ഡിജിറ്റല്‍ ചതികള്‍ മറികടക്കാം ഡിജിറ്റല്‍ സബ്മിറ്റിലൂടെ…

ഡിജിറ്റല്‍ ചതികള്‍ മറികടക്കാം ഡിജിറ്റല്‍ സബ്മിറ്റിലൂടെ…

ല്ലാം ഡിജിറ്റലാകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഏതൊരു സ്ഥാപനം തുടങ്ങണമെങ്കിലും ഒരു വെബ് പേജും, സോഷ്യല്‍ മീഡിയ ക്യംപെയ്നും അത്യാവശ്യമാണ്. എല്ലാം എല്ലാവരെയും അറിയിക്കുന്ന മാധ്യമങ്ങള്‍ പോലും ഡിജിറ്റല്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഈ യുദ്ധത്തിലെ ചതികളും തന്ത്രങ്ങളും ഏതെന്ന് വ്യക്തമാക്കി സംരംഭകരെ ഡിജിറ്റല്‍ ലോകത്തേക്ക് കൈപിടിച്ചു നടത്താനുള്ള വേദിയാണ് ഓഗസ്റ്റ് നാലിന് കോഴിക്കോട് കോവിലകം റെസിഡന്‍സിയില്‍ വെച്ച് സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ സബ്മിറ്റ്. ഡിജിറ്റല്‍ മേഖലയിലെ എല്ലാവിധ ബുദ്ധിമുട്ടുകള്‍ക്കും പ്രശ്‌നപരിഹാരം നിര്‍ദേശിക്കുന്ന എന്‍വര ക്രിയേറ്റീവ് ഹബ്ബും ലോകത്തിലെ ആദ്യത്തെ വാട്‌സാപ്പ് ന്യൂസ് ചാനലായ മൊബി ന്യൂസ് വെയറും സംയുക്തമായിട്ടാണ് ഡിജിറ്റല്‍ സബ്മിറ്റ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫ്രീലാന്‍സേഴ്‌സ് ക്ലബ് എന്ന ഖ്യാതി സ്വന്തമാക്കിയ സ്ഥാപനം കൂടിയാണ് എന്‍വര ക്രിയേറ്റീവ് ഹബ്ബ്.

 

നിങ്ങളുടെ ബിസിനസ് ഓണ്‍ലൈനില്‍ സജീവമാണെങ്കില്‍ തീര്‍ച്ചയായും ഈ ഡിജിറ്റര്‍ മാര്‍ക്കറ്റിംഗ് വര്‍ക്‌ഷോപ്പില്‍ പങ്കെടുക്കണമെന്നും അതിലൂടെ ബിസിനസിനെ വളര്‍ച്ചയുടെ മറ്റൊരു തലത്തിലേക്കെത്തിക്കാമെന്നും സംഘാടകരായ എന്‍വര ക്രിയേറ്റീവ് ഹബ്ബിന്റെ സ്ഥാപകാംഗം രജീഷും മൊബി ന്യൂസ് വെയര്‍ സാരഥിയുമായ അബ്ദു നാസറും വ്യക്തമാക്കുന്നു. വൈകിട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയാണ് ഡിജിറ്റല്‍ സബ്മിറ്റ് നടക്കുന്നത്.

ഓണ്‍ലൈന്‍ ആയി എങ്ങനെ നിങ്ങളുടെ ബിസിനസ്സും പ്രോഡക്റ്റും എങ്ങനെ മാര്‍ക്കറ്റിങ് ചെയ്യാമെന്നും, സോഷ്യല്‍ മീഡിയയിലെ പുതിയ മാര്‍ക്കറ്റിംഗിന്റെ രീതികളും ടെക്‌നിക്കുകളും 100% പ്രാക്റ്റിക്കലായി ഈ വര്‍ക്ക്‌ഷോപ്പിലൂടെ പഠിക്കാമെന്നതും വലി

യൊരു അനുകൂല ഘടകമാണ്. അതോടൊപ്പം ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടെ എങ്ങനെ ബിസിനസ് ഉയര്‍ത്താം, ചിലവ് കുറഞ്ഞ സോഷ്യല്‍ മീഡിയ പ്രമോഷന്‍ ഏതെല്ലാം എന്നും ഡിജിറ്റല്‍ സബ്മിറ്റിലൂടെ മനസിലാക്കാം.

ഡിജിറ്റല്‍ സബ്മിറ്റിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ആദ്യം രജിറ്റര്‍ ചെയ്യുന്നതില്‍ തിരഞ്ഞെടുക്കുന്ന 50 പേര്‍ക്കാണ് സബ്മിറ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രെജിസ്‌ട്രേഷനുവേണ്ടി  https://digitalsubmit.in/event/free-digital-marketing-basics-course/   എന്ന ലിങ്ക് ഉപയോഗിക്കുക. തിരഞ്ഞെടുക്കു പെടുന്നവര്‍ക്ക് രെജിസ്‌ട്രേഷന്‍ മെയില്‍ വരുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് – +919074440432.

Spread the love
Previous ഇന്‍സ്റ്റാഗ്രാമിലെ സുരക്ഷാ വീഴ്ച കണ്ടെത്തി; യുവാവിന് സമ്മാനമായി ലഭിച്ചത് വന്‍ തുക
Next പെണ്‍കരുത്തിലെ വിജയം ഗ്രീന്‍ ഐ സെല്യൂഷന്‍

You might also like

SPECIAL STORY

Two Brothers One Success Story

ഈ ദുനിയാവ് വല്ലാത്തൊരു കടലാണ്. വേണ്ടി വന്നാല്‍ കരയെപ്പോലും വിഴുങ്ങാന്‍ പറ്റണ കടല്‍. ഈ കടലിന്റെ മുകളില്‍ സഹോദര സ്‌നേഹത്തില്‍ നങ്കൂരമിട്ട രുചിയുടെ കപ്പലാണ് ആദമിന്റെ ചായക്കട. ഈ കപ്പലില്‍ ചൂണ്ടയിട്ട് എടുത്തതും, വല വെച്ച് പിടിച്ചതും, കൊല്ലിയില്‍ കുടുക്കിയതും, കുടുക്കിട്ട്

Spread the love
MOVIES

ബൈക്കുകളോടുള്ള പ്രണയത്തിലൂടെ തിരക്കഥാകൃത്തിലേക്ക്…

വല്ലാര്‍പാടത്തമ്മയുടെ നാട്ടില്‍ നിന്ന് മലയാള സിനിമയിലേക്ക് ചുവടുവെക്കുകയാണ് ബാബു വല്ലാര്‍പാടം എന്ന ചെറുപ്പക്കാരന്‍. മൈ സ്റ്റോറിക്കു ശേഷം റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന 2 സ്‌ട്രോക്ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുത്തു എന്ന് സുഹൃത്തുക്കളും നാട്ടുകാരും വിളിക്കുന്ന ബാബു ആണ്. വെല്‍ഡിംഗ്

Spread the love
Home Slider

ന്യൂനമർദ്ദം: ശക്തമായ മഴയ്ക്ക് സാധ്യത

ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദ മേഖല രൂപംകൊണ്ടത് 29 ന്  കന്യാകുമാരി  മേഖലക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31 ന് ലക്ഷദ്വീപ്- മാലദ്വീപ് മേഖലക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply