ആക്ഷേപങ്ങളെ തച്ചുടച്ച് അശ്വമേധം തുടരാന്‍ ഡബിള്‍ ഹോഴ്സ്

ആക്ഷേപങ്ങളെ തച്ചുടച്ച് അശ്വമേധം തുടരാന്‍ ഡബിള്‍ ഹോഴ്സ്

59 വര്‍ഷങ്ങളായി വിപണിയില്‍ വിശ്വാസ്യത നേടിയ ബ്രാന്‍ഡ്; കേവലം ഒരു 2 മിനിറ്റ് വീഡിയോയിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സത്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ഇത്തരം വേട്ടയാടലുകള്‍ കരുതിക്കൂട്ടിയുള്ള ആക്രമണമായി വേണം കരുതാന്‍. എന്നിരുന്നാലും ഈ ആക്രമണങ്ങളില്‍ നിന്നും വസ്തുതകള്‍ നിരത്തി സത്യം പുറത്തെത്തിച്ചിരിക്കുകയാണ് ഡബിള്‍ ഹോഴ്സ്. ഡബിള്‍ ഹോഴ്സ് മട്ട ബ്രോക്കണ്‍ അരിയില്‍ മായമെന്ന വൈറല്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍ വ്യാജമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ പ്രചാരണത്തെ തുടര്‍ന്ന് ഫുഡ് & സേഫ്റ്റി ഉദ്യോഗസ്ഥര്‍ ലാബുകളില്‍ പരിശോധിച്ച് ഇതില്‍ മായമില്ലെന്നും നിര്‍ദ്ദിഷ്ട ഗുണനിലവാരം പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഈ അവസരത്തില്‍ ഡബിള്‍ ഹോഴ്‌സ് നേരിട്ട ആരോപണങ്ങളെക്കുറിച്ചും അതിന്റെ സത്യാവസ്ഥകളെക്കുറിച്ചും സംസാരിക്കുകയാണ് എന്റെ സംരംഭത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ മഞ്ഞിലാസ് ഗ്രൂപ്പ് ചെയര്‍മാന്‍ സജീവ് മഞ്ഞില.

ഡബിള്‍ ഹോഴ്സ് എന്ന ബ്രാന്‍ഡ് പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് വിജയം കൈവരിച്ച ബ്രാന്‍ഡാണ്. ആ വിജയത്തിനു പിന്നിലുള്ള കാരണങ്ങള്‍ എന്താണ്?

ഡബിള്‍ ഹോഴ്സ് ഇന്നുവരെ നേടിയ വിജയത്തിനു പിന്നിലുള്ള സുപ്രധാന ഘടകം ഉല്‍പ്പന്നങ്ങളുടെ ഉന്നത ഗുണനിലവാരം തന്നെയാണ്. ഗുണമേന്മയില്‍ വിട്ടുവീഴ്ച വരുത്തിയുള്ള വരുമാനം വേണ്ട എന്നു തന്നെയാണ് ഈ ബ്രാന്‍ഡ് ആരംഭിച്ച സമയം മുതല്‍ ഗ്രൂപ്പിന്റെ തീരുമാനം. ഗുണമേന്മയിലുള്ള മികവാണ് ജനങ്ങള്‍ക്ക് ഡബിള്‍ ഹോഴ്സിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ചത്. എന്തെങ്കിലും പരാതികളുണ്ടായാല്‍ ഞങ്ങളുടെ ക്വാളിറ്റി ടീം അതിന്റെ കാരണം കണ്ടുപിടിച്ച് ഡയറക്ടേഴ്സ് അടക്കമുള്ള എല്ലാവരും വിലയിരുത്താറുണ്ട്. അതേത്തുടര്‍ന്ന് വേണ്ട മാറ്റങ്ങള്‍ ഉടനടി പ്രാബല്യത്തില്‍ വരുത്താറുണ്ട്. ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കുറയ്ക്കാതെ തന്നെ അവയുടെ വിലയും ഉല്‍പ്പാദനചെലവും കുറയ്ക്കാനുള്ള പദ്ധതികളും മഞ്ഞിലാസ് ഗ്രൂപ്പ് നടപ്പിലാക്കുന്നുണ്ട്.

പാക്കേജ്ഡ് ഫുഡ് ഇന്‍ഡസ്ട്രി വളര്‍ച്ചയുടെ പാതയിലാണ്. നിലവിലെ സാഹചര്യത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് മാറ്റങ്ങളായി കാണുന്നത്?

  1. ‘survival of the fittest’ എന്ന തത്വം തന്നെയാണ് വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള വഴി. മുന്‍പ് ഏകദേശം അഞ്ഞൂറിലധികം റൈസ് മില്ലുകളുണ്ടായിരുന്നതില്‍ നിന്നും ഇന്ന് അതെല്ലാം ചുരുങ്ങി നൂറില്‍ താഴേക്ക് എത്തി. കേരളത്തില്‍ ഒരുപാട് ചെറുകിട ഭക്ഷ്യനിര്‍മാണ യൂണിറ്റുകളുണ്ട്. എന്നാല്‍ ആധുനികവല്‍കരണം വരുന്നതിനനുസരിച്ച് ഈ യൂണിറ്റുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാകും. ഉദാഹരണമായി എഫ്എസ്എസ് ആക്ട് (ഫുഡ് സേഫ്റ്റി & സ്റ്റാന്‍ഡേഡ്സ് ആക്ട്) നിര്‍ബന്ധമാക്കണമെന്നു തന്നെയാണ് ഞങ്ങളുടെ ആഗ്രഹം. ഭക്ഷ്യസുരക്ഷ എന്ന ചിന്തയില്‍ ആളുകളുടെ താല്‍പര്യം വര്‍ദ്ധിപ്പിക്കുക തന്നെ വേണം. എന്നാല്‍ ചെറുകിട യൂണിറ്റുകളെ ഇത് കാര്യമായി ബാധിക്കും.

    വിവാദങ്ങളുണ്ടായെങ്കിലും വസ്തുനിഷ്ഠമായ തെളിവുകള്‍ നിരത്തി ഇന്ത്യന്‍ ഭക്ഷ്യവ്യവസായ രംഗത്ത് വിശ്വസനീയവും അംഗീകാരവുമുള്ള ബ്രാന്‍ഡായി മാറുകയാണ് ഡബിള്‍ ഹോഴ്സ് എന്ന കാര്യത്തില്‍ സംശയമില്ല. കേരളം കണ്ട വലിയ പ്രളയത്തിലും കൈത്താങ്ങായി സാമൂഹികപ്രതിബദ്ധതയോടു കൂടി പ്രവര്‍ത്തിക്കുന്ന ഡബിള്‍ ഹോഴ്സിനെ ജനങ്ങള്‍ കൈവിടില്ലെന്ന ഉറപ്പാണ് ഈ വിവാദങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന മറുപടി.


സമീപകാലത്ത് ഡബിള്‍ ഹോഴ്സ് മട്ട ബ്രോക്കണ്‍ അരിയില്‍ മായമുണ്ടെന്ന വീഡിയോ വൈറലായിരുന്നു; ഇതിനെ എങ്ങനെ നോക്കിക്കാണുന്നു ?

ഈ വൈറല്‍ വീഡിയോ വരുന്നതിനു കുറച്ചു നാള്‍ മുന്‍പ് കുട്ടനാട്ടിലെ ഒരു കര്‍ഷകന്റെ വീഡിയോ വന്നിരുന്നു. പണ്ടുകാലങ്ങളില്‍ അരി കഴുകുമ്പോള്‍ നിറം പോകില്ല. ഇപ്പോള്‍ നിറമിളകുന്നതിനു കാരണം അരിയില്‍ റെഡ് ഓക്സൈഡ് ചേര്‍ക്കുന്നതാണ് എന്ന്. വെള്ളയരി റെഡ് ഓക്സൈഡ് ചേര്‍ത്ത് ചുവപ്പിക്കുന്നതും ആ വീഡിയോയിലുണ്ടായിരുന്നു. പണ്ടുകാലത്ത് അരി പോളിഷ് ചെയ്യുന്ന സമയം ഉമിയും തവിടും ചേര്‍ത്താണ് പോളിഷ് ചെയ്യുന്നത്. ഉമിയോടൊപ്പം തവിടിന്റെ അംശങ്ങള്‍ ഈ സമയം പുറത്തേക്ക് പോകുമായിരുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്നത് അത്യാധുനികമായ മെഷീനറികളാണ്. അരിയുടെ പുറംതോട് നീക്കം ചെയ്യുകയാണ് ഇതിലെ ആദ്യപടി. തവിട് മാത്രമാണ് പിന്നീടുള്ളത്. പല ഭാഗത്തുനിന്നുള്ള അരികളിലും തവിടും ഓയില്‍ കണ്ടന്റും വ്യത്യസ്തമാണ്. സാധാരണഗതിയില്‍ ബ്രോക്കണ്‍ റൈസ് വേവ് കുറവുള്ള തരം അരിയാണ്. അതിനാല്‍ വളരെ ചെറുതായി മാത്രമേ പുഴുങ്ങുന്നുള്ളൂ. ഏത് ബ്രാന്‍ഡ് മട്ട അരിയെടുത്താലും അത് കഴുകിയാല്‍ നിറം പോകും. തവിടിന്റെ അംശം കൂടുന്നതിനനുസരിച്ചാണ് നിറം ഇളകുന്നത്.

തിരുവനന്തപുരത്തെ ഫുഡ് സേഫ്റ്റി ലാബിലെ അനലിസ്റ്റ് പറഞ്ഞത് തവിടിന്റെ അംശം കൂടുതലാണെന്നാണ്. തവിടിന്റെ അംശം എത്ര ശതമാനം വേണമെന്ന് നിയമമില്ലാത്തിടത്തോളം കാലം ഇത് കുറവാണെന്ന് ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. എങ്കിലും സബ് സ്റ്റാന്‍ഡേര്‍ഡ് എന്ന് വിധിയെഴുതുകയാണ്. ഇതോടെ ഫുഡ് കമ്മിഷണര്‍ ആ ബാച്ചിലെ അരി പിന്‍വലിക്കാന്‍ ഉത്തരവിട്ടു. മറ്റു മൂന്നു ലാബുകളില്‍ ഡബിള്‍ ഹോഴ്സ് നേരിട്ട് നല്‍കി പരിശോധിച്ചെങ്കിലും മായങ്ങളൊന്നുമില്ലെന്ന റിപ്പോര്‍ട്ട് ആയിരുന്നു വന്നത്. പിന്നീട് കോടതി വഴി സ്റ്റേ നേടുകയും തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം റഫറല്‍ ലാബില്‍ അയയ്ക്കുകയും അരിയില്‍ മായമില്ലെന്നും നിര്‍ദിഷ്ട ഗുണനിലവാരം പാലിക്കുന്നതാണെന്നും തെളിഞ്ഞു. അന്‍പതു വര്‍ഷത്തിലധികമായി ഡബിള്‍ ഹോഴ്സിനെ വിശ്വസിക്കുന്ന ആളുകള്‍ ഈ സാഹചര്യങ്ങളിലൊക്കെ ഒപ്പം നിന്നു. ചിലരെങ്കിലും ഈ വാര്‍ത്തയും വൈറല്‍ വീഡിയോയുമെല്ലാം വിശ്വസിക്കുകയും ചെയ്തു. ഒരു സാധാരണ സ്ഥാപനമായിരുന്നു ഈ പ്രതിസന്ധി നേരിട്ടിരുന്നതെങ്കില്‍ സ്ഥാപനം പൂട്ടേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു.

മറ്റു വികസിത രാജ്യങ്ങളില്‍ ഭക്ഷ്യനിയമം അതിശക്തമാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് വലിയ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന പരാതിയുമുണ്ട്. ഇതില്‍ താങ്കളുടെ അഭിപ്രായം ?

ഡബിള്‍ ഹോഴ്സ് ഇത്തരത്തിലുള്ള എല്ലാ ക്വാളിറ്റി മാനദണ്ഡങ്ങളെയും സ്വാഗതം ചെയ്യുന്നു. അമേരിക്കപോലെയുള്ള പല രാജ്യങ്ങളിലേക്കും ഭക്ഷ്യസാധനങ്ങള്‍ കയറ്റുമതി ചെയ്യണമെങ്കില്‍ ആ രാജ്യത്തിന്റെ അധികൃതര്‍ (ഫുഡ് & ഡ്രഗ് അഡ്മിനിസ്ട്രേഷന്‍) പ്രൊഡക്ഷന്‍ യൂണിറ്റ്, പ്ലാന്റ് എന്നിവയെല്ലാം നേരിട്ട് കണ്ട് പരിശോധിച്ചതിന് ശേഷം മാത്രമാണ് അനുമതി ലഭിക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ളത്. ഇതില്‍ ആദ്യത്തേത് ഡബിള്‍ ഹോഴ്സ് ആണ്. അവര്‍ അനുശാസിക്കുന്ന നിലവാരത്തിലുള്ള പ്ലാന്റുകളിലാണ് ഡബിള്‍ ഹോഴ്സിന്റെ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഏറെ ശുചിത്വം പാലിക്കുന്ന ഈ പ്ലാന്റിലേക്ക് കയറണമെങ്കില്‍ പ്രത്യേക ഡ്രസ് കോഡും മാസ്‌കും കൈയ്യുറകളുമെല്ലാമുണ്ട്. മാത്രമല്ല, പൂര്‍ണമായി ശരീരികവൃത്തി വരുത്തിയ ശേഷമാണ് പ്ലാന്റിനുള്ളിലേക്ക് പ്രവേശിക്കുന്നത്. വൃത്തിയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ നിയമങ്ങള്‍ നിര്‍ബന്ധമാകണം. 20 തരം അരികള്‍ ഡബിള്‍ ഹോഴ്സ് ബ്രാന്‍ഡ് വില്‍ക്കുന്നുണ്ട്. ഏതാണ്ട് 28 രാജ്യങ്ങളില്‍ ഡബിള്‍ ഹോഴ്സ് സാന്നിധ്യമുണ്ട്. 150ലധികം ഉല്‍പ്പന്നങ്ങള്‍ ഡബിള്‍ ഹോഴ്സ് വില്‍ക്കുന്നുണ്ട്. പോയ വര്‍ഷം കമ്പനിയുടെ വിറ്റുവരവ് ഏകദേശം 360 കോടി രൂപയോളമായിരുന്നു. 2023 ഓടെ ആയിരം കോടി എന്ന നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയാണുള്ളത്.

കേരളം അടുത്തകാലത്ത് കണ്ടതില്‍വച്ച് വലിയൊരു പ്രളയത്തെ നേരിട്ടിരുന്നു. ഡബിള്‍ ഹോഴ്സ് ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

തീര്‍ത്തും ദുഃഖകരമെന്ന് മാത്രമേ ഇതിനെക്കുറിച്ച് പറയാന്‍ സാധിക്കൂ. ഒരുപാട് ജീവനുകള്‍ നഷ്ടപ്പെട്ടു, ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. ഇതില്‍ ഡബിള്‍ ഹോഴ്സിന് എന്ത് നല്‍കാന്‍ സാധിക്കുമെന്നായിരുന്നു ആദ്യചിന്ത. ആദ്യഘട്ടത്തില്‍ ഡബിള്‍ ഹോഴ്സിന്റെ വാഹനങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കി. പിന്നീട് പ്രളയം ശക്തിപ്രാപിച്ചപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും ഭക്ഷണകിറ്റുകളും എത്തിച്ചു. തൃശൂരിലെ ഒട്ടുമിക്ക ക്യാമ്പുകളിലും ഡബിള്‍ ഹോഴ്സിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡബിള്‍ ഹോഴ്സിന്റെ ഡിസ്ട്രിബ്യൂട്ടര്‍മാരെ പലരെയും പ്രളയം ബാധിച്ചിരുന്നു. ഗോഡൗണുകള്‍ നശിച്ച ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും പ്രളയം ബാധിച്ച ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും നഷ്ടങ്ങള്‍ ഷെയര്‍ ചെയ്യാം എന്ന് ധാരണയിലായി. ഡബിള്‍ ഹോഴ്സ് പാലക്കാട് കമ്പനിയെ പ്രളയം ബാധിച്ചിരുന്നെങ്കിലും ഇന്‍ഷുര്‍ ചെയ്തിരുന്നതിനാല്‍ കാര്യമായ നഷ്ടമുണ്ടായില്ല. ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ ചെറുകിട കച്ചവടക്കാരെയും കടകളെയും ഇത് നന്നേ ബാധിച്ചു. സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതിന് ആവശ്യമായ സഹായം വേണം. ശരിക്കും സഹായം വേണ്ടവര്‍ക്ക് ഇന്‍ഷുറന്‍സ് ഉണ്ടാകില്ല. ഇന്‍ഡസ്ട്രിയുടെ ഉത്തരവാദിത്വമാണ് സമൂഹത്തിന്റെ ദുഃഖം പങ്കുവയ്ക്കുക എന്നത്. പ്രളയ ദുരിതാശ്വാസമായി ഡബിള്‍ ഹോഴ്സ് 30 ലക്ഷം രൂപയും നല്‍കിയിരുന്നു.

 

Spread the love
Previous ആപ്പിള്‍ ഐ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്
Next ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാകാന്‍ കേരളം

You might also like

Success Story

മാര്‍ക്കറ്റ് സ്‌പേസ് കണ്ടെത്തി വളര്‍ന്ന റെസിടെക്

ആത്മവിശ്വാസത്തിന്റെയും ആത്മധൈര്യത്തിന്റെയും അകമ്പടിയോടെ വിപണിയിലെ മാര്‍ക്കറ്റ് സ്പേസ് കണ്ടെത്തിക്കൊണ്ടാണ് ആര്‍. ലേഖ റെസിടെക് ഇലക്ര്ടിക്കല്‍സ് പടുത്തുയര്‍ത്തുന്നത്. ആദ്യ ലോഡ് ഇറക്കാന്‍ മുഴുവന്‍ തുകയും ഇല്ലാതിരുന്ന കാലത്തു നിന്ന് ഇന്ന് കോടികള്‍ വിറ്റുവരവുള്ള സ്ഥാപനത്തിലേക്ക് റെസിടെക്കിനെ എത്തിച്ചത് ഗുണമേന്മയും, പ്രവര്‍ത്തനക്ഷമതയുമുള്ള ഉല്‍പ്പന്നങ്ങളാണ്. സ്ഥാപനം:

Spread the love
Success Story

ശുദ്ധജലം ഉറപ്പാക്കാം; അക്വാഫ്രഷിലൂടെ…

പ്രൊഫഷണല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും അതില്‍ നിന്ന് മാറി വേറിട്ട പാതയിലൂടെ സഞ്ചരിച്ച വ്യക്തിയാണ് അക്വാഫ്രഷ് ക്യാപിറ്റയുടെ മാനേജിങ്ങ് ഡയറക്ടര്‍ നോബിമോന്‍ എം ജേക്കബ്. ബിരുദ പഠനത്തിന് ശേഷം ഒരു സെയില്‍സ് ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു നോബി. ഓരോ മാസവും നേടേണ്ട

Spread the love
Success Story

ഫേണ്‍സ്‌ക്വയറിലെ ഫര്‍ണിച്ചര്‍ പെരുമ

കാലവും ടെക്‌നോളജിയും സ്‌റ്റൈലുകളുമെല്ലാം മാറുന്നുണ്ടെങ്കിലും ഭവനങ്ങളുടെ ഇന്റീരിയറിന് ആളുകള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് തടി ഫര്‍ണിച്ചറുകളാണ്. കാലമെത്ര കഴിഞ്ഞാലും തടി ഫര്‍ണിച്ചറുകളോടുള്ള ആളുകളുടെ ഭ്രമം മാറില്ലെന്ന് തീര്‍ച്ച. വിദേശിയും സ്വദേശിയുമായ നിരവധി വന്‍കിട ബ്രാന്‍ഡുകള്‍ ഇന്ന് കേരളത്തില്‍ ലഭ്യമായിരിക്കുന്നു. ചെറുകിട പട്ടണങ്ങളില്‍ പോലും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply