സുരക്ഷിത ഭാവി തിരഞ്ഞെടുക്കാന്‍ എഡ്യു നെക്സ്റ്റ് വിദ്യാഭ്യാസ മേള
പ്ലസ് ടു, ഡിഗ്രി പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിക ഭാവി ഉറപ്പാക്കുന്ന കോഴ്സുകള്‍, അവ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അടുത്തറിയാന്‍ ഇതാ ഒരു സുവര്‍ണാവസരം. കേരളത്തിലെ പ്രമുഖ ബിസിനസ് മാസികയായ എന്റെ സംരംഭവും എന്റെ സംരംഭം ഇവന്റ്സും സംയുക്തമായി സംഘടിപ്പിക്കുന്ന എഡ്യു നെക്സ്റ്റ് എക്സ്പോയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കരിയര്‍ തിരഞ്ഞെടുക്കാനുള്ള അവസരമൊരുങ്ങുന്നത്. മെയ് 7ന് എറണാകുളം ടൗണ്‍ഹാളില്‍ രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വിദ്യാഭ്യാസ മേള സംഘടിപ്പിക്കുന്നത്.
സുരക്ഷിതമായ പ്രൊഫഷണല്‍ കോഴ്സുകള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കയ്ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് എഡ്യു നെക്സ്റ്റ് എഡ്യുക്കേഷന്‍ എക്സ്പോ. സുരക്ഷിത ഭാവി ലക്ഷ്യമിടുന്ന 5000 വിദ്യാര്‍ത്ഥികള്‍ ഈ മേളയിലെത്തും. പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും എഡ്യുക്കേഷണല്‍ ആക്ടിവിസ്റ്റുമായ മധു ഭാസ്കരന് നേതൃത്വം നല്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് ആണ് എഡ്യുനെക്സ്റ്റിന്റെ മുഖ്യ ആകര്‍ഷണം. കരിയര്‍ ഗൈഡന്‍സ് ക്ലാസില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 500 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റും തിരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കും.
സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന കോളേജുകള്‍ക്ക് അവരുടെ പ്രോജക്ട് അവതരിപ്പിക്കാനുള്ള വേദിയും എഡ്യു നെക്സിറ്റിലുണ്ട്. കരിയര്‍ ഗൈഡന്‍സ് ക്ലാസിലേക്കും മേളയിലേക്കുമുള്ള പ്രവേശനവും രെജിസ്ട്രേഷനും തികച്ചും സൗജന്യമാണ്. എഡ്യുക്കേഷന്‍ എക്സ്പോയില്‍ സ്റ്റാള്‍ രെജിസ്റ്റര്‍ ചെയ്യുവാനും പേര് രെജിസ്റ്റര്‍ ചെയ്യുവാനും ഈ ലിങ്ക് ഉപയോഗപ്പെടുത്തുക – https://goo.gl/forms/6e94XypA4BtC4MiG3 . എഡ്യുനെക്സ്റ്റ് വാട്സാപ്പ് ഗ്രൂപ്പില്‍ അഗമാകുവാന് ഈ ലിങ്ക് ഉപയോഗപ്പെടുത്തുക – https://chat.whatsapp.com/FFSmT7QSqyGAYvhkfzs3Yn . വിശദ വിവരങ്ങള്‍ക്ക് – 8848085572, 9995185190, 9562131105.
You might also like
സ്വര്‍ണ്ണ വില കുതിക്കുന്നു
സ്വർണ വില ഇന്ന് കൂടി. പവന് 120 രൂപയാണ് ഇന്ന് വർധിച്ചത്. വ്യാഴാഴ്ചയും പവന് 80 രൂപ വർധിച്ചിരുന്നു. 23,120 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കൂടി 2,890 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജൂൺ മാസത്തിലെ ഏറ്റവും
നോർക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം ആരംഭിക്കുന്നു
നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് സംരഭകത്വ പരിശീലനം നൽകുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിൽ വിവിധ ജില്ലകളിൽ പരിശീലന പരിപാടി നടത്തും. 15 ന് തിരുവനന്തപുരം – തൈയ്ക്കാട്
മതില് കെട്ടി വേഗം കൂട്ടാന്‍ റെയ്ല്‍വേ
പാളങ്ങള്‍ക്ക് ഇരുവശവും മതില്‍കെട്ടി ട്രെയ്നിന്റെ സ്പീഡ് കൂട്ടാന്‍ റെയ്ല്‍വെ ഒരുങ്ങുന്നു. ഡെല്‍ഹി- മുംബൈ റൂട്ടിലാണ് 500 കോടി രൂപ ചെലവില്‍ 500 കിലോമീറ്റര്‍ ദൂരത്തില്‍ മതില് കെട്ടാന്‍ പദ്ധതി തയാറാക്കുന്നത്. പാളത്തിലേക്ക് മനുഷ്യരും മൃഗങ്ങളും പ്രവേശിക്കുന്നത് ഈ റൂട്ടില്‍ ട്രെയിന്‍ യാത്ര
0 Comments
No Comments Yet!
You can be first to comment this post!