ഓട്ടമാറ്റിക് ലൈസൻസ് ഇനിയില്ല; മാനുവൽ ഗിയറുള്ള കാറിൽ ലൈസൻസ് എടുക്കണം

ഓട്ടമാറ്റിക് ലൈസൻസ് ഇനിയില്ല; മാനുവൽ ഗിയറുള്ള കാറിൽ ലൈസൻസ് എടുക്കണം

ഓട്ടമാറ്റിക് ഗിയറുള്ള കാർ ഓടിക്കണമെങ്കിൽ മാനുവൽ ഗിയറുള്ള കാർ ഓടിച്ചുതന്നെ ലൈസൻസ് എടുക്കണം. ‌‌ഡ്രൈവിങ് ലൈസൻസിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള വെബ്‌സൈറ്റായ പരിവാഹനിലെ സാരഥി പോർട്ടലിൽ ലൈറ്റ് മോട്ടർ വെഹിക്കിൾ (എൽഎംവി) ഓട്ടമാറ്റിക് എന്ന ഓപ്ഷൻ ഇല്ലാത്തതാണു കാരണം.

വാഹനവുമായി ബന്ധപ്പെട്ട സേവനങ്ങൾ കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള പരിവാഹനിലേക്ക് മാറിയതോടെയാണ് ഓട്ടമാറ്റിക് കാറുകൾ ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തായത്. എന്നാൽ ഇരുചക്രവാഹനങ്ങൾക്ക് ഗിയർലെസ് ഓപ്ഷൻ ലഭ്യമാണ്.

മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാംതന്നെ www.parivahan.gov.in എന്ന വെബ്സൈറ്റിലേക്കു മാറ്റിയിട്ടുണ്ട്. ഓട്ടമാറ്റിക് ഗിയർ കാറുകളിൽ ലൈസൻസ് എടുക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ സമീപിക്കുന്നുണ്ടെങ്കിലും തൽക്കാലം നിവൃത്തിയില്ലെന്ന് ആർടിഒ അധികൃതർ പറയുന്നു.

Spread the love
Previous 12.5 കോടി രൂപ കിട്ടുന്ന അവസരം ആരെങ്കിലും വേണ്ടെന്നുവെയ്ക്കുമോ? ; റെയ്ന
Next മലയാളിയുടെ പേഴ്‌സണല്‍ കെയര്‍ ബ്രാന്‍ഡാവാന്‍ ഓറിയല്‍ ഇമാറ

You might also like

TECH

ആപ്പിള്‍ വാച്ച് സേവനം : ജിയോ എയര്‍ടെല്‍ പോര് മുറുകുന്നു

എയര്‍ടെല്‍ പുതിയതായി ആരംഭിച്ച ആപ്പിള്‍ സേവനത്തിനെതിരെ പരാതി നല്‍കിയ ജിയോ യ്ക്ക് എതിരെ കനത്ത പിഴ ചുമത്തണമെന്ന് ഭാരതി എയര്‍ടെല്‍, ടെലികേം മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. തങ്ങള്‍ക്കെതിരെയുള്ള ജിയോയുടെ ആരോപണങ്ങളും പരാതികളും അടിസ്ഥാന രഹിതമാണെന്ന് എയര്‍ടെല്‍ ചൂണ്ടിക്കാട്ടി. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ തെളിവ്

Spread the love
NEWS

വെസ്റ്റ് നൈല്‍ വൈറസ്: കേന്ദ്ര ആരോഗ്യ മന്ത്രാലയം സാഹചര്യം വിലയിരുത്തി

മലപ്പുറത്ത് ഏഴ് വയസ്സുകാരന് വെസ്റ്റ് നൈല്‍ രോഗബാധയുണ്ടായത് സംബന്ധിച്ച സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രിയുമായി ഇത് സംബന്ധിച്ച് സംസാരിച്ചതായും രോഗ നിയന്ത്രണത്തിന് സംസ്ഥാനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും കേന്ദ്ര

Spread the love
Bike

ഹാര്‍ലി ഇന്ത്യ മേധാവിയായി മലയാളി

  പ്രശസ്ത അമേരിക്കന്‍ ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനിയുടെ ഇന്ത്യാ മേധാവിയായി മലയാളി ചുമതലയേല്‍ക്കും. കൊച്ചി വൈറ്റില സ്വദേശിയായ സജീവ് രാജശേഖരനാണ് പുതിയ മേധാവിയായി നിയമിതനായത്. ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മാനേജിംഗ് ഡയറക്ടര്‍ എന്ന നിലയില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply