രാമച്ചം: വരുമാനത്തിന്റെ സുഗന്ധം

പുല്‍വര്‍ഗ്ഗത്തില്‍പ്പെട്ട ഔഷധസസ്യമാണ് രാമച്ചം. ഇവ പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്. കൂട്ടായി വളരുന്ന ഈ പുല്‍ച്ചെടിക്ക് രണ്ടുമീറ്ററോളം ഉയരവും. മൂന്നു മീറ്ററോളം ആഴത്തില്‍ വേരോട്ടവുമുണ്ടാകും. സുഗന്ധ പുല്ലുകളുടെ ഗണത്തിലുള്ള രാമച്ചത്തിന്റെ ആയുര്‍ദൈര്‍ഘ്യം മികച്ചതാണ്, ചിലപ്പോള്‍ ദശകങ്ങളോളം നീളുകയും ചെയ്യും. പണ്ട് കാലങ്ങളില്‍ തൊടിയിലും പറമ്പിലും ധാരാളമായി ഉണ്ടായിരുന്നു രാമച്ചം. മഴക്കാലമായാല്‍ രാമച്ചം ഉള്‍പ്പെടെ ഉള്ള ഔഷധ സസ്യങ്ങളുടെ വേരുകളിലൂടെ മണ്ണിനടിയിലേക്കും പറമ്പിലെ കിണറ്റിലേക്കും ഊര്‍ന്നിറങ്ങുന്ന എന്നതായിരുന്നു പണ്ടുകാലത്ത് കിണറ്റുവെള്ളത്തിനും നല്ല രുചി ആയിരുന്നു എന്ന് പറയുന്നതിന്റെ അടിസ്ഥാനം.

രാമച്ചത്തിന്റെ വേരാണ് ഏറ്റവും ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിന് തണുപ്പ് നല്‍കും എന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി രാമച്ചതിന്റെ വേര് ഉപയോഗിച്ചുവരുന്നു. കൂടാതെ കിടക്കകള്‍, വിരികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിനും രാമച്ചം ഉപയോഗിക്കുന്നു. ഇതിന്റെ ആഴത്തിലുള്ള വേരുകള്‍ ജലത്തെ ഭൂമിയുടെ അന്തര്‍ഭാഗത്തേക്ക് കടത്തി വിടുന്നതിനും അതുവഴി ഭൂഗര്‍ഭ ജലത്തിന്റെ അളവ് വേനല്‍ക്കാലത്തും കുറയാതെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ഔഷധം എന്ന നിലയിലും ഒരു സുഗന്ധവസ്തു എന്ന നിലയിലും രാമച്ചം പ്രസിദ്ധമാണ്. സുഗന്ധദ്രവ്യങ്ങളുടെയും സൗന്ദര്യവര്‍ദ്ധക വസ്ഥുക്കളുടെയും നിര്‍മ്മാണത്തിലെ ഒരഭിവാജ്യഘടകമായി രാമച്ചത്തിന്റെ എണ്ണ ഉപയോഗിക്കുന്നുണ്ട്. രാമച്ചത്തിന്റെ വേരില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന എണ്ണയാണ് ‘ഖസ്ഖസ്’ എന്നറിയപ്പെടുന്നത്.

സര്‍ക്കാര്‍ ഇപ്പോഴും രാമച്ചം ഒരു കൃഷിയായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കൃഷിവകുപ്പില്‍ നിന്നടക്കം ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. സര്‍ക്കാരിന്റെ പ്രോത്സാഹനക്കുറവ് കര്‍ഷകരെ നിരാശരാക്കുകയാണ്. ഔഷധമായും സുഗന്ധമായും മാത്രമല്ല കരകൗശലവസ്തുക്കളായും രാമച്ചം മാറുന്നു.സുഗന്ധവും ഔഷധഗുണവും ഒത്തുചേരുന്നതിനാല്‍ രാമച്ച ഉല്‍പന്നങ്ങള്‍ക്ക് വിദേശവിപണിയില്‍ നല്ല പ്രിയമുണ്ട്. ത്വക്ക് രോഗങ്ങള്‍, ശരീരദുര്‍ഗന്ധം എന്നിവയ്ക്കു മരുന്നായി ഉപയോഗിക്കുന്ന രാമച്ചവേര് മറ്റ് ആയുര്‍വേദ മരുന്നുകള്‍ക്കും ഏറെ ആവശ്യമുള്ള ചേരുവയാണ്. രാമച്ചത്തിന്റെ വേരില്‍ നിന്നും ലഭിക്കുന്ന എണ്ണക്ക് ഇന്ത്യയില്‍ കിലോക്ക് 2500 മുതല്‍ 31,000 രൂപ വില ഉണ്ട്, വിദേശത്ത് വില 488 ഡോളര്‍ ആണ്. വിലയേറിയ പെര്‍ഫ്യൂം ആയും ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ കിട്ടും.

ചൂടുള്ള പ്രദേശങ്ങളാണ് രാമച്ചം കൃഷി ചെയ്യാന്‍ കൂടുതല്‍ ഉത്തമം. എന്നാല്‍ എല്ലാത്തരം മണ്ണിലും ഇവ വളരാറുണ്ട്. നല്ല നീര്‍വാര്‍ച്ചയുള്ള പശിയുള്ള മണ്ണ് ഇവയുടെ വളര്‍ച്ചയ്ക്ക് ഉത്തമമാണ്. ദീര്‍ഘമായ വളര്‍ച്ചാകാലഘട്ടവും ദൃഢതയേറിയതുമായ ഈ വിള മണ്ണ് സംരക്ഷണത്തിന് ഉത്തമമാണ്. ഇടതൂര്‍ന്ന് വളരുന്ന ഇവയുടെ വേരുകള്‍ മണ്ണൊലിപ്പിനെ വളരെ ഫലപ്രദമായി തടയുന്നു. വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ പല സ്ഥലങ്ങളിലും മണ്ണൊലിപ്പ് തടയുന്നതിന് രാമച്ചം വച്ചുപിടിപ്പിക്കുന്നു. സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍ എന്നിങ്ങനെ രണ്ടു പ്രധാന ഇനങ്ങളിലാണ് രാമച്ചം നിലവില്‍ ഉള്ളത്. കൂടുതല്‍ വേരുകള്‍ ഉള്ള ‘സൗത്ത് ഇന്ത്യന്‍’ കൂടുതല്‍ എണ്ണ ഉത്പാദനത്തിന് കഴിയുന്നവയാണ്. സൗത്ത് ഇന്ത്യന്‍ വിഭാഗത്തില്‍പ്പെട്ട നിലമ്പൂര്‍ ഇനത്തിനാണ് കൂടുതല്‍ ഉത്പാദനശേഷി കണ്ടുവരുന്നത്. എന്നാല്‍ നോര്‍ത്ത് ഇന്ത്യന്‍ വിഭാഗത്തിലെ രാമച്ചം നല്‍കുന്ന എണ്ണ കൂടുതല്‍ ഗുണമേന്മയുള്ളതാണ്. സാധാരണയായി മാതൃസസ്യത്തിന്റെ ചുവട്ടില്‍ നിന്നുള്ള ചെറു തൈകള്‍ ഉപയോഗിച്ചാണ് ഈ ചെടികള്‍ കൃഷിചെയ്യുന്നത്.

ജൂണ്‍-ജൂലൈ മാസങ്ങളാണ് തൈകള്‍ നടുന്നതിന് അനുയോജ്യമായ സമയം. രണ്ടു-മൂന്ന് തവണ ഉഴുതുമറിച്ച് കൃഷിക്കനുയോജ്യമാക്കിയതിനുശേഷം അവയില്‍ ആവശ്യമായ നീളത്തില്‍ ചാലുകളും വരമ്പുകളും നിര്‍മ്മിച്ചാണ് കൃഷി ആരംഭിക്കുന്നത്. സൗത്ത് ഇന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്ന നിലമ്പൂര്‍ ഇനത്തിന് ഒരു ഹെക്ടറില്‍ നിന്ന് അഞ്ച് ടണ്‍ എന്ന കണക്കില്‍ വേരുകള്‍ വിളവ് ലഭിക്കും. വിളവെടുപ്പിനും, കൂടുതല്‍ എണ്ണ ഉത്പാദനത്തിനും 18 മാസത്തെ വളര്‍ച്ച ആവശ്യമാണ്. പാകമെത്തിയ വേരുകള്‍ അധികം പൊട്ടിപ്പോവാതെ കുഴിച്ചെടുത്ത് നന്നായി കഴുകി അവയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തു ഉണക്കിയെടുക്കണം. അതിനുശേഷം 4-5 സെ.മീ നീളമുള്ള കഷണങ്ങളായി മുറിക്കുക വേരുകള്‍ ഉണക്കമാകുമ്പോള്‍ ഹൈഡ്രോ ഡിസ്ടിലെഷന്‍ വഴി എണ്ണ വേര്‍തിരിച്ചെടുക്കാം. ഉണങ്ങിയ വേരുകള്‍ അതേപോലെ വിപണനം ചെയ്യുകയും ആവാം. ഔഷധ കൂട്ടുകളിലും മറ്റു പല ചികിത്സാ വിധികളിലും രാമച്ചം വേരുകള്‍ ഉപയോഗിക്കുന്നു.

Spread the love
Previous ടീബാഗ് നിര്‍മിച്ച് ലാഭം നേടാം
Next ആദായത്തിനായി ഇഞ്ചിപ്പുല്‍ കൃഷി

You might also like

TECH

ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് എത്തുന്നു

ഐ ഫോണ്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ആന്‍്‌ഡ്രോയ്ഡ് പുതിയ വേര്‍ഷനുമായി എത്തുന്നു. ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിനേക്കാള്‍ മേന്മയിലാണ് പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് പി അവതരിപ്പിക്കാന്‍ പോകുന്നതെന്നാണ് വിവരം. കഴിഞ്ഞവര്‍ഷമാണ് ആന്‍ഡ്രോയ്ഡ് ഒ പതിപ്പ് ഗൂഗിള്‍ പുറത്തുവിട്ടത്. വിവിധ ഡിസ്‌പ്ലേ ഡിസൈനുകളെ പിന്തുണയ്ക്കുന്ന

Spread the love
NEWS

സിബില്‍ സ്‌കോര്‍ അറിയേണ്ടതെല്ലാം എ വണ്‍ സ്‌കോറിലൂടെ

കുറച്ചുകാലം മുമ്പായിരുന്നെങ്കില്‍ സിബില്‍ സ്‌കോര്‍ എന്നു പലരും കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. എന്നാല്‍ ഇക്കാലത്തു ലോണിനായി ബാങ്കിനെ സമീപിച്ചവരെല്ലാം സിബില്‍ സ്‌കോറിനെക്കുറിച്ചറിഞ്ഞിട്ടുണ്ടാകും. ചിലരെങ്കിലും സിബില്‍ സ്‌കോര്‍ കുറഞ്ഞു പോയതില്‍ നിരാശപ്പെട്ടിട്ടുമുണ്ടാകും. തിരിച്ചടവുകള്‍ വൈകുമ്പോഴും കൃത്യത കൈവരിക്കാന്‍ കഴിയാതെ വരുമ്പോഴുമാണു പലരുടേയും സിബില്‍ സ്‌കോര്‍

Spread the love
Special Story

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്ക്

കേരളം ആസ്ഥാനമായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് രാജസ്ഥാനിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നു. ആദ്യ ശാഖ ജയ്പൂരില്‍ ആരംഭിച്ചു. റഫീക്ക് ഖാന്‍ എംഎംഎല്‍ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. എടിഎം,

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply