വിദേശവിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ പൂവണിയിച്ച് എഡ്യുവേള്‍ഡ്

വിദേശവിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ പൂവണിയിച്ച് എഡ്യുവേള്‍ഡ്

ഒരു സംരംഭത്തിന്റെ പിറവിക്കു പിന്നിലൊരു മോട്ടീഫുണ്ടാകും. ഓരോ സംരംഭകനും ഈ ഉള്‍പ്രേരണയുടെ ശക്തിയിലാണ് മുന്നോട്ടു പോകുന്നത്. ചിലര്‍ക്കതു പണമുണ്ടാക്കാനുള്ള മാര്‍ഗ്ഗമായിരിക്കും. ചിലര്‍ക്കതൊരു പാഷനുമാകാം സേവനവുമാകാം. അപൂര്‍വ്വം ആളുകള്‍ മാത്രമാണ് സംരംഭത്തെ ഒരു ഉത്തരവാദിത്തമായിക്കാണുന്നത്. അത്തരത്തില്‍ വിദ്യാഭ്യാസരംഗത്തെ ഉത്തരവാദിത്തം ഏറ്റെടുത്തിയിരിക്കുകയാണ് എഡ്യുവേള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന സംരംഭത്തിലൂടെ ചെയര്‍മാന്‍ എം കെ ലബീബ്. നമ്മുടെ രാജ്യത്തു മികച്ച വിദ്യാഭ്യാസ സേവനം നല്‍കുന്ന സ്ഥാപനമെന്ന നിലയില്‍ ശ്രദ്ധേയമാണ് എഡ്യുവേള്‍ഡ് ഇന്റര്‍നാഷണല്‍. കുറഞ്ഞ ചിലവിലുള്ള വിദേശപഠനം എന്ന ചിന്തയില്‍ നിന്ന് ഗുണനിലവാരമുള്ള മെഡിക്കല്‍ പഠനമെന്ന എന്ന സ്വപ്നത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കും പൊതുസമൂഹത്തെ എത്തിക്കുക എന്ന ചുമതലയാണ് എഡ്യുവേള്‍ഡ് ഇന്റര്‍നാഷണലിലൂടെ ലബീബ് ഏറ്റെടുത്തിരിക്കുന്നത്.
2001-ലാണ് എഡ്യുവേള്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് മികച്ച മെഡിക്കല്‍ പഠനത്തിനുള്ള അവസരമൊരുക്കുകയാണ് എഡ്യുവേള്‍ഡ്. ഇന്ത്യയില്‍ നിരവധി ഇടങ്ങളിലായി ബ്രാഞ്ച് ഓഫീസുകളുള്ള എഡ്യുവേള്‍ഡ് ഇന്റര്‍നാഷണലിന്റെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് മാംഗ്ലൂരിലാണ്. കഴിഞ്ഞ 18 വര്‍ഷത്തെ സേവനത്തിലൂടെ വിദ്യാഭ്യാസ സേവന രംഗത്ത് വൈദഗ്ദ്ധ്യമുള്ളതും വിശ്വാസ്യയോഗ്യവുമായ സ്ഥാപനമായി എഡ്യുവേള്‍ഡ് മാറിക്കഴിഞ്ഞു.

 

സംരംഭസ്വപ്‌നം സാധ്യമാവുന്നു
പഠനകാലത്ത് തന്നെ സംരംഭം എന്ന ആശയം ലബീബിനുണ്ടായിരുന്നു. അദ്ദേഹം മംഗലാപുരത്ത് പഠിക്കുന്ന സമയത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ മികച്ച വിദ്യാഭ്യാസ സ്വപ്നങ്ങളുമായി മംഗലാപുരത്ത് എത്തിയിരുന്നു. അക്കാലത്ത് ഏത് കോളേജില്‍ ചേരണം ഏത് കോഴ്സ് ചെയ്യണം എന്നറിയാത്ത നിരവധി വിദ്യാര്‍ത്ഥികളെ കാണാന്‍ സാധിച്ചു. അന്നവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയ ലബീബ് എന്തുകൊണ്ട് ഇതൊരു പ്രെഫഷനായി തിരഞ്ഞെടുത്തുകൂടാ എന്നാലോചിക്കുകയും തുടര്‍ന്ന് എഡ്യുവേള്‍ഡിന് തുടക്കം കുറിക്കുകയും ചെയ്തു. കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച മെഡിക്കല്‍ പഠനത്തിനുള്ള അവസരമൊരുക്കുന്നു എന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രത്യേകത. 2010-ല്‍ മെഡിക്കല്‍ പഠനത്തിനായി ആദ്യമായി 2 പേരെ ചൈനയിലേക്ക് അയച്ചു. 2010-ല്‍ നിന്ന് 2019 ആകുമ്പോഴേക്കും 400 ലധികം വിദ്യാര്‍ത്ഥികളാണ് വിദേശ മെഡിക്കല്‍ പഠനത്തിനായി എഡ്യുവേള്‍ഡിനെ ആശ്രയിച്ചിരിക്കുന്നത്.

 

മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയം

വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നതിലൂടെ സ്വയം വളരുകയാണ് എഡ്യുവേള്‍ഡ്. ഇന്ത്യയിലെ പഠനത്തെ അപേക്ഷിച്ച് വിദേശ പഠനത്തിന് ചിലവ് 20 % ചെലവു കുറവാണ്. പഠനത്തിനായി വിദേശത്തേക്ക് അയച്ച വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തി പ്രാക്ടീസ് തുടങ്ങുന്നതുവരെയുള്ള കാര്യങ്ങളില്‍ എഡ്യുവേള്‍ഡ് പൂര്‍ണ്ണ ശ്രദ്ധ നല്‍കുന്നുണ്ട്. മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് നിരവധി വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പഠനത്തിനായി എഡ്യുവേള്‍ഡിനെ തേടി എത്തുന്നത്. പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍തന്നെയാണ് എഡ്യുവേള്‍ഡിന്റെ ബ്രാന്റ് അംബാസഡര്‍മാര്‍.

 

മാതൃകയാകുന്ന വിദേശ സര്‍വ്വകലാശാലകള്‍

നമ്മുടെ നാട്ടില്‍ സീറ്റ് കിട്ടാത്തവരാണ് പണം കൊടുത്ത് വിദേശത്ത് പഠിക്കാന്‍ പോകുന്നതെന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ട്. എന്നാല്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ 50% മാര്‍ക്കുള്ള ഏതു വിദ്യാര്‍ത്ഥിയും മെഡിക്കല്‍ പഠനത്തിനു യോഗ്യരാണ്. വിദ്യാര്‍ത്ഥികളുടെ ആധിക്യവും മെഡിക്കല്‍ സീറ്റുകളുടെ പരിമിതികളുമാണ് എന്‍ട്രസ് പോലുള്ള കടമ്പകളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നത്. ഇന്ത്യയിലെ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ ഭീമമായ തുകയാണ് ഓരോ വിദ്യാര്‍ത്ഥികളും നല്‍കേണ്ടതായി വരുന്നത്. വീട് വരെ പണയത്തിലാക്കുന്ന ഈ തലവരിപ്പണം ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യയിലെയും വിദേശ സര്‍വ്വകലാശാലകളിലെയും ഫീസ് ഘടന തുല്യമാണ്.

 

ചൈന, റഷ്യ, ഉക്രൈന്‍, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ജോര്‍ജിയ, പോളണ്ട്, ബള്‍ഗേറിയ തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും മെഡിക്കല്‍ യൂണിവേഴ്സിറ്റികള്‍ എല്ലാം തന്നെ അവിടത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്നവയാണ്. എഡ്യുവേള്‍ഡിലൂടെ നിരവധി പേരാണ് ഇവിടെയെല്ലാമായി പഠനം തുടരുന്നത്. സ്വകാര്യവല്‍ക്കരണത്തെ മെഡിക്കല്‍ വിദ്യഭ്യാസത്തിലേക്ക് കൊണ്ടുവരാത്ത അവിടത്തെ ഗവണ്‍മെന്റുകള്‍ ഈ മേഖലയെ എത്രമാത്രം ഗൗരവത്തോടെ നോക്കിക്കാണുന്നു എന്നത് പ്രശംസനീയമാണ്. മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സ്‌കോളര്‍ഷിപ്പുകളും ഇവര്‍ നലകുന്നുണ്ട്.

 

മികച്ച കോളേജുകളെ കണ്ടെത്തല്‍

ഇന്ത്യയിലെ മികച്ച കോളേജുകളെക്കാള്‍ നിലവാരമുള്ള നിരവധി കോളേജുകള്‍ വിദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച യൂണിവേഴ്സിറ്റികളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്ഥാപനങ്ങളുടെ ചരിത്രവും അധ്യായന മികവും പല തവണ സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷമാണ് എഡ്യുവേള്‍ഡ് ഒരു സ്ഥാപനത്തെ തിരഞ്ഞെടുക്കുന്നത്. അതിനായി അവിടത്തെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും പരിഗണിക്കും. സാമ്പത്തികം പരിഗണിക്കുന്നത് ഏറ്റവും അവസാനമാണ്.

വിദേശ പഠനത്തെയും വിദ്യാഭ്യാസത്തെയും ആശങ്കയോടെ നോക്കി നിന്ന ഒരു കാലഘട്ടത്തില്‍ നിന്ന്, വിദേശ യൂണിവേഴ്സിറ്റികളെക്കുറിച്ചും കോഴ്സുകളെക്കുറിച്ചും അന്വേഷിച്ചു വരുന്ന ഒരു കാലഘട്ടത്തിലേക്കു വിദ്യാഭ്യാസം മാറി വന്നിട്ടുണ്ട്. വിദേശ എംബിബിഎസ് പഠനത്തിനുശേഷം തുടര്‍പഠനത്തിനും ജോലി ചെയ്യുന്നതിനും ഇന്ത്യയിലും മറ്റേതു രാജ്യത്തും അതാത് രാജ്യങ്ങളിലെ യോഗ്യതാ പരീക്ഷകള്‍ വിജയിച്ചാല്‍ മതിയാകും.

 

Spread the love
Previous വിശ്വാസം കൈമുതലാക്കിയ വളര്‍ച്ച വര്‍ണ്ണ ഗ്രൂപ്പ് ഓഫ് കമ്പനീസ്
Next അന്വേഷണങ്ങള്‍ തുടരുന്നു : ഇതൊരു ഡിറ്റക്ടീവ് ഗാഥ

You might also like

SPECIAL STORY

ദിവസവും പതിനായിരം രൂപ സമ്പാദിക്കാം കര്‍പ്പൂര നിര്‍മാണത്തിലൂടെ

നമ്മുടെ കേരളത്തില്‍ കര്‍പ്പൂരത്തിന്റെ നിര്‍മാണം വളരെ അപൂര്‍വമാണ്. ചുരുങ്ങിയ മുതല്‍ മുടക്ക് മാത്രമേ വേണ്ടൂ എങ്കിലും ഇതു തുടങ്ങുവാനുള്ള അജ്ഞത കൊണ്ടാവാം ഈ സംരംഭത്തിലേക്ക് എത്തിപ്പെടാതിരിക്കുന്നത്. എന്നാല്‍ വളരെ എളുപ്പം തുടങ്ങാവുന്ന ഒരു സംരംഭമാണ് കര്‍പ്പൂര നിര്‍മാണം.   ഹൈന്ദവ സംസ്‌കാരത്തില്‍

Spread the love
NEWS

റബ്ബർ ഉത്പന്ന നിർമാണ പരിശീലനം

റബ്ബർ പാലിൽ നിന്നും ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഈ മാസം 23നും 24നും ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവ്വീസ് സെന്ററിൽ പരിശീലനം നൽകുന്നു. 29നും 30നും റബ്ബർ ഷീറ്റിൽ നിന്നും വിവിധ ഉത്പന്ന നിർമാണത്തെക്കുറിച്ച് തിയറി/പ്രായോഗിക പരിശീലനം, ഇൻഡസ്ട്രിയൽ വിസിറ്റ് എന്നിവയും സംഘടിപ്പിക്കുന്നു.

Spread the love
Others

കലൈഞ്ജര്‍ക്ക് പിന്‍ഗാമി സ്റ്റാലിന്‍

ഡി എം കെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എം കെ സ്റ്റാലിനെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 49 വര്‍ഷം ഡിഎംകെയെ മുന്നോട്ട് നയിച്ച കരുണാനിധിയുടെ പിന്‍ഗാമിയായാണ് സ്്റ്റാലിന്‍ എത്തുന്നത്. നിലവില്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply