സൂറത്തിലെ വജ്രവ്യവസായ മേഖല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

സൂറത്തിലെ വജ്രവ്യവസായ മേഖല വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു

കോവിഡ് രോഗപ്പകര്‍ച്ച മൂലം പ്രതിസന്ധിയിലായ സൂറത്തിലെ വജ്രാഭരണ ശാലകള്‍ ഇടവേളയ്ക്ക് ശേഷം സജീവമായി. ലോകത്തിലെ ഏറ്റവും വലിയ വജ്രാഭരണ ഉല്‍പ്പാദന ഹബ്ബായ സൂറത്ത്, കോവിഡ് രോഗം നിയന്ത്രണത്തിലേക്ക് വന്ന സാഹചര്യത്തിലാണ് വീണ്ടും പഴയ പ്രതാപം തിരികെ പിടിക്കാന്‍ ശ്രമമാരംഭിച്ചത്. ഏഴായിരത്തോളം വജ്ര നിര്‍മാണശാലകളാണ് ഈ ഗുജറാത്ത് നഗരത്തിലുള്ളത്. ഇവയില്‍ അയ്യായിരത്തോളം യൂണിറ്റുകളും വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ച് 70% ഉല്‍പ്പാദന ക്ഷമതയിലാണ് പ്രവര്‍ത്തനം.

ഏപ്രില്‍-ജൂലൈ കാലഘട്ടത്തില്‍ ഇന്ത്യയുടെ വജ്ര കയറ്റുമതി 44% ആണ് ഇടിഞ്ഞത്. മേഖലയെയാകെ ഇത് പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. എന്നാല്‍ സൂറത്തിലെ കോവിഡ് രോഗപ്പകര്‍ച്ച പൊതുവെയും വജ്രാഭരണ നിര്‍മാണ മേഖലയില്‍ പ്രത്യേകിച്ചും ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് ജെം ആന്‍ഡ് ജൂവലറി കയറ്റുമതി പ്രോല്‍സാഹന കൗണ്‍സില്‍ (ജിജെഇപിസി) സംസ്ഥാന ചെയര്‍മാന്‍ ദിനേഷ് നാവദിയ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഫാക്ടറികളില്‍ വളരെ കുറച്ച് തൊഴിലാളികള്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് മൂലം വിദേശത്തു നിന്നുള്ള അസംസ്‌കൃത വജ്രത്തിന്റെ ഇറക്കുമതി വ്യാപാരികള്‍ രണ്ടു മാസമായി സ്വയമേവ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നേരത്തെ എത്തിയ അസംസ്‌കൃത വജ്രം ആഭരങ്ങളാക്കിയും പോളിഷ് ചെയ്തും വിറ്റഴിച്ചു തീര്‍ക്കാന്‍ ഇത് ഉല്‍പ്പാദകരെ സഹായിച്ചു. ഇതുമൂലം സാമ്പത്തികമായ നേട്ടം കോവിഡ് കാലത്ത് ലഭിച്ചിട്ടുണ്ടെന്ന് മേഖലയില്‍ നിന്നുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ആവശ്യകത ഉയരുന്നുണ്ടെന്നും വിവിധയിടങ്ങളില്‍ നിന്ന് അന്വേഷണങ്ങള്‍ സജീവമായെന്നും ഉല്‍പ്പാദകര്‍ പറയുന്നു. യുഎസില്‍ നിന്നുള്ള ഡിമാന്‍ഡ് ഇപ്പോഴും പഴയരീതിയിലായിട്ടില്ലെങ്കിലും മറ്റൊരു പ്രധാന കയറ്റുമതി കേന്ദ്രമായ ഹോങ്കോംഗില്‍ നിന്ന് ആവശ്യക്കാര്‍ സജീവമായി രംഗത്തുണ്ട്. അവധിക്കാല സീസണ്‍ വരുന്നതിനാല്‍ വരും മാസങ്ങളില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ വര്‍ധിക്കുമെന്ന് ജിജെഇപിസി ചെയര്‍മാന്‍ കോളിന്‍ ഷാ പറയുന്നു.

Spread the love
Previous കേരളത്തിന്റെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമുമായി മനോദ്
Next തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ കേരളം നമ്പര്‍ വണ്‍

You might also like

Business News

നിരക്കില്‍ ഇളവ് വരുത്തി ജെറ്റ് എയര്‍വേയ്‌സ്‌

പെരുന്നാൾ ആഘോഷങ്ങളോടനുബന്ധിച്ച്‌ ഈ മാസം 17 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക്‌ എട്ടു ശതമാനം നിരക്കിളവ് ലഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് അറിയിച്ചു. ഇക്കോണമി, പ്രീമിയം വിഭാഗങ്ങളില്‍ ജെറ്റ് എയര്‍വേയ്‌സ് കോം മുഖേനയോ , മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ്

Spread the love
NEWS

സ്വര്‍ണത്തിനും എസ്‌ഐപി

ഭാവിയില്‍ സ്വര്‍ണം വാങ്ങുവാന്‍ ഇപ്പോള്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി പോലെ മികച്ചൊരു മാര്‍ഗം വേറെയില്ല. സ്വര്‍ണത്തില്‍ നിക്ഷേപിച്ച് സമ്പത്തു വളര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ട് വഴി ചിട്ടയോടെയും ക്രമമായും ചെറിയ അളവില്‍ നിക്ഷേപം നടത്തി

Spread the love
Business News

വളര്‍ത്തുമൃഗങ്ങളെ ചെരുപ്പാക്കി മാറ്റാം : വ്യത്യസ്തം ഈ സംരംഭം

സ്വന്തം വളര്‍ത്തുമൃഗങ്ങളുടെ അതേ രൂപത്തിലുള്ള ചെരുപ്പുകള്‍. കാലില്‍ അണിഞ്ഞാല്‍ ഒറ്റനോട്ടത്തില്‍, കാലച്ചുവട്ടില്‍ ഓമനമൃഗങ്ങള്‍ കിടക്കുകയാണന്നേ തോന്നൂ. ഓമനമൃഗങ്ങളുടെ അതേ ഛായയോടെ ചെരുപ്പുകള്‍ നിര്‍മിച്ചൊരു വ്യത്യസ്ത സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് കെന്റുക്കി ആസ്ഥാനമായുള്ള കഡില്‍ ക്ലോണ്‍സ് എന്ന കമ്പനി. 2010ല്‍ ആരംഭിച്ച കമ്പനി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply