ചക്ക ചിപ്‌സിലൂടെ ദിവസവും നേടാം 10000 രൂപ വരുമാനം

കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ വിപണി സാധ്യതകള്‍ അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചക്കയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കാകട്ടെ എന്നും മാര്‍ക്കറ്റില്‍ പ്രിയം കൂടി വരികയാണ്. ചക്കയില്‍ നിന്നും ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങളില്‍ ഒന്നാണ് ചക്ക ചിപ്‌സ്. വീട്ടില്‍ നിന്നോ, ചെറുകിട സംരംഭമെന്ന നിലയിലോ തുടങ്ങാവുന്ന ചക്ക ചിപ്‌സ് നിര്‍മാണം നല്ല ലാഭസാധ്യതയുള്ള ബിസിനസ്സുകളില്‍ ഒന്നാണ്.

 

വീട്ടിലും സമീപപ്രദേശങ്ങളിലും പ്ലാവുകള്‍ ഉണ്ടെങ്കില്‍ രണ്ടോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്കു വീട്ടില്‍ നിന്നുതന്നെ ആരംഭിക്കാവുന്ന ഭക്ഷ്യസംസ്‌കരണ സംരംഭമാണ് ചക്ക ചിപ്‌സ്. ചക്ക ഉണക്കിവെച്ചു ചക്ക ഉണ്ടാകാത്ത കാലങ്ങളില്‍ അവ ചിപ്‌സാക്കി വില്‍ക്കാനാകും. വെളിച്ചെണ്ണയില്‍ ഉണ്ടാക്കിയതാണു ചിപ്‌സെങ്കില്‍ വിപണിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുതലാണ് ഒപ്പം നല്ല വിലയും ലഭിക്കും. അധികം പാകമാകാത്ത വരിക്കചക്കയാണ് ചക്ക ചിപ്‌സ് നിര്‍മ്മാണത്തിനു അനുയോജ്യം. പ്ലാവില്‍ നിന്നും ചക്ക അടര്‍ത്തിയെടുക്കുന്ന അന്നുതന്നെ അതുവെച്ച് ചിപ്‌സ് ഉണ്ടാക്കണം. അല്ലാത്തപക്ഷം ചക്ക മധുരിച്ചു പോകാനും ചിപ്‌സിന്റെ ഗുണം കുറയാനും സാധ്യതയുണ്ട്. കുരു നീക്കം ചെയ്ത ശേഷം ചക്കചുള നീളത്തില്‍ അരിയണം. കനം കുറഞ്ഞ് അരിഞ്ഞാല്‍ ചിപ്‌സ് ക്രിസ്പിയായി ലഭിക്കും. ഇങ്ങനെ അരിഞ്ഞെടുത്ത ചക്കചുള എണ്ണയില്‍ വറുത്തെടുക്കുക. മൊരിഞ്ഞു തുടങ്ങുമ്പോള്‍ ഉപ്പുവെള്ളം കുടയാം. എണ്ണയില്‍ നിന്നും എടുത്തുവെച്ച ചിപ്‌സ്, ചൂടാറി കഴിയുമ്പോള്‍ പായ്ക്കറ്റ് ചെയ്ത് വില്‍പ്പനയ്ക്ക് എത്തിക്കാം.

 

വളരെ കുറഞ്ഞ നിക്ഷേപം മതി ചക്ക ചിപ്‌സ് നിര്‍മിച്ചു വിപണിയിലെത്തിക്കാന്‍. 200 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ഥലത്ത് ബിസിനസ് തുടങ്ങാന്‍ ഏകദേശം 30000 രൂപ മതി. മൂലധനത്തിന്റെ ഇനം തിരിച്ചുള്ള പട്ടിക താഴെ പറയുന്ന വിധത്തിലാണ്. കവര്‍ സീലിംഗ് മെഷീന്‍ – 2800 രൂപ, വര്‍ക്കിംഗ് ടേബിള്‍, ഇലക്ട്രോണിക് വെയിംഗ് ബാലന്‍സ് – 15000 രൂപ, പാത്രങ്ങള്‍, അടുപ്പ് ഉപകരണങ്ങള്‍ – 12000, ആകെ- 29800. ഇതിനുപുറമേ വരുന്നത് പത്തു ദിവസത്തേക്കുള്ള ആവര്‍ത്തന നിക്ഷേപമായി 27000 രൂപയാണ്. ഒരു കിലോഗ്രാം ചക്ക ചിപ്‌സിനു 200 രൂപ വരെ ഹോള്‍സെയില്‍ വില ലഭിക്കാറുണ്ട്.

 

ദിവസത്തില്‍ മുപ്പത് കിലോഗ്രാം ഉത്പാദനം എന്ന നിരക്കില്‍ കിലോഗ്രാമിനു 125 രൂപ കണക്കാക്കിയാല്‍ തന്നെ പത്ത് ദിവസം കൊണ്ട് 37500 രൂപ സമ്പാദിക്കാം. ഇതില്‍ നിന്നും ആവര്‍ത്തന നിക്ഷേപമായ 27000 രൂപ കുറച്ചാല്‍ പത്തു ദിവസത്തെ ലാഭം 10500 രൂപ. എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്, തദ്ദേശ സ്വംഭരണ സ്ഥാപനത്തില്‍ നിന്നുള്ള അനുമതിപത്രം എന്നിവയാണ് ആവശ്യമുള്ള ലൈസന്‍സുകള്‍. നല്ല പായ്ക്കിങ്ങില്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക് യാതൊരു കുറവും ഉണ്ടാവില്ലെന്നു നിസംശയം അനുമാനിക്കാവുന്നതേ ഉള്ളൂ.

Previous ഇന്ത്യയിലെ ടെലികോം കമ്പനികള്‍ ഇനി ഒറ്റ പ്ലാറ്റ്‌ഫോമില്‍
Next സോപ്പുപൊടി നിര്‍മാണത്തിലൂടെ നേടാം ആഴ്ചയില്‍ 5000 രൂപ വരുമാനം

You might also like

SPECIAL STORY

സമ്പാദിക്കാം വീട്ടിലിരുന്നും

വീട്ടിലിരുന്നും ലാഭകരമായി നടത്താവുന്ന ബിസിനസുകള്‍ ഏറെയാണ്. ഇങ്ങനെ ലാഭകരമായി നടത്താവുന്ന ബിസിനസ് സംരഭങ്ങളിലൊന്നാണ് ഐസ്‌ക്രീം നിര്‍മ്മാണം. മുതല്‍ മുടക്കുകള്‍ അധികം ആവശ്യമില്ലാത്ത ബിസിനസ് കൂടിയാണിത്. നമ്മുടെ അടുക്കളകളെ ഒരു പരീക്ഷണശാലയാക്കി മാറ്റുന്നവരാണ് പല വീട്ടമ്മമാരും. ഇത് മിക്കപ്പോഴും വിജയങ്ങളായിരിക്കും . ഇത്

Others

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേസ്: കൂടെ ജയില്‍വാസവും

തെറ്റായ ദിശയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ പതിവാണ്. ഇനി ടെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. കൂടെ ജയില്‍വാസവും. റോഡില്‍ എളുപ്പവഴി തേടി തെറ്റായ ദിശയില്‍ കടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ ആശയക്കുഴപ്പം ഉടലെടുക്കുന്നതോടെയാണ് വലിയ റോഡപടകങ്ങള്‍ക്ക്

Success Story

ജോലി ദോശക്കച്ചവടം; ആസ്ഥി 30 കോടി

പതിനേഴാമത്തെ വയസ്സിലാണ് പ്രേം ഗണപതി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ടത്. അവിടെ ഒരു സുഹൃത്ത് പ്രേമിനു ജോലിയുമായി കാത്തിരിപ്പുണ്ടായിരുന്നു.അങ്ങനെയൊരു ജീവിതമാര്‍ഗ്ഗം തേടി അവന്‍ മുംബൈയിലെത്തി. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, മുംബൈയിലെത്തിയ പ്രേമിന് ആ പരിചിതനെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍ തളര്‍ന്നില്ല,

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply