അച്ഛന്റെ കടയില്‍ ആരും വരുന്നില്ല : മകന്റെ കുറിപ്പ് വൈറല്‍ : കടയില്‍ ജനത്തിരക്കും

അച്ഛന്റെ കടയില്‍ ആരും വരുന്നില്ല : മകന്റെ കുറിപ്പ് വൈറല്‍ : കടയില്‍ ജനത്തിരക്കും

ഏതൊരു സംരംഭം തുടങ്ങുമ്പോഴും അതില്‍ സാഹസികതയുടെ അംശമുണ്ട്. ആ സംരംഭത്തിന്റെ വിജയത്തിലേക്കുള്ള വഴി അത്ര എളുപ്പമുള്ളതായിരിക്കില്ല പലര്‍ക്കും. കഷ്ടപ്പാടിന്റേയും കഠിനാധ്വാനത്തിന്റേയും പാതകള്‍ താണ്ടി മാത്രമേ പലരും വിജയത്തിന്റെ തീരം അണയുകയുള്ളൂ. ഇപ്പോള്‍ ഒരു സംരംഭത്തെ സമൂഹത്തിനു മുന്നില്‍ എത്തിക്കണമെങ്കില്‍ സാമൂഹ്യ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്.

 

ടെക്‌സാസില്‍ ബില്ലി എന്നയാളുടെ അച്ഛന്‍ ഒരു ഡോനട്ട് ഷോപ്പ് തുടങ്ങി. പഴയ തലമുറയിലുള്ള ആള്‍ ആയതിനാല്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ കടയെ മാര്‍ക്കറ്റ് ചെയ്യുന്നതൊന്നും അദ്ദേഹത്തിനറിയില്ലായിരുന്നു. തുടങ്ങിയ ദിവസം തൊട്ട് ആരും ആ കടയിലേക്ക് എത്താതായി. ആരും തിരിഞ്ഞു നോക്കുന്നില്ലെന്നു വന്നപ്പോള്‍ കട പൂട്ടിയാലോ എന്നു വരെ വിചാരിച്ചു. എന്നാല്‍ തലവര മാറിയതു പെട്ടെന്നായിരുന്നു.

 

അച്ഛന്റെ അവസ്ഥ മനസിലാക്കിയ ബില്ലി ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടു. അച്ഛന്റെ കടയില്‍ ആരു കയറുന്നില്ലെന്നും, അതില്‍ അദ്ദേഹം വളരെ നിരാശനാണെന്നുമായിരുന്നു പോസ്റ്റ്. ബില്ലിയുടെ അച്ഛന്‍ വിഷമത്തോടെ കടയില്‍ ഇരിക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തു. ഈ കുറിപ്പു ചിത്രവും വൈറലായി. ഫലമോ, ഡോനട്ട് ഷോപ്പിലേക്ക് ആളുകള്‍ പ്രവഹിച്ചു തുടങ്ങി. പലപ്പോഴും കടയ്ക്കു പുറത്തേക്കു വരെ ക്യൂ വ്യാപിച്ചു. ഇപ്പോള്‍ എല്ലാദിവസവും നല്ല കച്ചവടം. പ്രതീക്ഷിച്ചതിലധികം ലാഭവും കിട്ടിത്തുങ്ങിയിരിക്കുന്നു.

 

അച്ഛന്റെ അവസ്ഥ പറഞ്ഞുകൊണ്ടുള്ള ട്വീറ്റിന് 325 00 റീട്വീറ്റുകളാണ് ലഭിച്ചത്. കൂടാതെ ഏഴു ലക്ഷത്തോളം പേര്‍ ലൈക്ക് നല്‍കുകയും ചെയ്തു. ഇതോടെ സാമൂഹ്യമാധ്യമത്തിന്റെ ശക്തി തിരിച്ചറിഞ്ഞ ബില്ല ഇന്‍സ്റ്റാഗ്രാമിലും ഇപ്പോള്‍ അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. എന്തായാലും കച്ചവടം പൊടി പൊടിക്കുകയാണ് ഈ കടയില്‍

 

 

Spread the love
Previous ഉണക്ക റബ്ബറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ : പരിശീലനത്തിന് ചേരാം
Next കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രലഹരിയുടെ ടീസര്‍

You might also like

Special Story

ഫ്ളെക്സ് പ്രിന്റ് ചെയ്യാം, വിജയിക്കാം

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്താല്‍ കേരളത്തിലെ വ്യാപാര സ്ഥാപനത്തേക്കാള്‍ അധികം ഫ്ളെക്സ് ബോര്‍ഡുകളായിരിക്കും നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. കേരളത്തില്‍ അതിവേഗം വളരുന്ന ഒരു പ്രിന്റിംഗ് മീഡിയ ഏതെന്ന് ചോദിച്ചാല്‍ സംശയിക്കേണ്ട. അത് ഫ്ളെക്സ് പ്രിന്റിംഗ് തന്നെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ

Spread the love
Uncategorized

ആശങ്കകളും അസ്വസ്ഥതകളും അകറ്റി കൊളീന്‍ സാനിറ്ററി നാപ്കിന്‍

ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആശങ്കകളുടെ ദിനങ്ങള്‍ കൂടിയാണ്. സഹജമായ ആത്മവിശ്വാസത്തെ അസ്വസ്ഥതകളാല്‍ പുറകോട്ടടിക്കുന്ന ദിവസങ്ങള്‍. അമിതരക്തസ്രാവം, ശാരീരിക പ്രയാസങ്ങള്‍, വേദന തുടങ്ങിയവയെല്ലാം സ്ത്രീകളെ വിഷമിപ്പിക്കുന്നു. അതിനൊക്കെയപ്പുറം വിപണിയില്‍ ബ്രാന്റ് ഇമേജില്‍ വിറ്റഴിക്കുന്ന ഏറ്റവും മികച്ച സാനിറ്ററി നാപ്കിന്‍ ഉപയോഗിച്ചാലും, ഇടയ്‌ക്കൊക്കെ പുറകിലേക്കു

Spread the love
SPECIAL STORY

റോളക്‌സ് ലോകബ്രാന്‍ഡായ കഥ

കൈത്തണ്ടയിലെ രാജകീയ മുദ്രയ്ക്ക് ഒറ്റ പര്യായമേയുള്ളു… അത് ഗുണനിലവാരത്തിലും വൈദഗ്ധ്യത്തിലും ലോകപ്രശസ്തമായ റോളക്‌സ് വാച്ചുകളാണ്. വാച്ച് നിര്‍മാണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റവും മുന്‍നിര സ്വിസ് വാച്ച് ബ്രാന്‍ഡായ റോളക്‌സ് വാച്ചുകള്‍ ഔന്നത്യത്തിന്റെയും പ്രകടനമികവിന്റെയും അഭിമാനത്തിന്റെയും പ്രതീകങ്ങളായാണ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply