പ്രോപ്പര്‍ ഇന്‍വെസ്റ്റ്‌മെന്റിലൂടെ നേടാം പ്രതിമാസം അരലക്ഷം വരുമാനം

ല്‍പം പൈസ കൈയിലുണ്ടെങ്കില്‍ പ്രതിമാസം അരലക്ഷം രൂപ വരുമാനം ലഭിക്കാന്‍ വളരെ എളുപ്പമാണ്. കൈയിലുള്ള പണം മികച്ച രീതിയില്‍ നിക്ഷേപം നടത്തിയാല്‍ മാസം 50,000 അല്ല അതില്‍ കൂടുതല്‍ സമ്പാദിക്കാം. ഇതിനായി ചില മാര്‍ഗങ്ങളാണ് താഴെ പറയുന്നത്.

 

ഇക്വിറ്റി മ്യൂച്വല്‍ഫണ്ട്
ലക്ഷങ്ങള്‍ നേടാന്‍ ഈ വഴിയാണ് ബെസ്റ്റ് ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് ദീര്‍ഘകാല നിക്ഷേപമാണ് നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ ഇക്വിറ്റി മ്യൂച്വല്‍ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. റിസ്‌ക് പ്രൊഫൈല്‍ അടിസ്ഥാനമാക്കി വേണം നിങ്ങള്‍ ഇക്വിറ്റി സ്‌കീമുകള്‍ തിരഞ്ഞെടുക്കാന്‍.

 

ഡെബ്റ്റ് സ്‌കീമുകള്‍
പതിവായി വരുമാനമുണ്ടാക്കാന്‍ മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഡെബ്റ്റ് സ്‌കീമുകള്‍. മ്യൂച്വല്‍ ഫണ്ടില്‍ ഉള്‍പ്പെടുന്ന സ്‌കീമാണിത്. ഈ സ്‌കീം ഇക്വിറ്റി സ്‌കീമുകളേക്കാള്‍ താരതമ്യേന സ്ഥിരതയുള്ളതാണ്. അതുകൊണ്ട് തന്നെ ലാഭകരമായ നേട്ടമുണ്ടാക്കാം.

 

എസ്ഐപി
മാസം തോറും നിശ്ചിത തുക നിക്ഷേപിക്കാന്‍ ഈ പ്ലാന്‍ അവസരമൊരുക്കുന്നു. നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിശ്ചയിക്കപ്പെട്ട പ്രകാരം നിശ്ചിത തുക നിക്ഷേപത്തിലേക്ക് പോയിക്കൊണ്ടിരിക്കും. വന്‍തുക ഒറ്റ തവണ നിക്ഷേപിക്കാന്‍ സാധിക്കാത്ത ചെറുകിട നിക്ഷേപകര്‍ക്കും ഇത് പ്രയോജനപ്രദമാണ്. മികച്ച ലാഭം നല്‍കുന്ന ഒരു നിക്ഷേപ മാര്‍ഗമാണിത്.

 

സിസ്റ്റമാറ്റിക്ക് വിഡ്രോവല്‍ പ്ലാന്‍ 
നിലവിലെ മ്യൂച്വല്‍ ഫണ്ടില്‍ നിന്ന് മുന്‍കൂട്ടി നിശ്ചയിച്ച ഇടവേളകളില്‍ നിക്ഷേപകന് പണം പിന്‍വലിക്കാന്‍ കഴിയുന്നുയെന്നതാണ് എസ്ഡബ്ല്യൂപിയുടെ നേട്ടം. നെറ്റ് അസറ്റ് വാല്യു അടിസ്ഥാനമാക്കിയാണ് പണം പിന്‍വലിക്കാന്‍ സാധിക്കുക. മന്‍ത്ലി ഇന്‍കം പ്ലാനില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് എസ്ഡബ്ല്യൂപി. എസ്ഡബ്ല്യൂപി നിക്ഷേകന് ലാഭം കൈമാറുമ്പോള്‍ മന്‍ത്ലി ഇന്‍കം പ്ലാന്‍ നിക്ഷേപകന് ആദായം മാത്രം നല്‍കുന്നു.

 

നിക്ഷേപം നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മികച്ച സുരക്ഷ ഉറപ്പാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ മാത്രമേ സാമ്പത്തിക ഇടപാടുകള്‍ നടത്താവൂ. പലരും ഫണ്ടുകളുടെ മൂല്യത്തില്‍ വരുന്ന ചാഞ്ചാട്ടം കണ്ട് നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത് തെറ്റായ പ്രവണതയാണ്

Spread the love
Previous കനകാംബരം കൃഷിചെയ്തു നേടാം പ്രതിമാസം 50000
Next മുള്ളിന്റെ മാധുര്യത്തില്‍ നിന്നു നേടാം ലക്ഷങ്ങള്‍

You might also like

NEWS

ജൈവകൃഷിയില്‍ സാധ്യതകളേറെ

ജൈവകൃഷിക്ക് ഇന്ത്യയില്‍ എത്രമാത്രമാണ് സാധ്യതകളെന്നോ? രാസവസ്തുക്കളില്ലാതെ കീടനാശിനിപ്രയോഗമില്ലാതെ സ്വാഭാവിക രീതിയിലുള്ള കീടനിയന്ത്രണവും വളപ്രയോഗവും വഴി ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് ഇന്ന് ലോകമെങ്ങും അത്യധികമായ ആവശ്യക്കാരുണ്ട്. ആവശ്യത്തിനു അനുസരിച്ച് സാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് സത്യം. കര്‍ഷകര്‍ക്ക് ജൈവരീതിയിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും വിപണനം ചെയ്യുന്നതിനും അവസരവും

Spread the love
SPECIAL STORY

കറുത്ത പൊന്ന് ഉതിര്‍ത്തെടുത്ത്…

വിപണിയിലെ പൊന്‍താരമാണ് സുഗന്ധ വ്യഞ്ജനങ്ങളുടെ റാണിയായ കുരുമുളക്. കര്‍ഷകന് കൂടുതല്‍ വില കിട്ടുന്ന വിളകളിലൊന്നായി കിരുമുളക് മാറിയിരിക്കുന്നു. ഇതൊക്കെയാണെങ്കിലും കുരുമുളക് കര്‍ഷകനെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി കുരുമുളക് തിരിയില്‍ നിന്നും മണിമുളക് ഉതിര്‍ത്തെടുക്കുക എന്നതാണ്. തൊഴിലാളികളെ കിട്ടാനില്ലാത്ത ഇക്കാലത്ത് മെതിയെന്ത്രം

Spread the love
SPECIAL STORY

എസ്ബിഐയില്‍ 13000 രൂപയുടെ കാര്‍ഡ് ഉപയോഗിച്ച് ഒമ്പതു കോടിയുടെ തട്ടിപ്പ്

എസ്ബിഐയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. 13,000 രൂപ ഇടപാട് പരിധിയുള്ള ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് എസ്ബിഐയില്‍ 9.1 കോടി രൂപയാണ് ഇത്തവണ തട്ടിച്ചത്. തട്ടിപ്പ് നടത്തിയ സന്ദീപ് കുമാര്‍ രഘു പൂജാരിയെ സിബിഐ അറസ്റ്റ് ചെയ്തു. സംഭവം വാര്‍ത്തയായതോടെ ഇടപാടുകാര്‍ ആശങ്കയിലാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply