ഈ. മ. യൗ…ഒരു മരണ വീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ്…

Sujeesh K S

ടൈറ്റിലില്‍ എഴുതി കാണിക്കുന്നപോല ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ ആണ്. സംവിധായകന്റെ മുഴുവന്‍ കരവിരുതും പ്രകടമായ  ഈ മ യൗ കണ്ട് തിയേറ്റര്‍ വിടുന്നവരിലേക്ക് ഒരു മരണവീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ് പകരാന്‍ കഴിഞ്ഞിടത്താണ് സംവിധായകന്റെയും ഈ മ യൗ വിന്റെയും വിജയം. യാഥാര്‍ത്ഥ്യത്തെ അതിന്റെ തനിമ കൈവിടാതെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി കരവിരുത് ഈ മ യൗ വിലും പ്രകടമാണ്. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച സംവിധായകന്‍, മികച്ച സഹനടി, മികച്ച സൗണ്ട് ഡിസൈന്‍ എന്നിങ്ങനെ മൂന്നെണ്ണം സ്വന്തമാക്കിക്കൊണ്ടാണ് ചിത്രം റിലീസിന് തയ്യാറെടുത്തത്. മികച്ച ചിത്രമെന്ന പ്രേക്ഷകന്റെ പ്രതീക്ഷ പൂര്‍ണമായും അര്‍ത്ഥവത്താക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായിട്ടുണ്ട്.

 

ഒരു മരണവും അതിനെച്ചുറ്റിപ്പറ്റിയുള്ള സംഭവവികാസങ്ങളും
ഉള്‍ക്കൊള്ളുന്ന പി എഫ് മാത്യൂസിന്റെ ചാവുനിലം എന്ന കഥയെ വലിയ കാന്‍വാസിലേക്ക് മനോഹരമായി കോര്‍ത്തിണക്കി അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകന്‍. സിനിമയുടെ ആദ്യത്തെ ഏതാനും മിനിട്ടുകളില്‍ ജീവിക്കുന്ന വാവച്ചന്‍ മേസ്തിരിയുടെ (കൈനകരി തങ്കരാജ്) മരണത്തോടെയാണ് ചിത്രത്തിന് ജീവന്‍ വെക്കുന്നത്. തന്റെ മരണാനന്തര ചടങ്ങുകള്‍ ആ കരയില്‍ ഇതുവരെ ആര്‍ക്കും നടത്താത്ത രീതിയില്‍ പ്രൗഢിയോടെ നടത്തണമെന്നതാണ് വാവച്ചന്‍ മേസ്തിരിയുടെ ആഗ്രഹം. പതിവുപോലെ ഈ ആഗ്രഹവും പറഞ്ഞ് മകന്‍ ഈശിയോടൊപ്പം (ചെമ്പന്‍ വിനോദ്) മദ്യപാനവും കഴിഞ്ഞ് കുഴഞ്ഞുവീണ് മരിക്കുന്ന അപ്പന്റെ ആഗ്രഹം തന്റേതായ രീതിയില്‍ നടത്താനൊരുങ്ങുകയാണ് ഈശി. ഇതിന് കൂട്ടായി ഈശിയോടൊപ്പം മെമ്പര്‍ അയ്യപ്പനും (വിനായകന്‍) ഉണ്ട്. പിന്നീട് വെള്ളിത്തിരയില്‍ നടക്കുന്നത് ഒരു സാധാരണ ക്രിസ്ത്യന്‍ കുടുംബത്തിലെ മരണാനന്തര ചടങ്ങുകളുടെ പച്ചയായ ദൃശ്യാവിഷ്‌കാരമാണ്. തൊട്ടടുത്ത വീട്ടിലേക്ക് അപ്പന്‍ പോയെന്ന് പറഞ്ഞ് ഓടുന്ന വാവച്ചന്‍ മേസ്തിരിയുടെ മരുമകളിലൂടെ അത് തുടങ്ങുന്നു. പത്രമാപ്പീസിലേക്ക് ചരമക്കോളത്തിലേക്ക് വേണ്ട വിവരങ്ങള്‍ നല്‍കുന്നതും, മരണം ഉറപ്പിച്ചതിന്റെ സാക്ഷി ഒപ്പിടാന്‍ ഡോക്ടറെ വിളിക്കാന്‍ പോകുന്നതും, ശവപ്പെട്ടി വാങ്ങുന്നതുമടക്കം വാവച്ചന്‍ മേസ്തിരിയുടെ മരണാനര ചടങ്ങുകളുടെ ഒരു രാത്രിയും പകലുമാണ് ഈ മ യൗ. ഒരു മരണവീട്ടില്‍ സാധാരണ എന്തെല്ലാം നടക്കുന്നുണ്ടോ അതെല്ലാം വളരെ മൈന്യൂട്ട് ആയിത്തന്നെ ചിത്രത്തിലുണ്ട്.

പിഎഫ് മാത്യൂസിന്റെ തിരക്കഥയും ലിജോയുടെ സംവിധാനവും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും കഴിഞ്ഞാല്‍ പിന്നെ കഥാപാത്രങ്ങളുടെ പ്രകടനമാണ് ചിത്രത്തിന്റെ കാതലായ വശം. ചെമ്പന്‍ വിനോദ്, വിനായകന്‍, വികാരിയച്ചനായി
വരുന്ന ദിലീഷ് പോത്തന്‍, വാവച്ചന്‍ മേസ്തിരിയുടെ ഭാര്യയായി എത്തുന്ന പോളി വല്‍സന്‍ എന്നിവരുടെ പ്രകടനം ഈ റിയലിസ്റ്റിക് ചിത്രത്തിന് കരുത്ത് നല്‍കുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഈ മ യൗ വിലൂടെ നേടിയ പോളി വല്‍സന്‍ എന്ന വൈപ്പിന്‍കര സ്വദേശി ചിത്രത്തിലുടനീളം കരഞ്ഞുകൊണ്ട് ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. അങ്കമാലി ഡയറീസിലേതുപോലെ കുറെ പുതുമുഖങ്ങളെ ലിജോ ചിത്രത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ഏതൊരു മരണ വീട്ടിലും കാര്യക്കാരനായി നില്‍ക്കുന്ന ഒരാള്‍ ഉണ്ടാകും. അതുപോലൊരാള്‍ മനീക്ക് എന്നയാളുടെ രൂപത്തില്‍ ഈ മ യൗ വിലുമുണ്ട്. നഴ്‌സ് ആയി വരുന്ന സ്ത്രീയും, ചീട്ട് കളിക്കുന്നവരും, കുഴിവെട്ടുകാരനും, പരദൂഷണം പറയുന്ന ചെറുപ്പക്കാരനും, കാമുകനുമെല്ലാം നമ്മുടെ ഇടയില്‍ത്തന്നെയുള്ളവരായി തോന്നും. അതുതന്നെയാണ് ചിത്രത്തിന്റെ വിജയവും. തീരദേശ ജീവിതത്തിന്റെ ജീവന്‍ അതേപടി പകര്‍ത്താന്‍ ഷൈജു ഖാലിദിന്റെ ക്യാമറയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിനും കൈയടിക്കാം.

റേറ്റിംഗ് 3.5/5

Spread the love
Previous കൃത്യമായ വസ്ത്രങ്ങള്‍ ലഭ്യമാക്കാന്‍ ആമസോണ്‍ 3-ഡി സ്‌കാനിങ് ഒരുക്കുന്നു
Next 2018-19ല്‍ രണ്ടക്ക വളര്‍ച്ച ലക്ഷ്യമിട്ട് ടാറ്റ

You might also like

MOVIES

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു : ജയസൂര്യ, സൗബിന്‍ മികച്ച നടന്മാര്‍

നാല്‍പ്പത്തൊമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജയസൂര്യയും സൗബിന്‍ ഷാഹിറുമാണു മികച്ച നടന്മാര്‍. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണു ജയസൂര്യയ്ക്കു പുരസ്‌കാരം. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിനാണു സൗബിനു പുരസ്‌കാരം ലഭിച്ചത്. മികച്ച നടിയായി നിമിഷ

Spread the love
Movie News

പേരന്‍പ് ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യും

ചലച്ചിത്രമേളകളില്‍ പ്രേക്ഷകപ്രീതി നേടിയ പേരന്‍പ് ഫെബ്രുവരി ഒന്നിനു റിലീസ് ചെയ്യും. അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണു ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ റാം ആണു ചിത്രത്തിന്റെ സംവിധാനം. കഴിഞ്ഞയാഴ്ച്ച ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍ സ്വീകാര്യതയാണു

Spread the love
Teaser and Trailer

അക്ഷയ് കുമാറിന്റെ പുതിയ മുഖം : കേസരി ട്രെയിലര്‍ എത്തി

അക്ഷയ് കുമാര്‍ വ്യത്യസ്ത വേഷത്തില്‍ അഭിനയിക്കുന്ന കേസരി എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സിഖ് പട്ടാളക്കാരന്‍ ഹവില്‍ദാര്‍ ഇഷാര്‍ സിങ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അക്ഷയ് അവതരിപ്പിക്കുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനുരാഗ് സിങ് ആണു ചിത്രം സംവിധാനം ചെയ്യുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply