മല്ലിയിട്ട് തിളപ്പിച്ച വെള്ളത്തിന് ഏറെയുണ്ട് ഗുണങ്ങള്‍

മല്ലിയിട്ട് തിളപ്പിച്ച വെള്ളത്തിന് ഏറെയുണ്ട് ഗുണങ്ങള്‍

ദിവസവും മല്ലിയിട്ട് തിളപ്പിച്ച വെള്ളം  കുടിച്ചു നോക്കു. ശരീരത്തിന് ഏറ്റവും ഗുണകരമാണിത്. കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ എന്നിവ മല്ലിയില്‍ അടങ്ങിയിട്ടുണ്ട്. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍, പ്രമേഹം പോലുള്ള അസുഖങ്ങളെ അകറ്റാന്‍ സഹായിക്കും. ജീവകങ്ങളും ധാതുക്കളും ധാരാളം ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. മല്ലി ഒരു ആന്റി ഡയബറ്റിക് ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ മല്ലി സഹായിക്കും.

വിളര്‍ച്ച തടയാന്‍ ഏറ്റവും നല്ലതാണ് മല്ലിയിട്ട് തിളപ്പിച്ച വെള്ളം. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുമ്പോഴാണ് വിളര്‍ച്ച ഉണ്ടാകുന്നത്. ക്ഷീണം, ഹൃദയമിടിപ്പ് കൂടുക, ശ്വാസം എടുക്കാന്‍ പ്രയാസം നേരിടുക, ഓര്‍മക്കുറവ് ഇവയെല്ലാം ഇരുമ്പിന്റെ അംശം കുറയുമ്പോള്‍ ഉണ്ടാകാം. ചര്‍മത്തെ ആരോഗ്യമുള്ളതാക്കുന്നു, ചര്‍മത്തിന്റെ വരള്‍ച്ച, ഫംഗല്‍ അണുബാധകള്‍, എക്‌സിമ ഇവയെല്ലാം സുഖപ്പെടുത്താന്‍ മല്ലിക്ക് കഴിയും. മല്ലി, വെള്ളത്തില്‍ കുതിര്‍ത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. മല്ലി വെള്ളം ചേര്‍ത്ത് അരച്ച് അതില്‍ അല്പം തേന്‍ ചേര്‍ത്തു പുരട്ടുന്നത് ചര്‍മത്തിലെ പ്രശ്‌നങ്ങളെ അകറ്റും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്തും.

ആര്‍ത്തവസമയത്ത് മിക്കവര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണ് അടിവയറ് വേദന. അടിവയറുവേദന തടയാന്‍ മല്ലി വെള്ളം നല്ലതാണ്. മല്ലി വെള്ളത്തില്‍ പഞ്ചസാര ചേര്‍ത്ത് കുടിക്കുന്നത് അടിവയറുവേദന കുറയ്ക്കാന്‍ സഹായിക്കും.

Spread the love
Previous കണ്ണും കണ്ണും കൊള്ളൈയടിത്താല്‍; ദുല്‍ഖര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ എത്തി
Next ഷവോമി സ്മാര്‍ട്ട് ടിവികള്‍ക്ക് വന്‍ വിലക്കുറവ്

You might also like

LIFE STYLE

തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ടുപോകാതെ സംരക്ഷിക്കാം

തണുപ്പ് കാലത്ത് ചര്‍മ്മം വരണ്ട് പോകുന്നത് മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. കൈകാലുകളിലെയും മുഖത്തെയും ചര്‍മ്മത്തെയാണ് ഇത് കൂടുതലായും ബാധിക്കുന്നത്. ആദ്യം ചര്‍മ്മത്തിലുണ്ടാകുന്ന വരണ്ട അവസ്ഥ പിന്നീട് തൊലി പൊട്ടി മുറിവുകളാകുന്ന രീതിയിലേക്ക് മാറും. എന്നാല്‍ ചര്‍മ്മം വരണ്ടുപോകാതെ സുന്ദരമായി ഇരിക്കാന്‍ ചില

Spread the love
NEWS

കരിപ്പൂര്‍ ചിറക് വിരിക്കുന്നു; ഡിസംബര്‍ 5 മുതല്‍ വലിയ വിമാനങ്ങളിറങ്ങും

മലപ്പുറം: ഡിസംബര്‍ 5 മുതല്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുനഃരാരംഭിക്കും. നവീകരണത്തോടനുബന്ധിച്ച് റണ്‍വേ അടച്ചതോടെയാണ് വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവച്ചത്. രണ്‍വേയുടെ പൂര്‍ത്തികരണം നടത്തിയിട്ടും സര്‍വീസ് പുനഃരാരംഭിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ആദ്യം കരിപ്പൂരിലെത്തുക. ഡിസംബര്‍

Spread the love
LIFE STYLE

മഹീന്ദ്രയുടെ ‘കൊമ്പന്‍സ്രാവ്!’

എഴുത്ത്: എല്‍ദോ മാത്യു തോമസ് ചിത്രങ്ങള്‍: അഖില്‍ അപ്പു മള്‍ട്ടിപര്‍പ്പസ് വെഹിക്കിള്‍ വാഹനവിഭാഗത്തില്‍ ഒട്ടേറെ മത്സരാര്‍ത്ഥികളുണ്ടെങ്കിലും ടൊയോട്ട പതിപ്പിച്ച പേരുകള്‍ക്ക് ഒപ്പമെത്താന്‍ മറ്റു വാഹനങ്ങള്‍ക്കൊന്നും ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഈ വിപണിയിലേക്ക് പുതിയ പല കളികള്‍ കാണിക്കാനും പഠിപ്പിക്കാനുമായി ഒരു വാഹനം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply