നേടാം പ്രതിമാസം 30000 സണ്‍സ്‌ക്രീന്‍ ലോഷനിലൂടെ

പ്രകൃതിദത്തമായ രീതിയില്‍ വീട്ടിലുണ്ടാക്കി സണ്‍സ്‌ക്രീന്‍ ലോഷന്‍ വിപണിയിലെത്തിച്ചാല്‍ വീട്ടമ്മമാര്‍ക്ക് ആഴ്ചതോറും 7500 രൂപ വരുമാനമുണ്ടാക്കാന്‍ സാധിക്കും. അനുദിനം വര്‍ധിക്കുന്ന ചൂടും പുറം ജോലിക്കായി ഇറങ്ങുന്നവരുടെ എണ്ണവും വര്‍ധിക്കുന്നതിനനുസരിച്ച് രാസവസ്തുക്കള്‍ ചേരാത്ത സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ വിപണിയിലില്ല എന്നത് ഇതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. കടയില്‍ നിന്ന് വാങ്ങുന്ന ലോഷനുകള്‍ മറ്റ് രോഗങ്ങള്‍ കൂടി വരുത്തിവെച്ചേക്കാം.

 

ഇതിനെ മറികടക്കാന്‍ പ്രകൃതിദത്തമായ രീതിയിലേക്ക് കടക്കുകയാണ് വേണ്ടത്. വീടുകളില്‍ സണ്‍സ്‌ക്രീന്‍ നിര്‍മിച്ച് ആകര്‍ഷകമായ പായ്ക്കിങ്ങില്‍ വിപണിയിലെത്തിച്ചാല്‍ ചൂടപ്പം പോലെ വിറ്റഴിയും. മാത്രമല്ല മുക്കിന് മുക്കിന് തുറന്നിരിക്കുന്ന ബ്യൂട്ടി പാര്‍ലറുകളുമായി ഒരു ടൈ അപ് ഉണ്ടാക്കുകയാണെങ്കില്‍ വളരെ എളുപ്പത്തില്‍ തന്നെ വിപണി പിടിച്ചടക്കാന്‍ സാധിക്കുകയും ചെയ്യും.

 

വെളിച്ചെണ്ണ, കറ്റാര്‍വാഴ ജെല്‍, ആല്‍മണ്ട് / ഒലിവ് ഓയില്‍ എന്നിവയില്‍ നിന്ന് സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉണ്ടാക്കാം. വെളിച്ചെണ്ണ ഒരു പാത്രത്തില്‍ എടുത്ത് ഷീയ വെണ്ണ, സിങ്ക് ഓക്‌സൈഡ് എന്നിവ ചേര്‍ക്കുക. അതില്‍ അല്‍പം വെള്ളം കൂടി ചേര്‍ത്താല്‍ ലോഷന്‍ റെഡിയായി. ഇതിനെ ആകര്‍ഷകമായി പായ്ക്ക് ചെയ്ത് നല്ലൊരു ബ്രാന്‍ഡ് നെയിം കൂടി നല്‍കി വിപണയിലെത്തിക്കാം. തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ബ്യൂട്ടി പാര്‍ലറുകള്‍ വഴി വളരെ വേഗം വിപണനം ചെയ്യാവുന്ന ഒന്നാണിത്. വെയിലിനെ തടയാന്‍ കഴിയുന്ന കുറെയേറെ മിനറലുകള്‍ അടങ്ങിയതാണ് വെളിച്ചെണ്ണ. യാതൊരു സൈഡ് ഇഫക്റ്റും ഉണ്ടാകുകയുമില്ല.
കറ്റാര്‍വാഴ ജെല്ലില്‍ കാരറ്റ് വിത്തിന്റെ എണ്ണയും കുന്തിരിക്കവും അവക്കാഡോ എണ്ണയും സമം ചേര്‍ത്ത് സണ്‍സ്‌ക്രീന്‍ ലോഷന്‍ നിര്‍മിക്കാം. വളരെയേറെ വിറ്റാമിനുകള്‍ അടങ്ങിയതാണ് ഇവയെല്ലാം. ചര്‍മത്തിന് തിളക്കവും താപത്തില്‍ നിന്നു സംരക്ഷണവും ഇതിലൂടെ ലഭിക്കും. സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയും നേരിട്ടും ഇതിന്റെ വിപണനം നടത്താം. ഓര്‍ഡര്‍ വരുന്നതിനനുസരിച്ച് നിര്‍മിച്ചു കൊടുത്താല്‍ വളരെയേറെ ലാഭം കിട്ടുന്ന ഒന്നാണ് ഇത്.

 

ആല്‍മണ്ട് ഓയിലും ഒലിവ് ഓയിലും സമം എടുത്ത് തേങ്ങവെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതില്‍ സിങ്ക് ഓക്സൈഡ് കൂടി ചേര്‍ത്താല്‍ പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍ റെഡിയായി. ഇതും വളരെ വേഗം മാര്‍ക്കറ്റ് നേടിത്തരുന്ന ഒന്നാണ്. വീട്ടമ്മമാര്‍ക്ക് ചുരുങ്ങിയ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന ഒരു ഹോം ബെയ്‌സ്ഡ് നിര്‍മാണ വിപണന സംരംഭമാണ് സണ്‍സ്‌ക്രീന്‍ ലോഷന്റേത്.

Spread the love
Previous ലിച്ചി കയറ്റുമതിയിലൂടെ നേടാം ലാഭം
Next കുറുന്തോട്ടി വളര്‍ത്തി ലാഭം കൊയ്യാം

You might also like

Entrepreneurship

സ്വദേശ, വിദേശ വിപണി ലക്ഷ്യമിട്ട് ടെയിസ്ട്രി ഫുഡ് ഇന്‍ഡസ്ട്രീസ്

ഏറെ പോഷകഗുണങ്ങളുള്ള കൊക്കോ കുരുവില്‍ നിന്നും ആധുനിക സാങ്കേതിക വിദ്യയില്‍ കൊക്കോ പൗഡറും, കൊക്കോ ബട്ടറും സംസ്‌കരിച്ചെടുത്ത് വിപണിയില്‍ എത്തിക്കുകയാണ് കോതമംഗലത്തിന് അടുത്തുള്ള കുട്ടമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ടെയിസ്ട്രി ഫുഡ് ഇന്‍ഡസ്ട്രീസ്. ഔഷധ നിര്‍മാണ മേഖലയിലും ബേക്കറി ഉല്‍പ്പാദന മേഖലയിലും ഗുണനിലവാരമുള്ള കൊക്കോ

Spread the love
Special Story

നിക്ഷേപങ്ങള്‍ സുരക്ഷിതമാക്കാം

ചെറിയ സമ്പാദ്യങ്ങളെ ക്കുറിച്ച് പോലും നമ്മള്‍ പലപ്പോഴും ആകുലരാകാറുണ്ട്. സമ്പാദ്യങ്ങള്‍ എങ്ങനെ സൂക്ഷിക്കണമെന്ന് പലര്‍ക്കും ഇന്നും അറിയില്ല. അറിയാമെങ്കില്‍ തന്നെ പലരും ഇതോര്‍ത്ത് കണ്‍ഫ്യൂസ്ഡാണ് . എവിടെ നിക്ഷേപിക്കണമെന്നും എങ്ങനെ നിക്ഷേപിക്കണമെന്നും തുടങ്ങി , നൂറ് നൂറ് സംശയങ്ങളാകും അധികം പേരിലും.

Spread the love
Entrepreneurship

എഡ്യു നെക്സ്റ്റ് വിദ്യാഭ്യാസ മേള നാളെ എറണാകുളത്ത്

എന്റെ സംരംഭം ബിസിനസ് മാസികയും എന്റെ സംരംഭം ഇവന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മേളയായ എഡ്യുനെക്സ്റ്റ് നാളെ എറണാകുളം ടൗണ്‍ഹാളില്‍ വച്ച് നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് മണിവരെ നടക്കുന്ന എക്‌സ്‌പോയിലൂടെ പ്ലസ് ടു, ഡിഗ്രി പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply