സംഘിസം ഒളിച്ചു കടത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം

RENKU K H

മാസ്, മസാല, പ്രണയ ചിത്രങ്ങളുടെ ജോണറുകളിലൂടെയാണ് മലയാളികളുടെ പൊതുബോധത്തില്‍ അല്ലു പ്രതിഷ്ഠിക്കപ്പെട്ടത്. ആര്യയും ഹാപ്പിയും ബണ്ണിയും കൃഷ്ണയുമെല്ലാം മുന്നോട്ടു വെച്ചിരുന്നത് ഈ ബോധം തന്നെയായിരുന്നു. എന്നാല്‍ പുതിയ അല്ലു അര്‍ജുന്‍ ചിത്രമായ ”എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ” പതിവ് നിഷ്‌കളങ്ക പ്രമോ മാസ് മസാലകളല്ല പറയുന്നത്. പട്ടാള ജീവിതവും അതിന്റെ മഹത്വവുമാണ് ഇവിടെ പ്രേമേയം. പതിവ് പട്ടാള ജോണറുകളിലെ ത്യാഗമല്ല, മറിച്ച് പട്ടാളക്കാരന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമാണ് സിനിമയുടെ പ്രമേയം. രാജ്യത്തിന്റെ അതിരില്‍ നാടിനെ കാക്കുക എന്നതാണ് ഈ സിനിമയിലെ നായകന്റെ സ്വപ്നം. നിസ്സാരകാര്യങ്ങളെ പോലും വലുതായി കാണുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന സ്വഭാവത്തിന് ഉടമയാണ് സിനിമയില്‍ നായകന്‍.

 

നായകന്റെ ഈ സ്വഭാവം സൈന്യത്തിന്റെ അച്ചടക്കത്തെ ബാധിച്ചു തുടങ്ങിയപ്പോള്‍ അയാള്‍ പട്ടാള ക്യാമ്പിന് പുറത്താകുകയാണ്. തന്റെ അച്ഛനും പ്രശസ്ത സൈക്കോളജിസ്റ്റുമായ രാമകൃഷ്ണ രാജുവിന്റെ (അര്‍ജുന്‍) ഒപ്പ് ലഭിച്ചാല്‍ മാത്രമെ ഇനി ക്യാമ്പിന്റെ വാതില്‍ തനിക്ക് മുന്‍പില്‍ തുറക്കുകയുള്ളു എന്ന് തിരിച്ചറിഞ്ഞ അയാള്‍ യാത്ര തിരിക്കുകയാണ്. ചെറുപ്പം തൊട്ടെ താനുമായി ഒത്തുപോകാത്ത അച്ഛന്റെ ഒപ്പ് വാങ്ങുവാന്‍ അയാള്‍ നാട്ടിലെത്തുന്നു. പട്ടാള ക്യാമ്പിന് പുറത്തുള്ള കാന്‍വാസിലേക്കാണ് പിന്നീട് സിനിമ തിരിയുന്നത്. തന്റെ ദേഷ്യം നിയന്ത്രിക്കുവാന്‍ അയാള്‍ക്ക് സാധിക്കുമോ, അതോ പരാജയപ്പെടുമോ എന്നതാണ് സിനിമ ചര്‍ച്ച ചെയ്യുന്ന വിഷയം. ആശയപരമായി മികച്ചതല്ലെങ്കിലും ഒരു എന്റര്‍ടൈനര്‍ എന്ന രീതിയില്‍ കണ്ടിരിക്കാവുന്ന എല്ലാ ചേരുവുകളും സിനിമയിലുണ്ട്. നാടന്‍ പെണ്ണില്‍ നിന്ന് മോഡേണ്‍ ലുക്കിലേക്ക് മെയ്‌ക്കോവര്‍ നടത്തുന്നതില്‍ അനു ഇമ്മാനുവേല്‍ വിജയിച്ചിട്ടുണ്ട്. നായകന്റെ കൂടെ പാട്ടുപാടുക എന്നത് മാത്രമാണ് വര്‍ഷയുടെ വേഷത്തില്‍ അനുവിന് ചെയ്യാനുള്ളത്. ശരത് കുമാറിന്റെ വില്ലന്‍ വേഷവും അര്‍ജുന്റെ അച്ഛന്‍ വേഷത്തിനൊപ്പം നില്‍ക്കുവാന്‍ നദിയ മൊയ്തുവിന്റെ അമ്മവേഷത്തിനും സാധിക്കുന്നു. സിനിമയില്‍ അല്‍പ്പം സ്‌പേസ് ലഭിക്കുന്ന സ്ത്രീ കഥാപാത്രവും നദിയ മൊയ്തു തന്നെയാണ്.

 

സിനിമയിലേക്ക് ഒളിച്ചു കടത്തപ്പെടുന്ന സംഘിയിസം

കല നട്ടെല്ലുള്ളവന്റെയാണ് എന്നാണ് വെപ്പെങ്കിലും അധികാരത്തിനൊപ്പമാണ് അതിന്റെ ഇന്നത്തെ സഞ്ചാരം. അധികാരത്തില്‍ ആര് ഇരിക്കുന്നുവോ അവരെ പ്രീതിപ്പെടുത്തുന്നത് വേണം സിനിമയില്‍ ഉള്‍പ്പെടുത്തുവാന്‍. അല്ലെങ്കില്‍ ഒരുപക്ഷെ സിനിമകള്‍ നിരോധിക്കപ്പെട്ടേക്കാം. അതൊക്കെ മുന്നില്‍ക്കണ്ടാകാം അവര്‍ ഇഷ്ടപ്പെടുന്ന അതി ദേശീയതയും മോദി സ്തുതിയും സിനിമയുടെ ഭാഗമാണ്. മുന്‍കോപമുണ്ടെങ്കിലും നല്ലവനായ ഹിന്ദു നായകന്‍. പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ച് ശിഷ്ടകാലം നാടിന് വേണ്ടി ജീവിക്കുന്ന മുസ്തഫയും കുടുംബവും. ഒരല്‍പ്പം കൂടെ ചേര്‍ത്തുവായിച്ചാല്‍ സംഘപരിവാര്‍ കാലഘട്ടത്തിലെ ഇന്ത്യന്‍ മുസ്ലീമാണ് മുസ്തഫ. ആ മുസ്ലീമിനെ രക്ഷിക്കുവാന്‍ വേണ്ടി മാത്രം അവതാരം എടുക്കുന്ന നായകന്‍. രാഗിപോലുള്ള സംഘപരിവാര്‍ മോഹങ്ങളെ സന്തോഷത്തെ സ്വീകരിക്കുന്ന വിധേയനാണ് ഇവിടെ നായകന്‍. തന്റെ അമ്മയെ നായകന്‍ കാണുന്ന രംഗത്തില്‍ തുടങ്ങി എല്ലായിടത്തും താന്‍ ഹിന്ദുവാണ്, ഒരു പട്ടാളക്കാരനാണ്, രാജ്യ സ്‌നേഹിയാണ് എന്ന് അടിവരയിട്ടുറപ്പിക്കുന്നുണ്ട് നായകന്‍.

ഒടുവില്‍ പട്ടാളക്കാരന്റെ മകന്‍ ആണെങ്കിലും അവന്‍ തീവ്രവാദിയായേക്കുമെന്ന ചിന്തയും സിനിമ മുന്നോട്ടു വയ്ക്കുന്നു. വീണ്ടും അവനെ രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഹിന്ദുവായി ഗംഗനെത്തുന്നു (ശരത്കുമാര്‍). ഒടുവില്‍ മുസ്തഫ എന്ന മുസല്‍മാന്റെ മകനെ എല്ലാ ഹിന്ദുക്കളും ചേര്‍ന്ന് വീണ്ടും രാജ്യസ്‌നേഹിയാക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. മുസ്തഫയുടെ മകന്‍ ഇന്ത്യന്‍ കൊടി സ്വീകരിക്കുമോ എന്ന സന്ദേഹമാണ് ഒടുവില്‍ സിനിമ മുന്നോട്ടു വെക്കുന്ന സസ്‌പെന്‍സ്. എത്ര നല്ല മുസ്ലീമായാലും ഒരാള്‍ തീവ്രവാദിയാകാമെന്ന സംഘപരിവാര്‍ തത്ത്വത്തെ പതുക്കെ ഒളിച്ചു കടത്തുന്നുണ്ട് സിനിമ. എത്ര വലിയ തെറ്റുകാരനായ ഹിന്ദുവും രാജ്യ സ്‌നേഹിയാണെന്ന് ശരത്കുമാറിന്റെ ഗംഗന്‍ തെളിയിക്കുമ്പോള്‍ ചിത്രം പൂര്‍ണമാകും. ആധാര്‍ കാര്‍ഡിലും വോട്ടര്‍ ഐഡിയിലുമല്ല നെഞ്ചിനകത്ത് ഇന്ത്യയുണ്ടോ എന്നതാണ് നായകന്റെ ചോദ്യം. ഒടുവില്‍ നായകന്‍ ബോര്‍ഡറില്‍ എത്തുമ്പോള്‍ അയാളുടെ സ്വപ്‌നവും സിനിമയും അവസാനിക്കുകയാണ്. പ്രത്യയ ശാസ്ത്ര പിന്തുണയില്ലാത്തവര്‍ക്ക് ധൈര്യത്തോടെ ടിക്കറ്റെടുക്കാം. മാസ് മസാല സീനുകള്‍ നിങ്ങളെ തൃപ്തിപ്പെടുത്തുമെങ്കില്‍ മാത്രം. അല്ലെങ്കില്‍ സംഘിക്കളികളില്‍ മനംമറന്നിരുന്ന് സിനിമ ആസ്വദിക്കാം..അതിദേശീയതയില്‍ പങ്കാളിയാകാം…

റേറ്റിംഗ് – 2/5

Spread the love
Previous കാര്‍ബണ്‍ ഫ്രെയിംസ് S9 വിപണിയിലെത്തി
Next ഇന്ത്യയില്‍ പുതിയ 50 സ്റ്റോറുകള്‍ തുറക്കുമെന്ന് വാള്‍മാര്‍ട്ട്

You might also like

Movie News

ഓട്ടം ട്രെയിലര്‍ എത്തി

നവാഗതനായ സാം സംവിധാനം ചെയ്യുന്ന ഓട്ടം എന്ന സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. സംവിധായകന്‍ ലാല്‍ ജോസ് ഫേസ്ബുക്ക് പേജിലൂടെയാണു ട്രെയിലര്‍ പുറത്തിറക്കിയത്. നന്ദു ആനന്ദാണു ചിത്രത്തിലെ നായകന്‍. രേണു മാധുരി, സാന്ദ്ര എന്നിവരാണു നായികമാര്‍.   തോമസ് തിരുവല്ലയാണു ചിത്രം

Spread the love
Movie News

കാലയ്ക്ക് ഉഗ്രന്‍ വരവേല്‍പ്പ്

തമിഴകത്തിന്റെ പ്രിയതാരം രജനീകാന്തിന്റെ പുതിയ ചിത്രം കാലയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധക വൃന്ദം. ഏഴിന് റിലീസിനെത്തുന്ന ചിത്രത്തിന്റെ ടിക്കറ്റുകളുടെ ബുക്കിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. ചിത്രത്തിന്റെ റിലീസ് ദിനമായ ഏഴിന് കൊച്ചിയിലെ പ്രമുഖ ഐടി കമ്പിനി തൊഴിലാളികള്‍ക്ക് അവധി നല്‍കി. 25 ഓളം വരുന്ന

Spread the love
Movie News

മലയാളത്തില്‍ നിന്നും ആദ്യമായി ഫോബ്‌സ് പട്ടികയില്‍ ഇടം നേടി മമ്മൂക്ക, തമിഴില്‍ നിന്നും നയന്‍സും

വിനോദരംഗത്തുനിന്നും കഴിഞ്ഞ വര്‍ഷത്തെ വരുമാനം അടിസ്ഥാനമാക്കി ഇന്ത്യയില്‍ നിന്നും ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ മലയാളത്തില്‍ നിന്നും നടന്‍ മമ്മൂട്ടി ഇടം നേടി. മലയാള വിനോദരംഗത്തുനിന്നും ആദ്യമായാണ് ഒരാള്‍ ഈ പട്ടികയില്‍ ഇടം നേടുന്നത്. കോളിവുഡില്‍ നിന്നും നയന്‍താരയും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply