സംരംഭം ഗോഡ്സ് ഓൺ ബ്രാൻഡ് ആൻഡ് എമർജിങ് എൻട്രപ്രണർ അവാർഡ് നിശ നാളെ കൊച്ചിയിൽ

കേരളത്തിന്റെ മികച്ച ബ്രാൻഡുകൾക്കും പുതുസംരംഭകർക്കുമായി എൻ്റെ സംരംഭം മാഗസിൻ ഏർപ്പെടുത്തിയ “സംരംഭം ഗോഡ്സ് ഓൺ ബ്രാൻഡ് ആൻഡ് എമർജിങ് എൻട്രപ്രണർ അവാർഡ്” വിതരണം നാളെ കൊച്ചിയിൽ നടക്കും. എറണാകുളം ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കുന്ന അവാർഡ് നിശ ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ബഹുമാനപ്പെട്ട എക്‌സൈസ് ആന്‍ഡ് ലേബര്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും.

വളരെ ചുരുക്കം നാളുകള്‍കൊണ്ട് സംരംഭ ലോകത്ത് സംരംഭകരുടെ വിജയമന്ത്രമായി മാറിയ എന്റെ സംരംഭം ബിസിനസ് മാഗസിന്‍ ദൈവത്തിന്റെ സ്വന്തം ബ്രാന്‍ഡുകളെ വേദിയിൽ ആദരിക്കും. കേരള വികസനത്തിന് മാറ്റ് കൂട്ടിയ കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മാറുന്ന കൊച്ചിയുടെ പുതിയ മുഖം മെട്രോ റെയില്‍, നമ്മുടെ അഭിമാനമായ കേരള മാനേജ്മെന്റ് അസോസിയേഷന്‍, നിരവധി പുതു സംരംഭകരെ സൃഷ്ടിച്ച കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ കെസിഎഫ്-വിജയീഭവ, സുഗന്ധം പരത്തുന്ന എവിഎ ചോലയില്‍ ഗ്രൂപ്പിന്റെ സാരഥി എവി അനൂപ്, ലോക ബ്രാന്‍ഡുകളെ കേരളത്തിലേക്ക് എത്തിച്ച മുഹമ്മദ് മദനിയുടെ എബിസി എംപോറിയോ, തീംപാര്‍ക്കുകളിലൂടെ വിസ്മയം തീര്‍ത്ത വണ്ടര്‍ലാ, ഡ്രീം ഫ്ളവര്‍ ബില്‍ഡേഴ്സിലൂടെ വനിത സംരംഭക ലോകത്തെ വേറിട്ട വ്യക്തിത്വമായ പ്രിയ ഫാസില്‍, സ്വപ്ന വ്യാപാരം എന്ന പുസ്തകത്തിലൂടെ മലയാള സംസ്‌കാരിക രംഗത്ത് ബിസിനസ് സാഹിത്യം എന്ന വിഭാഗം സൃഷ്ടിച്ച നിംസ് മെഡിസിറ്റിയുടെ സാരഥി ഫൈസല്‍ഖാന്‍, കേരളത്തിന്റെ ബിസിനസ് വളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഇന്റര്‍നാഷണല്‍ ബിസിനസ് കോച്ച് ഷമീം റഫീഖ്, ജൈവ വൈവിധ്യത്തിന്റെ കലവറ ഒരുക്കി ലോകത്തെ ഞെട്ടിച്ച മംഗോ മെഡോസ് എന്ന പച്ച ലോകത്തിന്റെ പ്രതിനിധി എന്‍ കെ കുര്യന്‍, ഭക്ഷ്യോല്‍പ്പന്ന ലോകത്തെ നിത്യവിസ്മയമായ ഡബിള്‍ ഹോഴ്സ് എന്നിവരോടൊപ്പം പുതിയ യുഗത്തിന്റെ ബിസിനസ് സാരഥികളും അവാർഡ് നിശയിൽ അണിനിരക്കുന്നു.

Previous നെസ്‌ലെയുടെ ചരിത്രവഴികളിലേക്ക്...
Next സ്വന്തമായി വാഹനമുണ്ടെങ്കിൽ ആമസോണിൽ ജോലി ലഭിക്കുന്നു ; ചെയ്യേണ്ടത് ഇത്രമാത്രം

You might also like

NEWS

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന് 22,400 രൂപയാണ് വില. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 2800 രൂപയിലുമെത്തി. തിങ്കളാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു.

Business News

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 25% നികുതിയിളവ്

  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ കഴിഞ്ഞ സാന്പത്തികവര്‍ഷം 250 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടിയിട്ടുള്ള കന്പനികള്‍ക്ക് ബജറ്റില്‍ മികച്ച ഓഫര്‍. 25% നികുതിയിളവാണ് ഇത്തവണ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നല്ളൊരു ശതമാനം കന്പനികളും റിട്ടേണുകള്‍ ഫയല്‍ ചെയ്തുകഴിഞ്ഞതിനാല്‍ ഇത്

Business News

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ല

പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമല്ല. പകരം വെര്‍ച്വല്‍ ഐഡി നല്‍കിയാല്‍ മതിയാകും. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ കെ.വൈ.സി ചട്ടങ്ങള്‍ പാലിച്ചുള്ള ഉപഭോക്താവിന്റെ ഐഡെന്റിറ്റി നിര്‍ണ്ണയത്തിന് ആധാര്‍ നിര്‍ബന്ധമായിരുന്നു. കമ്പിനികളോട് ജൂലൈ ഒന്നു മുതല്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply