കെടിഎം ഡ്യൂക്ക് 125 വിപണിയില്‍

കെടിഎം ഡ്യൂക്ക് 125 വിപണിയില്‍

 

ഓസ്ട്രിയന്‍ വാഹനനിര്‍മാതാക്കളായ കെടിഎം ഏറ്റവും വിലകുറഞ്ഞ ഡ്യൂക്ക് വിപണിയിലെത്തിച്ചു. 1.18 ലക്ഷം രൂപയില്‍ 125സിസി കരുത്തുളള വാഹനമാണ് ഇത്. മോഡല്‍ നിരയില്‍ 200 ഡ്യൂക്കിനും താഴെ ഇടംകണ്ടെത്തുന്ന 125 ഡ്യൂക്ക്, ഇന്ത്യയില്‍ കെടിഎം അവതരിപ്പിക്കുന്ന ഏറ്റവും ചെറിയ ബൈക്കാണ്.
1.51 ലക്ഷം രൂപയാണ് എബിഎസില്ലാത്ത 200 ഡ്യൂക്കിന് വില; 200 ഡ്യൂക്ക് എബിഎസ് പതിപ്പിന് വില 1.60 ലക്ഷം രൂപയും. അതേസമയം പുതിയ 125 ഡ്യൂക്കില്‍ എബിഎസ് അടിസ്ഥാന സുരക്ഷാ സംവിധാനമാണ്. 125 ഡ്യൂക്കിനായുള്ള ബുക്കിംഗ് ഒരുമാസം മുമ്പെ കെടിഎം ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചിരുന്നു.
124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് 125 ഡ്യൂക്കില്‍ കരുത്ത് നല്‍കുന്നത്. എഞ്ചിന്‍ 9,250 ആര്‍പിഎമ്മില്‍ 14.3 ബിഎച്ച്പി കരുത്തും 8,000 ആര്‍പിഎമ്മില്‍ 12 എന്‍എം ടോര്‍ക്കും പരമാവധി നല്‍കും. ആറു സ്പീഡാണ് ഗിയര്‍ബോക്സ്. 148 കിലോ ഭാരമുള്ള ബൈക്കില്‍ 10.2 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കാണ് ക്രമീകരിച്ചിട്ടുള്ളത്.
കമ്മ്യൂട്ടര്‍ ബൈക്കുകള്‍ അരങ്ങുവാഴുന്ന 125 സിസി ശ്രേണിയില്‍ ട്രെല്ലിസ് ഫ്രെയിമും അലൂമിനിയം സ്വിങ്ങ്ആമും അവതരിപ്പിക്കുന്ന ആദ്യ മോഡലാണ് കെടിഎം 125 ഡ്യൂക്ക്.

Spread the love
Previous സ്റ്റാര്‍ട്ടപ്പ് നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോമുമായി ഗ്രോത് റൂട്ട്‌സ്
Next മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി ആള്‍ട്രസ് നിരത്തിലെത്തി

You might also like

AUTO

ബിഎംഡബ്ല്യു ജി 310 ജിഎസ് ഇന്ത്യന്‍ വിപണയിലേക്ക്

ജര്‍മന്‍ വാഹന നിര്‍മാതക്കളായ ബിഎംഡബ്ല്യു മോട്ടോറാഡും ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസും ചേര്‍ന്ന് നിര്‍മിക്കുന്ന ജി 310 ജിഎസ് ഈ വര്‍ഷം അവസാനത്തോടെ വിപണയിലെത്തും.   ജി 310 ആര്‍ എന്ന ബൈക്കിനെ ആധാരമാക്കിയാണ് ജി 310 ജിഎസ്. ബിഎംഡബ്ല്യു മോട്ടറാഡ് യൂറോപ്പിനു

Spread the love
Business News

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 314 കോടി ലാഭം 

പ്രമുഖ ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി (ചോള) 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 10 ശതമാനം വളര്‍ച്ചയോടെ 314 കോടിയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 285

Spread the love
Business News

പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവ്

ഇന്ധന വില വീണ്ടും കുറയുന്നു. ഇത്തവണ പൈസകളുടെ കുറവാണുള്ളത്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 74.11 ആയിരുന്നു വില. ഇന്ന് അത് 73.88 രൂപയായി കുറഞ്ഞു. ഡീസലിന് 70.15

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply