സാമ്പത്തിക മാന്ദ്യം ;പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടും

സാമ്പത്തിക മാന്ദ്യം ;പാര്‍ലെ 10,000 ജീവനക്കാരെ പിരിച്ചുവിടും

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറക്കാനൊരുങ്ങി പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലെ. പാര്‍ലെ ബിസ്‌ക്കറ്റിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ നിര്‍മ്മാണം ചുരുക്കിയെന്ന് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പാര്‍ലെ ബിസ്‌ക്കറ്റിന്റെ വില്‍പ്പനയില്‍ വന്‍ തോതില്‍ കുറവുണ്ടായതോടെയാണ് തൊഴിലാളികളുടെ എണ്ണവും കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതോടെ 8,000- മുതല്‍ 10,000 വരെ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായേക്കുമെന്ന് പാര്‍ലെയുടെ ബിസ്‌ക്കറ്റ് വിഭാഗം മേധാവി മായങ്ക് ഷാ പറഞ്ഞു. ‘നിലവിലെ സാഹചര്യം വളരെ പരിതാപകരമാണ്. ഇപ്പോള്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് മായങ്ക് ഷാ പറഞ്ഞത്.

1929- ല്‍ സ്ഥാപിച്ച പാര്‍ലെയില്‍ നേരിട്ടും കരാര്‍ അടിസ്ഥാനത്തിലുമായി ഏകദേശം ഒരു ലക്ഷത്തോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

Spread the love
Previous കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20 വക ഗൃഹോപകരണങ്ങള്‍ പാതി വിലയ്ക്ക്
Next റാംബോയുടെ അവസാന ഭാഗവുമായി സ്റ്റാലന്‍

You might also like

NEWS

വീണ്ടും കൊമ്പു കോര്‍ത്ത് എയര്‍ടെലും ജിയോയും

ഇന്ത്യന്‍ പ്രീമയര്‍ ലീഗ് മത്സരത്തെച്ചൊല്ലി വീണ്ടും എയര്‍ടെല്‍ ജിയോ പോര് മൂര്‍ച്ചിക്കുന്നു. മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രക്ഷേപണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയര്‍ടെല്‍ പരസ്യം നല്‍കിയതിനെതിരെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സുപ്രീംകോടതി ഹര്‍ജി തള്ളി യെന്ന

Spread the love
NEWS

ഊബര്‍ മാത്രമല്ല ഒലയും തുടങ്ങി ഫുഡ് ഡെലിവറി

ഓണ്‍ലൈന്‍ ടാക്‌സി രംഗത്തെ് ആഗോള ഭീമന്മാരായ ഒലക്കും ഊബറിനും മത്സരത്തിനായി മറ്റൊരു കളം കൂടി ഒരുങ്ങിക്കഴിഞ്ഞു. ഊബറിനു പിന്നാലെ ഓലയും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്തേക്ക് ചുവടുവച്ചിരിക്കുന്നു. നേരത്തെതന്നെ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഊബര്‍ സ്ഥാനം

Spread the love
NEWS

ചില്ലര്‍ ഇനി ട്രൂകോളറിന്റെ ഭാഗമാകുന്നു

മുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാക്ക് വാട്ടര്‍ ടെക്‌നോളജീസ് ആന്റ് പേയ്‌മെന്റ് ആപ്ലിക്കേഷനായ ചില്ലര്‍ ട്രൂകോളറുമായി കൈകോര്‍ക്കുന്നു. മലയാളികളായ സോണി ജോയ്, അനൂപ് ശങ്കര്‍ മുഹമ്മദ് ഗാലിബ്, ലിഷോയ് ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് 2014 ലാണ് ബാക്ക് വാട്ടര്‍ ടെക്‌നോളജീസ് സ്ഥാപിച്ചത്. ചില്ലറിന് നിലവില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply