ഡിജിറ്റല്‍ വ്യാപാരം ശക്തിപ്പെടുന്നു

ഡിജിറ്റല്‍ വ്യാപാരം ശക്തിപ്പെടുന്നു

ഇന്ത്യയിലെ ഡിജിറ്റല്‍ വ്യാപാരം ഈ ഡിസംബറില്‍ 2.37 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. യാത്ര, ഇ-കൊമേഴ്സ്, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ മേഖലകളിലെ വളര്‍ച്ച ഡിജിറ്റല്‍ വ്യാപാരത്തിന് ശക്തിപകരുകയാണ്. ഡിജിറ്റല്‍ വ്യാപാര വിപണിയില്‍ ഓണ്‍ലൈന്‍ യാത്രാസേവന വിഭാഗത്തിന്റെ സംഭാവന 1.10 ലക്ഷം കോടി രൂപയുടേതാണ്.

2011 ഡിസംബറിനും 2017 ഡിസംബറിനും ഇടയില്‍ ഈ രംഗത്ത് യാത്ര ,ഇ-കൊമേഴ്‌സ്, യൂട്ടിലിറ്റി സേവനങ്ങളില്‍ 34 ശതമാനം വളര്‍ച്ചയുണ്ടായാതിട്ടാണ് വിലയിരുത്തല്‍. 2017 ലെ നഗരപ്രദേശങ്ങളിലെ ഓണ്‍ലൈന്‍ ഉപയോക്താക്കളുടെ കണക്ക് 29.5 കോടി ആളുകളാണ്. 2018 ഡിസംബറോടെ ഡിജിറ്റല്‍ ബിസിനസ് രംഗത്ത് 2,37,124 കോടി രൂപയാകുമെന്നാണ് കണക്കുകള്‍ ചൂണ്ടികാട്ടുന്നത് .വ്യപാര വിപണിയില്‍ 54 ശതമാനമാണ് വിപണി വിഹിതവും, ഓണ്‍ലൈന്‍ യാത്ര സേവന വിഭാഗത്തിന്റെയും സംഭാവന. ആഭ്യന്തര വിമാന യാത്രാ ടിക്കറ്റ് ബുക്കിങ്ങും ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങുമാണ് ഇതില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഏകദേശം 1.10 ലക്ഷം കോടിരൂപയുടെതാണ് ഈ രംഗത്തെ ബിസിനസ്.

Previous ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കായി സ്റ്റാര്‍സ്‌പോര്‍ട്‌സ് 3
Next വിമാനത്തില്‍ കൊതുക്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന് 1.35 ലക്ഷം രൂപ പിഴ

You might also like

Business News

സ്വര്‍ണ വില പവന് 22,720 രൂപ

കൊച്ചി: സ്വര്‍ണ വില വര്‍ദ്ധിച്ചു. പവന് 240 രൂപയാണ് ഇന്നത്തെ വര്‍ദ്ധന. രണ്ട് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്. പവന് 22,720 രൂപയിലും ഗ്രാമിന് 30 രൂപ കൂടി 2,840 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

NEWS

ആധാര്‍ ബന്ധിപ്പിക്കല്‍: സമയം നീട്ടിയേക്കും

മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ഉപഭോക്താക്കളുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയം നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച സൂചന നല്‍കിയത്. മാര്‍ച്ച് 31 വരെയായിരുന്നു മുന്‍പ് നല്‍കിയിരുന്ന അവസാന തീയതി.

Business News

പ്രായം കുറച്ച് ചര്‍മം സംരക്ഷിക്കാന്‍ കഴുതപ്പാല്‍ സോപ്പ്

യൗവനവും സൗന്ദര്യവും നിലനിര്‍ത്തുന്നതിനായി എന്തെല്ലാം പരീക്ഷണങ്ങളാണ് ഓരോരുത്തരും ചെയ്യുന്നത്. സോപ്പ്, ഫെയ്‌സ് വാഷ്, പലതരം ക്രീമുകള്‍ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു. അടുത്തതായി വിപണിയിലെത്തിയിരിക്കുന്നത് കഴുതപ്പാല്‍ ഉപയോഗിച്ചുള്ള സോപ്പുകളാണ്. ഈജിപ്തിലെ രാജ്ഞിയായിരുന്ന ക്ലിയോപാട്ര തന്റെ യൗവനവും സൗന്ദര്യവും നിലനിര്‍ത്തുന്നതിനായി ദിവസവും 700 കഴുതകളുടെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply