ഡിസൈര്‍ പരാജയത്തിന്റെയും വിജയത്തിന്റെയും കഥ

ഡിസൈര്‍ പരാജയത്തിന്റെയും വിജയത്തിന്റെയും കഥ

വിജയിക്കുവാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ഡിസൈര്‍. പരാജയത്തിന്റെ ഗതകാല ചരിത്രത്തെ വിജയം കൊണ്ട് തിരുത്തിയ ബിജുവിന്റെ ജീവിതത്തെയും ബിസിനസിനെയും ഡിസൈര്‍ എന്ന് ഒറ്റവാക്കില്‍ വിളിക്കാം. വലിയ വീഴ്ചയുടെ ചരിത്രത്തില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയുടെ നെറുകയിലേക്കെത്തിയിരിക്കുകയാണ് ഡിസൈര്‍.

ജീവിതത്തിന്റെ അരങ്ങില്‍ ബിസിനസുകാരന്റെയും ജീവനക്കാരുടെയും വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച ചരിത്രമാണ് ബിജുവിന്റേത്. പഠന കാലഘട്ടത്തിന് ശേഷം 2000 മുതല്‍ 2009 വരെയുള്ള നീണ്ട കാലഘട്ടം ജീവനക്കാരന്റെ വേഷമായിരുന്നു ബിജുവിന്. വലിയ സ്ഥാപനത്തിലെ ജോലിയും നല്ല വരുമാനവും; ജീവതത്തില്‍ സുരക്ഷിതമാകുവാന്‍ വേണ്ട എല്ലാ സാഹചര്യവും ഒത്തിണങ്ങിയ അവസ്ഥ. പക്ഷെ തന്റെ ജീവതത്തില്‍ സംരംഭകനാകുക എന്നതാണ് ലക്ഷ്യമെന്നുറപ്പിച്ച ബിജു 2009ല്‍ ആ ജോലിയോട് ഗുഡ്‌ബൈ പറഞ്ഞു. അക്കൗണ്ടിംഗ് രംഗത്താണ് ജോലി ചെയ്തിരുന്നതെങ്കിലും സ്വന്തമായൊരു സ്ഥാപനം ലക്ഷ്യം വെച്ചപ്പോള്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ മേഖലയായ ടെക്‌സ്റ്റൈല്‍ തിരഞ്ഞെടുക്കുകയായിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ ടെക്‌സ്‌റ്റൈല്‍ രംഗത്ത് ഒരു ഷോപ്പ് തുടങ്ങുകയും ചെയ്തു.

തിരുവല്ലയിലെ നല്ല തുടക്കം

മൂന്നു പേരുമായി ചേര്‍ന്ന് പാര്‍ട്ണര്‍ഷിപ്പിലായിരുന്നു ആദ്യം ടെക്‌സ്റ്റൈല്‍ തുടങ്ങിയത്. എന്നാല്‍ വളരെ പെട്ടന്നു തന്നെ ബിസിനസ് വികസിച്ചു. 15000 സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിലായിരുന്നു ടെക്‌സ്റ്റൈല്‍ ഷോപ്പ് ആരംഭിച്ചത്. ആദ്യ വര്‍ഷം തന്നെ 29 കോടി രൂപയുടെ വില്‍പ്പന നേടി സ്ഥാപനം വിജയത്തിന്റെ പാതയില്‍ എത്തി. പക്ഷെ മൂന്നാമത്തെ പാട്ണറുമായി ഉടലെടുത്ത ചെറിയ പ്രശ്‌നങ്ങള്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്കും പിന്നീടുള്ള മുന്നോട്ടുപോക്കിനും വെല്ലുവിളിയായി. പാര്‍ട്ണര്‍ഷിപ്പ് പിരിഞ്ഞു. ജീവിതത്തിലെ ആദ്യ പരാജയം അതായിരുന്നു. ഇനിയെന്ത് എന്ന് ചിന്തയ്ക്ക് വിരാമം നല്‍കി പുതിയ സ്ഥാപനത്തിന് തുടക്കമിട്ടു. പഴയ കമ്പനിയിലെ രണ്ടാമത്തെ പാര്‍ട്ണറായിരുന്നു ബിസിനസ് പങ്കാളി. നീണ്ട ഒരു വര്‍ഷം ഈ സൗഹൃദം മുന്നോട്ടു പോയി. എന്നാല്‍ പാട്ണര്‍ഷിപ്പിന്റെ പരിമിതികള്‍ മനസിലായപ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് ഉറപ്പിച്ച് ബിസിനസ് ഉപേക്ഷിച്ച് തിരുവല്ലയില്‍ നിന്ന് വണ്ടി കയറി നാട്ടിലേക്ക് പോന്നു. രണ്ടു വട്ടം പരാജയപ്പെട്ടപ്പോള്‍ ബിജു ഒന്നുറപ്പിച്ചിരുന്നു. ഇനി ചെയ്യുന്നത് ഒറ്റയ്ക്ക് മതി. ഡിസൈര്‍ എന്ന തന്റെ സ്വപ്‌നത്തിലേക്ക് ബിജു എത്തിച്ചേരുന്നത് അങ്ങനെയായിരുന്നു.

സ്വപ്‌നം തേടി കോതമംഗലത്തേക്ക്

ഏതൊരു വ്യക്തിയും നല്ലൊരു ബൂട്ടിക്ക് ആരംഭിക്കുമ്പോള്‍ മെട്രോ സിറ്റിയാകും സ്വപ്‌നം കാണുക. എന്നാല്‍ കോതമംഗലം പോലൊരു കിഴക്കന്‍ പ്രദേശം ആസ്ഥാനമായി തിരഞ്ഞെടുക്കുക എന്നതായിരുന്നു ബിജുവിന്റെ വഴി. രണ്ടു കാരണങ്ങളാണ് ബിജുവിനെ ഇതിന് പ്രേരിപ്പിച്ചത്. നിലവില്‍ ഏതൊരു ആവശ്യത്തിനും കൊച്ചിയിലേക്ക് പര്‍ച്ചേസ് ചെയ്യുവാന്‍ പോകുന്നവരാണ് കോതമംഗലത്തുള്ളവര്‍. മറ്റൊന്ന് നിരവധി ആളുകള്‍ കോതമംഗലത്ത് വന്നു താമസിക്കുകയും ചെയ്യുന്നുണ്ട്. കൊച്ചിയിലേക്ക് വാങ്ങുവാന്‍ പോകുന്ന ഉപഭോക്താക്കളുടെ 30 ശതമാനം ലഭിച്ചാല്‍ പോലും വിപണിയില്‍ വിജയം കൊയ്യാമെന്ന ഫിനാന്‍സ് സമവാക്യം ബിജുവിന് നല്‍കിയ ധൈര്യം ചെറുതായിരുന്നില്ല. കോതമംഗലത്തുകാര്‍ക്ക് അത്ര പരിചിതമായ വഴികളിലൂടെയായിരുന്നില്ല ബിജുവിന്റെ സഞ്ചാരം. കോതമംഗലത്തെ തന്നെ ഏറ്റവും നല്ല ഇന്റീരിയര്‍ ഡിസൈന്‍ ചെയ്ത ഷോപ്പായിരുന്നു ഡിസൈര്‍. ഉപഭോക്താവിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ഉല്‍പ്പന്നം നല്‍കുവാനും പുതിയ ട്രെന്‍ഡുകള്‍ കൊണ്ടുവരുവാനും ബിജുവിന് സാധിച്ചു. ഇതായിരുന്നു ഡിസൈറിന്റെ മുന്നേറ്റത്തിന് അടിസ്ഥാനം.

ട്രെന്‍ഡി വസ്ത്രങ്ങളുടെ കലവറ

എ, ബി, സി എന്നീ മൂന്നു വിഭാഗങ്ങളിലുള്ള മൊത്ത കച്ചവടക്കാരാണ് വിപണിയില്‍ ഉള്ളത്. എ കാറ്റഗറി സപ്ലൈയേഴ്‌സ് ആണ് മാസ്റ്റര്‍ ക്രിയേറ്റേഴ്‌സ്. ഇതിനെ ഗുണമേ•-യുടെ പര്യായമെന്ന് വിശേഷിപ്പിക്കാം. ബി അതിന്റെ താഴെയും സി ഏറ്റവും കുറഞ്ഞതുമാണ്. ഡിസൈര്‍ പര്‍ച്ചേസ് ചെയ്യുന്നത് എ കാറ്റഗറി കച്ചവടക്കാരില്‍ നിന്നാണ. അതിനാല്‍ തന്നെ പ്രീമിയം വസ്ത്രങ്ങളുടെ കലവറയാണ് ഡിസൈര്‍. പ്രീമിയം കസ്റ്റമേഴ്‌സാണ് ഡിസൈറിന്റെ പ്രധാന ഉപഭോക്താക്കള്‍. പുതിയ ഫാഷന്‍ വസ്ത്രങ്ങള്‍ മെട്രോ സിറ്റികളില്‍ എത്തുന്നതിനൊപ്പം ഡിസൈറില്‍ ലഭ്യമാകുന്നതിനാല്‍ സ്ഥാപനത്തിലെ തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചു. ഇന്ന് ഡിസൈര്‍ എന്നാല്‍ കോതമംഗലത്തെ പ്രധാന ഫാഷന്‍ ഹബ്ബാണ്.

രണ്ടാമത്തെ ഷോപ്പിലേക്ക്

ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതും ബ്രാന്‍ഡ് ജനകീയമാതും രണ്ടാമത്തെ ഷോപ്പിനെകുറിച്ച് ചിന്തിക്കാന്‍ ബിജുവിനെ പ്രേരിപ്പിച്ചു. അതിനെത്തുടര്‍ന്നാണ് തൊടുപുഴയില്‍ രണ്ടാമത്തെ ഷോപ്പ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തൊടുപുഴയിലും അധികം വൈകാതെ വിസ്മയം ഒരുക്കുവാന്‍ ഡിസൈറിന് സാധിച്ചു. കോതമംഗലത്തെ പേരും പെരുമയും ഉപഭോക്താകളുടെ സംതൃപ്തിയും ഒത്തുചേര്‍ന്നതോടെ ഡിസൈര്‍ തൊടുപുഴയിലും വിജയക്കുതിപ്പ് തുടങ്ങി.

സ്വപ്‌നങ്ങളുടെ വഴിയെ

പെട്ടിക്കു ചുറ്റും ബിസിനസ് എന്ന കാലഹരണപ്പെട്ട സിദ്ധാന്തങ്ങളോട് വിടപറഞ്ഞിട്ട് തന്നെയാണ് രണ്ടാമത്തെ ഷോപ്പിലേക്ക് ഡിസൈര്‍ വന്നെത്തിയത്. ഒരു ജനറല്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പും, കൊച്ചിയില്‍ മറ്റൊരു ഡിസൈര്‍ ടെക്‌സ്റ്റൈല്‍ ഷോപ്പും ബിജുവിന്റെ അടുത്ത സ്വപ്‌നവും ലക്ഷ്യവുമാണ്. അതിലേക്കുള്ള പ്രയാണത്തിലാണ് ബിജു.

Spread the love
Previous മൂല്യങ്ങള്‍ കൈമുതലാക്കിയ നിര്‍മാതാവ്
Next ക്ലാസിക് ജാവ മോഡലുകള്‍ വിപണിയിലെത്തി; വില ഒന്നര ലക്ഷം മുതല്‍

You might also like

Home Slider

തലശ്ശേരി വിഭവങ്ങളിലെ രാജകീയ പെരുമ

ആലുവക്കാരുടെ രസമുകുളങ്ങളില്‍ തലശ്ശേരി രുചി വൈവിധ്യങ്ങള്‍ ആദ്യം എത്തിച്ചതിന്റെ അംഗീകാരം റോയല്‍ സ്വീറ്റ്‌സിനാണ്. അവിടെ നിന്നാണ് തലശ്ശേരി രുചിപ്പെരുമ എറണാകുളത്തേക്കും മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയത്. റോയല്‍ സ്വീറ്റ്‌സില്‍ നിന്ന് റോയല്‍ എന്ന ബ്രാന്‍ഡിലേക്ക് വളര്‍ന്ന ഈ സ്ഥാപനത്തിലൂടെയാണ് മദ്ധ്യകേരളത്തിലെ പലരും

Spread the love
Success Story

വെഡിംഗ് പ്ലാനിംഗിലെ വൈവിദ്ധ്യമായി സെന്റ് മാര്‍ട്ടിന്‍

ഇവന്റ് മാനേജ്‌മെന്റ് കമ്പനികള്‍ കൈവയ്ക്കാത്ത ഒരു മേഖലകളും, ആഘോഷപരിപാടികളും ഇന്നില്ല. ജന്മദിന പാര്‍ട്ടികള്‍ മുതല്‍ കല്യാണങ്ങള്‍ വരെ, ഉത്സവങ്ങള്‍ മുതല്‍ കോളേജ് ഫെസ്റ്റുകള്‍ വരെ അങ്ങനെ ആഘോഷങ്ങളെല്ലാം ഇന്ന് വിജയകരമാക്കുന്നതിന് ഇത്തരം ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു

Spread the love
MOVIES

‘നൂറ്റാണ്ടിനു മുന്‍പേ മരിച്ചു പോയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ‘

വിനു വി നായര്‍ അച്ചന്മാരുടെ പൊന്നുമക്കള്‍ സിനിമയില്‍ വരുമ്പോള്‍, അല്ലേല്‍ വരുത്തുമ്പോള്‍ ഇത് നമുക്ക് പറ്റിയ പണിയാണോ എന്ന് അവരവര്‍ തന്നെ ആദ്യം ഒന്ന് ചിന്തിക്കുന്നത് നന്ന്. അല്ലേല്‍ തിയേറ്ററില്‍ പടം നടക്കുമ്പോള്‍ അവനവന്റെ അപ്പന്മാര്‍ ദൂരെയിരുന്നു തുമ്മും. മോഹന്‍ലാല്‍ എന്ന

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply