

ഉദ്യോഗ് ആധാര്‍ അറിയേണ്ടതെല്ലാം…

ടി എസ് ചന്ദ്രന്‍ വ്യവസായ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ഉദ്യോഗ് ആധാര്‍’ എന്ന പുതിയ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ/ ചെറുകിട/ ഇടത്തരം സംരംഭങ്ങള്‍ ഇനിമുതല്‍ ഉദ്യോഗ് ആധാര്‍ പദ്ധതി പ്രകാരം വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. എംഎസ്എംഇ ഡി

Spread the love
Special Story

പെറ്റ് ഡേ-കെയറിലൂടെ വരുമാനം നേടാം

കുഞ്ഞുങ്ങളുടെ ഡേ കെയര്‍പോലെ വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സംവിധാനമാണ് പെറ്റ് കെയര്‍. വീടുകളില്‍ വളര്‍ത്തു മൃഗങ്ങളെ വളര്‍ത്തുന്നവരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. അതിനാല്‍ത്തന്നെ ഈ സംരംഭത്തിന്റെ സാധ്യതയും വലുതാണ്. കേരളത്തില്‍ ഇത്തരം സംരംഭങ്ങള്‍ കുറവാണെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പട്ടികളേയും പൂച്ചകളേയുമൊക്കെ അരുമയായി വളര്‍ത്തുന്നവര്‍

Spread the love
Special Story

അധികൃതരേ…സംരംഭകരുടെ ജീവനെടുത്ത് മതിയായില്ലേ…?

കേരളത്തില്‍ പ്രധാനമായും വ്യവസായ പാര്‍ക്കുകള്‍ നിര്‍മിച്ചു നല്‍കുന്നത്, കിന്‍ഫ്രയും കെഎസ്‌ഐടിസിയുയും, ജില്ലാ വ്യവസായ കേന്ദ്രവും, സിഡ്‌കോയും ഒക്കെയാണ്. ഭൂമി പതിച്ചു നല്‍കുന്ന രീതിയാണ് സിഡ്‌കോയും ഡിഐബിയും പിന്തുടര്‍ന്നു വന്നിരുന്നത്.. എന്നാല്‍ കൊച്ചുവേളിയില്‍ സംഭവിച്ചതാകട്ടെ ലീസുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നമാണ്. ആറര ലക്ഷം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply