ഡിസ്റ്റ്,  വിദ്യാഭ്യാസത്തിന്റെ നൂതന പ്രയാണങ്ങള്‍

ഡിസ്റ്റ്, വിദ്യാഭ്യാസത്തിന്റെ നൂതന പ്രയാണങ്ങള്‍

മൂഹത്തിനോടു പ്രതിബദ്ധതയുള്ള ഒരു പൗരനെ വാര്‍ത്തെടുക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു പ്രധാനപ്പെട്ട പങ്കുണ്ട്. കുടുംബം, സുഹൃത്തുക്കള്‍ എന്നതുപോലെ ഒരു വ്യക്തിയെ ശക്തമായി സ്വാധീനിക്കുന്നവയാണു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. നന്മയുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍, സമൂഹത്തോട് ഉത്തരവാദിത്തമുള്ളവര്‍ക്കേ സാധിക്കൂ. അനേകം വിദ്യാര്‍ത്ഥികളിലൂടെ വിദ്യാഭ്യാസമുളള നല്ല തലമുറയായി വാര്‍ത്തെടുത്ത് ആ ചുമതല നിര്‍വ്വഹിക്കുകയാണ് അങ്കമാലിയിലെ ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഡിസ്റ്റ്) . ഉത്തരക്കടലാസിലെ മാര്‍ക്കുകളുടെ മികവിനപ്പുറത്ത് സമൂഹത്തിനോടുള്ള പ്രതിബദ്ധത കൂടി ഇവിടെനിന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. അത്തരത്തില്‍ വേറിട്ടൊരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പിന്തുടരുന്നത്. ഡീ പോള്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എന്ന ഡിസ്റ്റിന്റെ പ്രവര്‍ത്തനം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ ശക്തമായ സാന്നിധ്യമായി മാറിയ ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ ഡയറക്ടര്‍ ആയ റവ. ഫാദര്‍ ജോര്‍ജ്ജ് പോട്ടയില്‍ സ്ഥാപനത്തിന്റെ വളര്‍ച്ചയെക്കുറിച്ചും പിന്തുടര്‍ന്ന നയങ്ങളെക്കുറിച്ചും സംസാരിക്കുന്നു.

 

ഡിസ്റ്റ് മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങള്‍

ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ അനേകം പേര്‍ക്ക് ജീവിതം വെട്ടിത്തെളിച്ച വ്യക്തിയാണ് 16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സെന്റ് വിന്‍സെന്റ് ഡീ പോള്‍. അദ്ദേഹത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി എന്ന പ്രൊഫഷണല്‍ സ്ഥാപനം ആരംഭിക്കുന്നത്. പ്രവര്‍ത്തനം ആരംഭിച്ചു കാലം മുതലേ അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് സ്ഥാപനം നടത്തുന്നത്. സെന്റ് വിന്‍സെന്റ് ഡീ പോളിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പ്രേരണയാലാണ് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെവരെ ഉയര്‍ത്തിക്കൊണ്ടു വരാനുളള ശ്രമങ്ങള്‍ ഇന്നും തുടര്‍ന്ന് പോരുന്നത്. വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം ഈ മൂല്യങ്ങള്‍ക്കും ഡിസ്റ്റ് വളരെയേറെ പ്രാധാന്യം നല്‍കുന്നുണ്ട്. പൊതുസമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂടെ കടമയാണെന്നു ഡിപോളിന്റെ സാരഥികളും വിദ്യാര്‍ത്ഥികളും ഉറച്ചു വിശ്വസിക്കുന്നു.

 

പ്രത്യേകതകള്‍

വിദ്യാര്‍ത്ഥികളുടെ കഴിവിനെയും അറിവിനെയും വിവിധ തരത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നിരന്തരമായി ഡിസ്റ്റ് നടത്തിക്കൊണ്ടിരിക്കുന്നത്. എംബിഎ, എംഎച്ച്ആര്‍എം, എംസിഎ, എംഎസ്ഡബ്ല്യു, എം.കോം, എംഎ, ബി എ അനിമേഷന്‍ തുടങ്ങി 16 കോഴ്‌സുകളാണ് ഇവിടെയുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കാനായുള്ളത് അനുഭവജ്ഞാനമുള്ള അധ്യാപകരാണ്. പ്ലൈയ്സ്മെന്റ് ഉറപ്പ് നല്‍കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇവിടെ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഡിസ്റ്റ് അത്രയേറെ പ്രാധാന്യം നല്‍കുന്നുണ്ട്.

 

ഡിസ്റ്റിലെ സൗകര്യങ്ങള്‍ എന്തൊക്കെയാണ്

പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കാമ്പസില്‍ നൂതനമായ എല്ലാവിധ സൗകര്യങ്ങളും നല്‍കുന്നുണ്ട്. അതാത് കോഴ്‌സിനുവേണ്ട സാങ്കേതിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. 14,900 പുസ്തകങ്ങളുളള ലൈബ്രറിയുമുണ്ട്. മാനേജ്‌മെന്റ് , കമ്പ്യൂട്ടര്‍ സയന്‍സ്, സോഷ്യോളജി, സൈക്കോളജി, ബാങ്കിംഗ്, ലിറ്ററേച്ചര്‍, മള്‍ട്ടിമീഡിയ തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും പുസ്തകങ്ങളുള്ളത്. ഒരേ സമയം 140 വിദ്യാര്‍ത്ഥികള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന റീഡിങ് റൂമാണ് ലൈബ്രറിയിലുള്ളത് . കൂടാതെ അവര്‍ക്ക് കൂടുതല്‍ എക്‌സ്‌പോഷര്‍ ലഭിക്കാനായി ഓസ്ട്രേലിയ, ഷിക്കാഗോ എന്നിവിടങ്ങളിലെ യൂണിവേഴ്‌സിറ്റികളുമായി ടൈ അപ്പുമുണ്ട്.

 

സഹപാഠിക്കൊരു വീട് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച്

ഡീ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥികള്‍ സമൂഹത്തോട് ഏറെ പ്രതിബദ്ധതയോടെ പെരുമാറുന്നു. അതിന് ഉദാഹരണമാണ് ഡിസ്റ്റിലെ സഹപാഠിക്കൊരു വീട് പദ്ധതി. ആഘോഷങ്ങള്‍ക്കിടയിലും പരാധീനതകള്‍ക്കു നടുവില്‍ ജീവിക്കുന്നവര്‍ക്കൊരു കൈത്താങ്ങ് എന്ന രീതിയില്‍ ഡിസ്റ്റില്‍ ആരംഭിച്ച പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ ഇത്തവണ വിദ്യാര്‍ത്ഥികള്‍ പ്രളയബാധിതര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയാണ് ചെയ്തിരിക്കുന്നത്.

നേരത്തെ മാനേജ്മെന്റിന്റെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ പ്രളയാനന്തരം ഭാഗികമായി തകര്‍ന്നതും പാതിവഴിയില്‍ നിര്‍മ്മാണം തടസ്സപ്പെട്ടതുമായ വീടുകള്‍ പുനര്‍നിര്‍മ്മിക്കുകയും വീട്ടുപകരണങ്ങള്‍ വാങ്ങി നല്‍കുകയും ചെയ്തിരുന്നു. ഇത്തവണയും സഹായസന്നദ്ധതയുമായി എത്തിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. ഈ അധ്യയന വര്‍ഷത്തിലെ ആഘോഷങ്ങളൊഴിവാക്കി പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വീണ്ടും സഹായമെത്തിച്ചിരിക്കുകയാണ് ഇവര്‍. ദിവസങ്ങള്‍ നീണ്ടുനിന്ന ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രളയബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം, പഠനോപകരണങ്ങള്‍, നാല്‍പതോളം വീടുകളിലേക്കാവശ്യമായ വീട്ടുപകരണങ്ങള്‍ എന്നിവയും നല്‍കിയിരുന്നു.

Spread the love
Previous കുരുന്നുകളെ കരുതലോടെ കാത്ത് ടൈറോസ് പ്രീ സ്‌കൂള്‍
Next നാലു വര്‍ഷത്തിനു ശേഷം ജോഷി : പൊറിഞ്ചു മറിയം ജോസ് ആഗസ്റ്റ് പതിനഞ്ചിന്

You might also like

SPECIAL STORY

ട്രേ ഫാമിങ്

ഇന്നത്തെ തലമുറ ഫ്‌ളാറ്റുകളില്‍ ഒതുങ്ങിക്കൂടുമ്പോള്‍, കൃഷികളും ശുദ്ധമായ പച്ചക്കറികളും സങ്കല്‍പങ്ങളില്‍ മാത്രമാകുമ്പോള്‍ വലിയ മുതല്‍മുടക്കില്ലാതെ ആരോഗ്യദായകമായ ഒരു ഭക്ഷണത്തിന് അനുയോജ്യമായ ഒരു കൃഷി രീതിയാണ് ട്രേ ഫാമിങ്. അല്‍പം പോലും മണ്ണോ ഗ്രോബാഗോ ഒന്നുമില്ലാതെ പരമ്പരാഗത നടീല്‍ സമ്പ്രദായങ്ങളെ പൊളിച്ചെഴുതി ഒറ്റമുറി

Spread the love
SPECIAL STORY

വിഷമയമില്ലാത്ത ഫ്രഷ് മീനുമായി ധർമ്മജന്റെ ധര്‍മ്മൂസ് ഫിഷ് ഹബ്ബ്

കൊച്ചി: മീനില്ലാതെ ഊണ് കഴിക്കാൻ പറ്റാത്ത മലയാളികൾക്ക് ഇന്ന് പക്ഷെ മീനൊരു പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. ഫോർമാലിനുംമറ്റ് രാസവസ്തുക്കളും അടങ്ങിയ മീനുകളുടെ കഥ കേട്ട് ഇനി എന്ത് ചെയ്യമെന്ന ആശങ്കയിൽ ഇരിക്കുന്ന മലയാളിക്ക് വിഷമില്ലാത്ത മീനുകൾ എന്ന പുതിയ പ്രതീക്ഷയുമായി എത്തിയിരിക്കുകയാണ്

Spread the love
Entrepreneurship

ലോണ്‍ട്രി, കാലഘട്ടം ആവശ്യപ്പെടുന്ന വ്യവസായം

കേരളത്തിന്റെ അതിവേഗ വളര്‍ച്ചയ്‌ക്കൊപ്പം ജനങ്ങളുടെ ജീവിതക്രമത്തില്‍ വന്ന മാറ്റത്തിന് അനുസൃതമായി ആരംഭിക്കാവുന്ന നിരവധി വ്യവസായങ്ങളില്‍ ഒന്നാണ് ലോണ്‍ട്രി. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളാവുകയും, അണുകുടുംബങ്ങള്‍ ഫ്‌ളാറ്റുകളിലേക്ക് ചേക്കേറുകയും, കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ജോലിക്കാരാകുകയും ഈ ജോലിത്തിരക്ക് 24 X 7 സമയത്തെ ഓവര്‍ടൈമുകളിലേക്ക് നീളുകയും,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply