ട്രെയിലറും തകര്‍ത്തു : വിക്രമിന്റെ മകന്‍ പ്രതീക്ഷയേറ്റുന്നു

ട്രെയിലറും തകര്‍ത്തു : വിക്രമിന്റെ മകന്‍ പ്രതീക്ഷയേറ്റുന്നു

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് അരങ്ങേറ്റം കുറിക്കുന്ന വര്‍മ്മ എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ട്രെയിലറില്‍ ധ്രുവിന്റെ പ്രകടനത്തിനു വന്‍ വരവേല്‍പ്പാണു ലഭിക്കുന്നത്. തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കാണു വര്‍മ്മ. നടന്‍ സൂര്യയാണു ട്രെയിലര്‍ റിലീസ് ചെയ്തത്.

 

രണ്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മികവാര്‍ന്ന പ്രകടനമാണു ധ്രുവ് കാഴ്ച്ചവച്ചിരിക്കുന്നത്. ബാലയാണു ചിത്രത്തിന്റെ സംവിധാനം. പുതുമുഖം മേഘ ചൗധരിയാണു നായിക. ഈശ്വരി റാവു, റെയ്‌സ വില്‍സണ്‍, ആകാശ് പ്രേംകുമാര്‍ തുടങ്ങിയവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിനും വന്‍വരവേല്‍പ്പ് ലഭിച്ചിരുന്നു.

 

തെലുങ്കില്‍ മാത്രമല്ല അതിര്‍ത്തികള്‍ കടന്നു ആസ്വാദകരെ സൃഷ്ടിച്ച സിനിമയായിരുന്നു അര്‍ജുന്‍ റെഡ്ഡി. അഞ്ചു കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം അറുപത്തഞ്ചു കോടിയിലധികം ബോക്‌സോഫിസില്‍ നിന്നു കലക്റ്റ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്ക് എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ ഏറുകയാണ്. മലയാളത്തില്‍ ഗോദ, എസ്ര തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച ഇ ഫോര്‍ എന്റര്‍ടെയ്ന്‍മൊണു വര്‍മ്മ
നിര്‍മിച്ചിരിക്കുന്നത്. സിനിമ ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്തും.

Spread the love
Previous സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്
Next ദുരൂഹതകളുമായി 9 : പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

You might also like

NEWS

വരത്തന്‍ ഓഗസ്റ്റ് 22ന് തിയേറ്ററുകളിലെത്തും

അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് വരത്തന്‍. ഇയ്യോബിന്റെ പുസ്തകം എന്ന ഹിറ്റ് ചിത്രമാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. തികച്ചും വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യ രാജേഷ് നായികയാവുന്ന ചിത്രം നിര്‍മിക്കുന്നത്

Spread the love
MOVIES

വിസ്താരം തുടരുന്നു; നടിയെ ആക്രമിച്ച കേസല്‍ ഭാമ ഉള്‍പ്പെടെയുള്ളവരെ ഇന്ന് വിസ്തരിക്കും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പ്രധാന സാക്ഷികളുടെ വിസ്താരം പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. ചലച്ചിത്ര താരം ഭാമ ഉള്‍പ്പെടെയുള്ളവരെയാണ് ഇന്ന് വിസ്തരിക്കുക. കേസിലെ നിര്‍ണായ സാക്ഷികളായ ഇടവേള ബാബുവും കാവ്യയുടെ അമ്മ ശ്യാമളയുടെയും സാക്ഷി വിസ്താരം

Spread the love
MOVIES

ഹലാല്‍ ലൗ സ്റ്റോറിയുമായി സക്കരിയ; പ്രധാന കഥാപാത്രങ്ങളായി ഇന്ദ്രജിത്തും ജോജുവും

സുഡാനി ഫ്രം നൈജീരിയ എന്ന  ചിത്രത്തിന് ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹലാല്‍ ലൗ സ്റ്റോറി. ചിത്രത്തില്‍ ഇന്ദ്രജിത്തും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മറ്റ് പ്രധാന കഥാപാത്രങ്ങളെ ഗ്രേസ് ആന്റണിയും ഷറഫുദ്ദീനും അവതരിപ്പിക്കും. ചിത്രത്തിന്റെ തിരക്കഥ സക്കരിയയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply