കുന്നോളമുണ്ടല്ലോ കോപ്പിയടിക്കുളിര്‍ : വിട്ടൊഴിയാതെ കവിതാവിവാദം

കുന്നോളമുണ്ടല്ലോ കോപ്പിയടിക്കുളിര്‍ : വിട്ടൊഴിയാതെ കവിതാവിവാദം

വിവാദങ്ങളുടേയും ആരോപണങ്ങളുടേയും പെരുമഴ അത്ര പെട്ടെന്നു നനഞ്ഞു തീര്‍ക്കാന്‍ കഴിയാത്തവിധമാണു കാര്യങ്ങളുടെ പോക്ക്. യുവകവി എസ് കലേഷിന്റെ കവിത കോപ്പിയടിച്ചതിന്റെ വിവാദങ്ങള്‍ വിട്ടൊഴിയും മുമ്പേ അധ്യാപിക ദീപ നിശാന്തിനെതിരെ മറ്റൊരു കോപ്പിയടി ആരോപണം കൂടി. ഫേസ്ബുക് ബയോ ആയി പോസ്റ്റ് ചെയ്ത വരികളും കോപ്പിയടിക്കപ്പെട്ടതാണെന്നാണ് പുതിയ ആരോപണം. തൃശൂര്‍ കേരളവര്‍മ കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗീത സുഷമ സുബ്രഹ്മണ്യനാണ് ഫേസ്ബുക്കിലൂടെ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ആരോപണം ഉയര്‍ന്നതിനു തൊട്ടുപിന്നാലെ ദീപ നിശാന്തിന്റെ ഫേസ്ബുക് പ്രൊഫൈലില്‍ നിന്നും ഈ വരികള്‍ അപ്രത്യക്ഷമായി.

 

സാമൂഹ്യ മാധ്യമത്തിലെ അനുഭവ എഴുത്തിലൂടെയാണു ദീപ പ്രശസ്തയായത്. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍, നനഞ്ഞു തീര്‍ത്ത മഴകള്‍, ഒറ്റമരപ്പെയ്ത്ത് എന്നീ പുസ്തകങ്ങളും പുറത്തിറങ്ങി.  എകെപിസിടിഎയുടെ മാസികയില്‍ പ്രസിദ്ധീകരിച്ച കവിതയാണ് ആദ്യം പുലിവാല്‍ പിടിച്ചത്. എസ് കലേഷിന്റെ നേരത്തെ പ്രസിദ്ധീകരിച്ച കവിത സ്വന്തം പേരില്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു ദീപ. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ദീപയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ആര്‍ക്കും മനസിലാവാത്ത വിശദീകരണവുമായി ദീപ രംഗത്തെത്തിയപ്പോള്‍ അതും വിമര്‍ശനത്തിനിടയാക്കി. തുടര്‍ന്നാണ് പ്രഭാഷകനായ എം ജെ ശ്രീചിത്രന്‍ താന്‍ എഴുതിയതെന്നു തെറ്റിദ്ധരിപ്പിച്ചു വരികള്‍ അയച്ചു തരികയും, അതു സ്വന്തം പേരില്‍ ദീപ പ്രസിദ്ധീകരിക്കുകയുമായിരുന്നു എന്നതു വെളിവായത്. ആ വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോള്‍ത്തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉപന്യാസ രചനാമത്സരത്തില്‍ ദീപ വിധികര്‍ത്താവായി എത്തിയതും വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.  എല്ലാമൊന്ന് ഒതുങ്ങിയ സാഹചര്യത്തിലാണ് ഇപ്പോള്‍ വീണ്ടും കോപ്പിയടി വിവാദം ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ചു ദീപ നിശാന്തിന്റെ പ്രതികരണം ഉണ്ടായിട്ടില്ല.

 

സംഗീതയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :-

Deepa Nisanth teacher ഈ വരികൾ താങ്കളുടെ ബയോ ആയി കണ്ടത് കൊണ്ട് തന്നെ ആണ് ഞാൻ ഈ പോസ്റ്റ് ഇട്ടതു, ഞാൻ കേരളവര്മയില് പഠിക്കുമ്പോൾ കേട്ട് പരിചയിച്ച ഈ വരികൾ താങ്കളുടേത് അല്ലെന്നു എനിക്ക് ഉറപ്പായിരുന്നു . അത് ശരത് ചന്ദ്രൻ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റുധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി . തെറ്റുധരിച്ചവരുടെ ദാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ , എഴുത്തുകാരി കൂടി ആയ ഒരു വ്യക്തി , അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത് , യുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തിൽ എഴുതിയ ഒരു കവിതയിലെ രണ്ടു വരികൾ എടുത്ത് ബയോ ആകുബോൾ , താങ്കളെ ഫോളോ ചെയ്യുന്ന ആരാധകർ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കിൽ അത് അവരുടെ പ്രശ്നം എന്ന് പറഞ്ഞു ഒഴിയുന്നത് ധാര്മികതകയല്ല . ആശാനും onv ഒന്നുമല്ലാ ഇതെഴുതിയത് , ഈ വരികൾ എഴുതിയ, താങ്കൾ പഠിച്ച, ഇപ്പോൾ പഠിപ്പിക്കുന്ന അതെ കേരള വർമയിൽ ( 2005 – 2008 ഫിസിക്സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കൾ കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

Spread the love
Previous മല്യ ഇനി മുതല്‍ പിടികിട്ടാപ്പുള്ളി
Next വൈറസ് ചിത്രീകരണം തുടങ്ങി : നേഴ്‌സ് ലിനിയായി റിമ

You might also like

NEWS

വാഹനവിപണിയിലെ മാന്ദ്യം, പ്ലാന്റുകള്‍ക്ക് പൂട്ടിട്ട് എസ്എംഎല്‍ ഇസുസുവും

കച്ചവടമില്ലാത്തതിനാല്‍ പ്ലാന്റുകള്‍ക്ക് പൂട്ടിട്ട് എസ്എംഎല്‍ ഇസുസു. വാഹനവിപണിയിലെ മാന്ദ്യത്തിനിടെ വാഹനനിര്‍മ്മാതാക്കളായ എസ് എം എല്‍ ഇസുസുവും പ്ലാന്റുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ചണ്ഡീഗഡിലെ നവാന്‍ഷഹറിലുള്ള ഷാസി നിര്‍മ്മാണ ഫാക്ടറി ആറ് ദിവസത്തേക്ക് അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് രാജ്യത്തെ

Spread the love
NEWS

പാസ്പോർട്ട്‌ നഷ്ടപെട്ടവർക്കായി പ്രത്യേക ക്യാമ്പ്

പ്രളയത്തിൽ അകപ്പെട്ട് പാസ്പോർട്ട്‌ നഷ്ടപ്പെടുകയോ കേടുപാടുകൾ വരുകയോ ചെയ്തവർക്കായി നാളെ പ്രത്യേക ക്യാമ്പുകൾ നടത്തും. ആലുവയിലെയും കോട്ടയത്തെയും പാസ്പോർട്ട് സേവ കേന്ദ്രത്തിലാണ് ക്യാമ്പുകൾ നടത്തുന്നത്. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി www.passportindia.gov.in എന്ന വെബ്സൈറ്റിലോ എംപാസ്പോർട്ട്‌ സേവ ആപ്പിലോ പ്രവേശിച്ച ശേഷം ആർ.

Spread the love
Movie News

അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് ; നായകനായി കാളിദാസ് എത്തുന്നു

മലയാള സിനിമയിലെ ന്യൂ ജെൻ സംവിധായകനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്നു. കടുത്ത അർജന്റീന ഫാൻസിന്റെ കഥ പറയുന്ന ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്. ആഷിഖ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply