ഐപിഎല്‍ കാണ്ടാലും പൈസ

ക്രിക്കറ്റ് കളിച്ചാല്‍ സ്വപ്‌നസമാനമായ പ്രതിഫലം ലഭിക്കുന്ന രീതിയിലേക്ക് വളര്‍ന്നത് ഐപിഎല്‍ വന്നതിനുശേഷമാണ്. കുട്ടിക്രിക്കറ്റിലൂടെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ താരങ്ങളും നിരവധിയുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഐപിഎല്‍ കാണുന്ന പ്രേക്ഷകനും പൈസയുണ്ടാക്കാന്‍ വഴി തെളിഞ്ഞിരിക്കുകയാണ്. പ്രവചന ഗെയിമുകള്‍, ഫാന്റസി ലീഗുകള്‍, ക്വിസുകള്‍ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളിലൂടെ പൈസയുണ്ടാക്കാനുള്ള വഴിയാണ് ഇത്തവണത്തെ ഐപിഎല്ലിലൂടെ കൈവന്നിരിക്കുന്നത്.

 

ജിയോ ക്രിക്കറ്റ് പ്ലേ എലോങ്
ഈ ആപ് ഒരു ലൈവ് മൊബൈല്‍ ഗെയിമാണ്. മൈജിയോ ആപ്പിലൂടെ ഇതു കളിക്കാം. 11 ഭാഷകളില്‍ ഇതു ലഭ്യമാണ്. ഇതിന് ജിയോ സിമ്മിന്റെ ആവശ്യമില്ല എന്നതാണ് പ്രത്യേകത.

 

ഹോട്ട്‌സ്റ്റാര്‍
ഹോട്ട്സ്റ്റാറിലൂടെ ഗെയിം കണ്ടും സമ്മാനങ്ങള്‍ നേടാം. ഇതില്‍ അടുത്ത പന്തുകളുടെ ഫലം നിങ്ങള്‍ ഊഹിക്കുക. അതിന്റെ ഉത്തരം ശരിയാണെങ്കില്‍ നിങ്ങള്‍ക്ക് കൂപ്പണുകളും സമ്മാനങ്ങളും നേടാം. ഇത് ഒരു പ്രത്യേക സമയത്തിനുളളിലായിരിക്കണം ചെയ്തു തീര്‍ക്കേണ്ടത്. ഫോണ്‍ പീ, ഓയോ റൂംസ്, യാത്ര.കോം, പേടിഎം എന്നിവയിലൂടെയാണ് കൂപ്പണുകള്‍ ലഭിക്കുന്നത്.

 

ഡ്രീം 11
ഏറ്റവും മികച്ച ഫാന്റസി ആപ്പുകളില്‍ ഒന്നാണ്. കോടികളുടെ മൂല്യങ്ങള്‍ നല്‍കുന്ന ഈ കളിയില്‍ രണ്ട് കോടിയിലധികം കളിക്കാര്‍ ഉണ്ട്. നിങ്ങള്‍ക്കു തന്നെ നിങ്ങളുടെ ടീമിനെ നിര്‍മ്മിക്കാം. നല്ല രീതിയില്‍ അവര്‍ കളിക്കുകയാണെങ്കില്‍ നല്ല പോയിന്റുകളും നേടാം. സീസണിന്റെ അവസാനമായിരിക്കും വിജയികള്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കുന്നത്. ജോയിനംഗ് ബോണസായി 100 രൂപയും ഈ ആപ്പ് നല്‍കുന്നു.

 

ഐപിഎല്‍ ഫാന്റസി ലീഗ്
ഇതൊരു ഔദ്യോഗിക ആപ്പാണ്. ഈ ആപ്പ് സമ്മാനങ്ങള്‍ വീണ്ടെടുക്കുന്നതിനു വേണ്ടി പിന്നീട് വീണ്ടെടുക്കാപ്പെടാവുന്ന പോയിന്റുകള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. ഏകദേശം ഡ്രീം 11 പോലെ തന്നെ. എന്നാല്‍ ജോയിനിംഗ് ബോണസ് ഇല്ല.

 

ബ്രെയ്ന്‍ബാസി
ഇത് ക്വിസ് അടിസ്ഥാനമാക്കിയ ഗെയിം ആണ്. എല്ലാ ദിവസവും 9 മണിക്കാണ് ഇത്. ലീഗിന്റെ അവസാനം വരെ ക്വിസ് നിങ്ങള്‍ തുടര്‍ന്നു പോവുകയാണെങ്കില്‍ സമ്മാനങ്ങള്‍ പണമായി നിങ്ങളുടെ പേടിഎം വാലറ്റില്‍ ക്രഡിറ്റാകും.

Previous വൈദ്യുതി വകുപ്പ് മീറ്റര്‍ വാടകയ്ക്കും ജിഎസ്ടി ചുമത്തും
Next കള്ളന്മാര്‍ക്ക് എട്ടിന്റെ പണി നല്‍കി കാറ്റ്

You might also like

Business News

ലാഭം കൊയ്യാന്‍ ഹുക്ക ബാര്‍

ടെന്‍ഷനും തിരക്കും അകറ്റി അല്‍പം വിശ്രമിക്കാന്‍ എത്തുന്നവര്‍ക്ക് അനുയോജ്യമായൊരിടമാണ് ഹുക്ക ബാര്‍. വളരെ വ്യക്തമായ പ്ലാനോടു കൂടി സമീപിക്കുകയാണെങ്കില്‍ ആര്‍ക്കും ഹുക്ക ബാര്‍ തുടങ്ങാവുന്നതാണ്. കൂടെ ഒരു റസ്റ്റോറന്റ് കൂടിയുണ്ടെങ്കില്‍ കസ്റ്റമര്‍ തിരഞ്ഞെത്തുമെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. പുകയില വിരുദ്ധ നിയമത്തിന് എതിരാകാത്ത

NEWS

ഭാരതി ടെലികോം എയര്‍ടെല്ലിന്റെ 4.62% ഓഹരികള്‍ വാങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്ലിന്റെ 4.62 ശതമാനം ഓഹരികള്‍ കൂടി സ്വന്തമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഭാരതി എയര്‍ടെലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ടെലികോം. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ഭാരതി ടെലികോം എയര്‍ടെലിന്റെ 184,710,183 ഓഹരികളാണ് വാങ്ങുക.

Business News

മുദ്ര ലോണ്‍പദ്ധതി : ഇ-കൊമേഴ്‌സ് സഹകരണത്തിന് ഒരുങ്ങുന്നു

പ്രധാന്‍ മന്ത്രി മുദ്ര യോജന (പി.എം.പി.വൈ) വഴി കൂടുതല്‍ ചെറു സംരംഭകര്‍ക്ക് വായ്പ വിതരണം ചെയ്യാനായി 24 ഓളം ഓണ്‍ലൈന്‍ കമ്പിനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ആമസോണ്‍, ഒല, യൂബര്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ മുന്‍ നിര കമ്പിനികളുമായി സഹകരിക്കാനാണ് സര്‍ക്കാരിന്റെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply