പ്രളയം കവര്‍ന്ന രേഖകള്‍ തിരികെ നല്‍കി സര്‍ട്ടിഫിക്കറ്റ് അദാലത്ത് : ഇനി ഇവ ഡിജി ലോക്കറില്‍ സുരക്ഷിതം

പ്രളയം കവര്‍ന്ന രേഖകള്‍ തിരികെ നല്‍കി സര്‍ട്ടിഫിക്കറ്റ് അദാലത്ത് : ഇനി ഇവ ഡിജി ലോക്കറില്‍ സുരക്ഷിതം

 പ്രളയത്തില്‍ നഷ്ടപെട്ട വിവിധ തിരിച്ചറിയല്‍ രേഖകളും സര്‍ട്ടിഫിക്കറ്റുകളും വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങള്‍ സംസ്ഥാന ഐടി  മിഷനുമായി സഹകരിച്ച് നടത്തിയ ‘സര്‍ട്ടിഫിക്കറ്റ് അദാലത്തി’ലൂടെ ആയിരത്തോളം രേഖകള്‍ തിരിച്ചെടുത്ത് സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തിലാക്കി.  

ഇങ്ങനെ ലഭ്യമാക്കിയ രേഖകള്‍ ഇനി മുതല്‍  ഡിജി  ലോക്കറില്‍  ലഭ്യമാകും, വീണ്ടും നഷ്ടമായാല്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. വിവിധ ജില്ലകളില്‍ നടന്ന അദാലത്തില്‍ ലഭിച്ച 2012 അപേക്ഷകളില്‍ നിന്ന്  ഇതിനോടകം 1797 സര്‍ട്ടിഫിക്കറ്റുകളാണ്  അദാലത്ത് വഴി വീണ്ടെടുത്തത്. ഇതോടൊപ്പം 859 ഡിജി ലോക്കര്‍ അക്കൗണ്ടുകളും തുറന്നു. വയനാട് 192, കോഴിക്കോട് 180, തൃശ്ശൂര്‍ 161, കണ്ണൂര്‍ 56, മലപ്പുറം 1208 എന്നിങ്ങനെയാണ്  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. അതോടൊപ്പം വയനാട് 120, കണ്ണൂര്‍ 37, തൃശൂര്‍ 79, മലപ്പുറം 494, കോഴിക്കോട് 129 എന്നീ ക്രമത്തില്‍ ഡിജി ലോക്കര്‍ അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.

പ്രധാനമായും ആധാര്‍, എസ്എസ്എല്‍സി/പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍കാര്‍ഡ്, ലൈസന്‍സ്, ആര്‍സി, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, പ്രമാണങ്ങള്‍ തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് അദാലത്ത് വഴി വീണ്ടെടുത്തതെന്ന് സംസ്ഥാന ഐടി മിഷന്‍ ഡയറക്ടര്‍ ഡോ. എസ് ചിത്ര പറഞ്ഞു. ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് സംസ്ഥാന ഐടി മിഷന്‍റെ  ജില്ലാ പ്രോജക്ട് മാനേജര്‍മാരുടെ നേതൃത്വത്തിലാണ് അദാലത്തുകള്‍ സംഘടിപ്പിച്ചത്. ചൊവ്വാഴ്ച മലപ്പുറത്തായിരുന്നു  അവസാനത്തെ അദാലത്ത്. 

രേഖകള്‍ നഷ്ടപ്പെട്ടവര്‍ അദാലത്ത് നടക്കുന്ന സ്ഥലത്തെത്തി നിശ്ചിത ഫോമില്‍ അപേക്ഷിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ ഐടി ഉന്നതപഠന, ഗവേഷണ സ്ഥാപനമാ ഐഐഐടിഎം-കെ യുടെ സഹായത്തോടെ തയ്യാറാക്കിയ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയറാണ് അദാലത്തില്‍ ഉപയോഗിച്ചത്. സര്‍ട്ടിഫിക്കറ്റിന്‍റെ  കോപ്പി ലഭ്യമാക്കുന്നതിനോടൊപ്പം ഇനി നഷ്ടമാകാത്ത രീതിയില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും ഒരു കോപ്പി സര്‍ക്കാര്‍ ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു. കേന്ദ്ര ഐടി വകുപ്പിന്‍റെ ഡിജി ലോക്കര്‍ ടീമുമായി സഹകരിച്ചാണ് സര്‍ക്കാര്‍ വിവിധ  രേഖകളുടെ ഡിജിറ്റല്‍  ലോക്കര്‍ സംവിധാനം ജനങ്ങളിലേയ്ക്കെത്തിച്ചത്. 

മോട്ടോര്‍ വാഹന വകുപ്പ്, സിവില്‍  സപ്ളൈസ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയായിരുന്നു അദാലത്തുകള്‍. ഈ വകുപ്പുകളില്‍ നിന്നായി അന്‍പതോളം ഉദ്യോഗസ്ഥര്‍ സഹായത്തിനെത്തിയിരുന്നു.

കഴിഞ്ഞ പ്രളയകാലത്തും ഇതേ രീതിയില്‍ മുപ്പതോളം അദാലത്തുകള്‍ സംഘടിപ്പിക്കുകയും ആറായിരത്തിലധികം സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കുകയും അതോടൊപ്പം അവ ഡിജിറ്റല്‍ ലോക്കറില്‍ ലഭ്യമാകുകയും ചെയ്തിരുന്നു.

ഓരോ കൗണ്ടറിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൂടാതെ അക്ഷയ സംരംഭകരും ഉണ്ടായിരുന്നു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ലൈസന്‍സ്, ആര്‍.സി ബുക്ക്, എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ആധാരം തുടങ്ങിയവയുടെ യഥാര്‍ഥ രേഖകള്‍ക്കു പകരമായി ഉപയോഗിക്കാവുന്ന പകര്‍പ്പുകള്‍ അദാലത്ത് വഴി നല്‍കി.

Spread the love
Previous ചക്കില്‍ ആട്ടിയ വെളിച്ചെണ്ണയിലൂടെ ലാഭം നേടാം
Next സന്തോഷ് ട്രോഫി: പ്രതീക്ഷയോടെ കേരളം

You might also like

NEWS

അഞ്ചുലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഇനിമുതല്‍ ആദായനികുതിയില്ല

നിലവില്‍ 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. എന്നാല്‍ ഇനി മുതല്‍ അഞ്ചുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായനികുതിയുണ്ടാകുകയില്ല. 80 സി പ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. പ്രതിവര്‍ഷം 2.4

Spread the love
NEWS

ഫിലമെന്റ് രഹിത കേരളം : ഫിലമെന്റ് ബള്‍ബുകള്‍ മാറ്റിവാങ്ങാം

ഫിലമന്റ് ബൾബുകൾക്കും ട്യൂബുകൾക്കും പകരം എൽ. ഇ. ഡി ബൾബുകൾ നൽകി സംസ്ഥാനത്തെ പൂർണമായും ഫിലമെന്റ്,  മെർക്കുറി രഹിതമാക്കാനുള്ള പദ്ധതി ആരംഭിച്ചു. ഫിലമെന്റ് രഹിത കേരളം പദ്ധതി രജിസ്‌ട്രേഷന്റെ ഔദ്യോഗിക ഉദ്ഘാടനം വൈദ്യുതി മന്ത്രി എം. എം. മണി നിര്‍വഹിച്ചു.   കൂടുതൽ ഊർജം

Spread the love
NEWS

കൊച്ചി സെന്‍ട്രല്‍ മാളിലെ തിയേറ്ററുകള്‍ പൂട്ടും

കൊച്ചി സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്. അഗ്നി ശമനസേനയും എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്‌ക്രീനുകളാണ് സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.   Spread the love

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply