എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡിയുമായി ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി

എല്ലാ ഇന്ത്യക്കാര്‍ക്കും ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡിയുമായി ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി

എല്ലാവര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്ന ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ വെച്ച് നടത്തിയ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്. പൂര്‍ണ്ണമായും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള സംരംഭം ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ഓരോ ഇന്ത്യക്കാരനും അവരുടെ മെഡിക്കല്‍ അവസ്ഥകളെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും അടങ്ങുന്ന ഒരു ഐഡി കാര്‍ഡാകും ലഭിക്കുന്നത്. ഡോക്ടറെയോ ഫാര്‍മസിയെയോ സന്ദര്‍ശിക്കുമ്പോഴെല്ലാം എല്ലാം ഈ ഹെല്‍ത്ത് കാര്‍ഡില്‍ ലോഗിന്‍ ചെയ്യും. ഡോക്ടറെ കണ്ടതുമുതല്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ വരെ ആരോഗ്യ പ്രൊഫൈലില്‍ ലഭ്യമാകും.

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോഗ (എബി പിഎം-ജെഎവൈ) യുടെ കീഴില്‍ വരുന്ന ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ഡിഎച്ച്എം) രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമതയും സുതാര്യത മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Spread the love
Previous മാറി ചിന്തിച്ച ബ്രാൻഡ്
Next ബാങ്കുകളില്‍ സമയക്രമീകരണം ഏര്‍പ്പെടുത്താൻ തീരുമാനം

You might also like

NEWS

റോഡില്‍ ഓവര്‍ടേക്ക് ചെയ്യുന്നവരാണോ നിങ്ങള്‍ : ഈ മുന്നറിയിപ്പ് വായിക്കാതെ പോകരുത്

കേരളത്തില്‍ അടുത്തിടെയുണ്ടായ വാഹനാപകങ്ങളില്‍ അധികവും അശ്രദ്ധമായ ഓവര്‍ടേക്കിങ് മൂലമാണെന്നു കേരള പൊലീസ്. ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണു ഓവര്‍ടേക്കിങ് അപകടങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തിയിരിക്കുന്നത്.   കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Spread the love
NEWS

സ്ഥിരനിക്ഷേപത്തിന് ബദലായി പി.എം.വി.വി.വൈ പെന്‍ഷന്‍ പദ്ധതി

ജോലിയില്‍ നിന്ന് റിട്ടയറായ ഏതൊരു മുതിര്‍ന്ന പൗരന്റേയും പിന്നീടുള്ള ജീവതമാര്‍ഗ്ഗമാണ് പെന്‍ഷന്‍. ഒപ്പം ജോലിയുണ്ടായിരുന്ന കാലത്ത് നടത്തിയ നിക്ഷേപങ്ങളുടെ പലിശയും. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശകള്‍ പലപ്പോഴും ആകര്‍ഷകമല്ല. ഇത് മുന്‍ നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍, പ്രധാനമന്ത്രി വയവന്ദന്‍ യോജന പദ്ധതിയ്ക്ക് രൂപം

Spread the love
LIFE STYLE

സ്റ്റാര്‍ ഫ്രൂട്ട്

മഞ്ഞയും സ്വര്‍ണ നിറവും കലര്‍ന്ന നിറമുള്ള സ്റ്റാര്‍ ഫ്രൂട്ട് പ്രധാനമായും അച്ചാറുകള്‍ ഉണ്ടാക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. ചെറു പുളിയുള്ള സ്റ്റാര്‍ ഫ്രൂട്ടിനെ ഉപ്പും മുളകും കലര്‍ത്തിയ മിശ്രിതം ചേര്‍ത്തു കഴിക്കുകയുമാവാം. വളരെ കുറഞ്ഞ അളവില്‍ കലോറി അടങ്ങിയിരിക്കുന്ന സ്റ്റാര്‍ ഫ്രൂട്ടില്‍ മികച്ച ആരോഗ്യം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply