സൗന്ദര്യത്തിന്റെ നിത്യഹരിതസങ്കേതം എവര്‍ഗ്രീന്‍ ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ആന്‍ഡ് മേക്കോവര്‍ സ്റ്റുഡിയോ

സൗന്ദര്യത്തിന്റെ നിത്യഹരിതസങ്കേതം എവര്‍ഗ്രീന്‍ ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ആന്‍ഡ് മേക്കോവര്‍ സ്റ്റുഡിയോ

കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം. എങ്കിലും മേക്കപ്പിലൂടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നവര്‍ ധാരാളമുണ്ട്. ഒരു മാന്ത്രിക സ്പര്‍ശനത്തിലൂടെ ഏതൊരാളിലും പ്രഭാവമുണ്ടാക്കിയെടുക്കുക എന്നതൊരു കഴിവ് തന്നെയാണ്. ആ കഴിവിനെ പരിപോഷിപ്പിച്ചുകൊണ്ടു മേക്കപ്പിന്റെ മേഖലയില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുകയും സ്വന്തം പ്രവര്‍ത്തനമേഖലയിലെ പാടവം തിരിച്ചറിഞ്ഞ്, നേരിട്ട പ്രതിസന്ധികളെയൊക്കെ തരണം ചെയ്ത് മികച്ചൊരു സംരംഭകയാണ് ശ്രീമതി രാജേശ്വരി ഹരിദാസ്. എറണാകുളം ആമ്പല്ലൂര്‍ സ്വദേശിനിയായ രാജേശ്വരി എവര്‍ഗ്രീന്‍ ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ആന്‍ഡ് മേക്കോവര്‍ സ്റ്റുഡിയോ എന്ന ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്കിലൂടെയാണ് ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുന്നത്. പ്രതിസന്ധികളില്‍നിന്നും പടുത്തുയര്‍ത്തിയ ഈ സംരംഭത്തെക്കുറിച്ച് സംസാരിക്കുകയാണ് എവര്‍ഗ്രീന്‍ ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ഉടമയായ രാജേശ്വരി.

അധ്യാപികയില്‍ നിന്നും സംരംഭകയിലേക്ക്

എം.കോം കഴിഞ്ഞതിനു ശേഷം അധ്യാപനമായിരുന്നു ആദ്യ പ്രവര്‍ത്തനമേഖല. പിന്നീടാണു ബ്യൂട്ടിഷന്‍ രംഗത്തേക്കു തിരിയുന്നത്. 1993ല്‍ ഇരുപത്തിരണ്ടാം വയസില്‍ ചോറ്റാനിക്കരയില്‍ ബ്യൂട്ടി ക്ലിനിക്ക് ആരംഭിച്ചുകൊണ്ടായിരുന്നു തുടക്കം. പതിനെട്ടു വര്‍ഷത്തോളം ചോറ്റാനിക്കരയില്‍ പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തിനിടയില്‍ തന്നെ 1998ല്‍ രണ്ടാമത്തെ ക്ലിനിക്കും ആരംഭിച്ചു. നാട്ടുകാരുടെയും കസ്റ്റമേഴ്സിന്റെയും ആവശ്യപ്രകാരമായിരുന്നു കാഞ്ഞിരമറ്റത്ത് ക്ലിനിക്ക് ആരംഭിക്കുന്നത്. പിന്നീടു വളര്‍ച്ചയുടെ കാലം. 2007ല്‍ തൃപ്പൂണിത്തുറയില്‍ മൂന്നാമത്തെ ബ്യൂട്ടി ക്ലിനിക്കിനും തുടക്കമിട്ടു. നിലവില്‍ ആരക്കുന്നം, അരയന്‍കാവ്, ആമ്പല്ലൂര്‍, മുളന്തുരുത്തി എന്നിവിടങ്ങളിലായി എവര്‍ഗ്രീനിന്റെ 4 ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 

പുതിയ വാതിലുകള്‍ തുറന്ന്

ഇപ്പോള്‍ ഇരുപത്താറു വര്‍ഷത്തോളമായി ഈ മേഖലയില്‍ തുടരുന്നു. നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഭീഷണികളും ചൂഷണങ്ങളും അപായപ്പെടുത്താനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. സംരംഭകയെന്ന നിലയിലുള്ള വളര്‍ച്ചയെ നിഷ്പ്രഭമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംരംഭക എന്ന നിലയിലും, സ്ത്രീ എന്ന നിലയിലും നേരിടേണ്ടി വന്ന കഷ്ടതകളെ തുടര്‍ന്ന് 2 സ്ഥലങ്ങളില്‍ നിന്നും ബ്യൂട്ടി ക്ലിനിക്ക് നിര്‍ത്തിപ്പോരേണ്ടതായും വന്നു. എന്നാല്‍ അടഞ്ഞ വാതിലുകള്‍ക്ക് പകരം പുതിയ വാതിലുകള്‍ തുറന്നുകൊണ്ടു പരിശ്രമം തുടരുകയായിരുന്നു. എല്ലാം മറികടന്നത് ഉറച്ച നിലപാടുകളിലൂടെയും ഊര്‍ജ്ജസ്വലതയോടെയുള്ള പ്രവര്‍ത്തനത്തിലൂടെയുമാണ്. ചില പ്രശ്നങ്ങളെ നിയമപരമായും നേരിടേണ്ടി വന്നു. എന്റെ പക്കല്‍ നിന്നും ബ്യൂട്ടിഷ്യന്‍ കോഴ്സ് പഠിച്ചെന്ന വ്യാജേന പലരും ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിപ്പിച്ചിട്ടുണ്ട്. അത്തരക്കാരെ നേരിട്ട് വിളിച്ച് സംസാരിക്കുകയാണ് ചെയ്തത്. നുണയിലൂടെ എവര്‍ഗ്രീനിന്റെ ഗുഡ് വില്‍ എടുക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ടും അവസാനിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

 

വര്‍ക്ക് ഈസ് വര്‍ഷിപ്പ്

ഗുണനിലവാരം നിലനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് എവര്‍ഗ്രീനിന്റെ പ്രത്യേകത. ഫേഷ്യല്‍ മസാജിംഗ്, ബ്രൈഡല്‍ മേക്കപ്പ് എല്ലാം തന്നെ പഠിക്കുമ്പോള്‍ ചെയ്യുന്നത് പോലെ സൂക്ഷ്മമായും ശ്രദ്ധയോടുംകൂടിയാണ് ഓരോ തവണയും ചെയ്യുന്നത്. ഗുണഭോക്താക്കളില്‍ നിന്നും മികച്ച അഭിപ്രായം നേടാനാണ് എല്ലാ തവണയും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ വര്‍ക്കുകളുടെ നിലവാരം ഒരിക്കലും താഴോട്ട് പോകുകയില്ല.

 

ആത്മബന്ധം കാത്തുസൂക്ഷിച്ച്

കസ്റ്റമര്‍ക്കു പലവിധത്തിലുള്ള ഇഷ്ടങ്ങളുണ്ടാകും. ത്രെഡ് ചെയ്യുമ്പോള്‍ വേദനിക്കരുതെന്നും, മുടി മുറിക്കുമ്പോള്‍ വളരെ കുറച്ചു മാത്രം മുറിക്കണമെന്നും ചിലര്‍ ആവശ്യപ്പെടും. ഇത്തരത്തിലുള്ള ഇഷ്ടങ്ങളൊക്കെ അറിഞ്ഞ് അവരുടെ മനസിനനുസരിച്ചു പ്രവര്‍ത്തിക്കാറുണ്ട്. അതുകൊണ്ടു തന്നെ അവര്‍ക്ക് നമ്മളോട് കൂടുതല്‍ താല്‍പര്യമുണ്ടാകും. ഇത് നിലനിര്‍ത്തിക്കൊണ്ടുപോകുകയാണ് ചെയ്യുന്നത്. പ്രവര്‍ത്തനത്തില്‍ തങ്ങളുടേതായ ശ്രേഷ്ഠത നേടാന്‍ എവര്‍ഗ്രീനിന് കഴിഞ്ഞു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. പഠനത്തിനപ്പുറം ക്രിയാത്മകത കൂടി ആവശ്യമുള്ളതാണ് ബ്യൂട്ടിഷന്‍ മേഖല. ഹെയര്‍ കട്ടിങ്, ഹെയര്‍ സ്‌റ്റൈല്‍, ബ്രൈഡല്‍ മേക്കപ്പ്, ഫേഷ്യല്‍ എന്നിവയിലെല്ലാം ഒരു മാജിക് ടച്ച് കൊടുക്കുകയാണ് വേണ്ടത്. അതാത് സമയത്ത് ബ്യൂട്ടി പാര്‍ലറിലേക്ക് വേണ്ടതെല്ലാം കൃത്യമായി ചെയ്യുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടും മേക്കപ്പ് സ്റ്റുഡിയോയും

ചോറ്റാനിക്കരയില്‍ ബ്യൂട്ടി ക്ലിനിക്കും, മേക്കപ്പ് സ്റ്റുഡിയോയും, ഇന്‍സ്റ്റിറ്റ്യൂട്ടും തുടങ്ങാനുള്ള തയ്യാറെടുപ്പുകളിലാണിപ്പോള്‍. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടീഷ്യന്മാര്‍ക്കുള്ള ക്ലാസുകള്‍ എടുക്കാറുണ്ട്. കൂടുതല്‍ പേര്‍ക്ക് ഉപകാരപ്പെടുന്ന ഒരു സംരംഭമെന്ന നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.

 

അംഗീകാരത്തിന്റെ നിറവ്

സൗന്ദര്യത്തിന്റെ കൈവഴക്കത്തിന് ബഹുമതികളും ഏറെയാണ്. 2014-15 ല്‍ എറണാകുളം കെബിഒഎ (കേരള ബ്യൂട്ടീഷ്യന്‍ ഓണേഴ്‌സ് അസോസിയേഷന്‍) സംഘടിപ്പിച്ച ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ് എസ്െഎബിഎ(സൗത്ത് ഇന്ത്യന്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍) തൃശ്ശൂരില്‍ വച്ച് നടത്തിയ മത്സരത്തിലും തിരുവനന്തപുരം കെടിഡിസി മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ച് നടത്തിയ മത്സരത്തിലും വിജയിയായിട്ടുണ്ട്. സിറ്റി കളക്ഷന്‍ എറണാകുളം താജ് ഗേറ്റ് വേ ഹോട്ടലില്‍ വച്ച് നടത്തിയ ക്വീന്‍ ഓഫ് കേരള ബ്രൈഡല്‍ മേക്കപ്പ് ഷോ 2സ17-ല്‍ വിജയിയായിരുന്നു. ക്വീന്‍ ഓഫ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ വിവധ മതാചാരപ്രകാരമുള്ള വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് 18 മോഡലുകളെ ഒരുക്കി ബ്രൈഡല്‍ റാംബ് ഷോ നടത്തി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

 

കുടുംബത്തിന്റെ പിന്തുണ

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ എനിക്ക് ശക്തി പകര്‍ന്നത് എന്റെ കുടുംബമാണ്. എന്റെ അമ്മ ചഞ്ചലാക്ഷിയും അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ ആയിരുന്ന ഭര്‍ത്താവ് എന്‍.ഡി.ഹരിദാസനും , മക്കളായ അമല ഹരിദാസും അശ്വനി ഹരിദാസും എന്റെ ഓരോ നേട്ടത്തിനും എനിക്കൊപ്പമുണ്ടായിരുന്നു. കുടുംബത്തിന്റെ പിന്തുണയാണ് മികച്ച സംരംഭകയാക്കി എന്നെ മാറ്റിയത്.

Spread the love
Previous അഭ്രപാളിയിലെ അമ്മമാര്‍ : പെയ്തുതോരാത്ത അമ്മമഴക്കാറുകള്‍
Next ഗ്രാന്‍ഡ് ഐ10 നിയോസ് ഈ മാസം വിപണിയിലേക്ക്

You might also like

Special Story

ബാറ്ററി റീസൈക്ലിങ്; ആദയകരമായ ബിസിനസ്

നിരവധി ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ ബാറ്ററി ഉപയോഗിക്കുന്നുണ്ട്. ബാറ്ററികള്‍ പൊതുവേ രണ്ട് തരമാണുള്ളത്, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ പറ്റുന്നവ പിന്നെ റീചാര്‍ജ് ചെയ്യാന്‍ പറ്റുന്നവ. എന്തൊക്കെ ആയാലും ഇവയ്ക്ക് രണ്ടിനും വളരെ കുറവ് ആയുസ്സേ ഉണ്ടാവൂ. അതുകഴിഞ്ഞാല്‍ അവ വലിച്ചെറിഞ്ഞ് കളയാനോ

Spread the love
SPECIAL STORY

കര്‍പ്പൂരം നിര്‍മ്മാണം, ചെറുകിട വ്യവസായത്തിന്റെ വിജയ മാതൃക

– ബൈജു നെടുങ്കേരി കേരളം സംരംഭക രംഗത്ത് വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. സംസ്ഥാന സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് പോളിസി പ്രഖ്യാപിച്ചിരിക്കുന്നു. നവ സംരംഭകര്‍ക്ക് അവസരങ്ങളുടെ വലിയ വാതായനമാണ് ഇതിലൂടെ തുറന്നിട്ടിരിക്കുന്നത്. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിരവധി പ്രോത്സാഹന പദ്ധതികളും നടപ്പാക്കിവരുന്നു. ടെക്‌നോളജി പലപ്പോഴും

Spread the love
NEWS

വീട്ടമ്മമാര്‍ക്ക് കൈനിറയെ സമ്പാദിക്കാന്‍ അച്ചാര്‍ നിര്‍മാണം

കുറച്ചു മോരും അച്ചാറും ഉണ്ടെങ്കില്‍ ഉച്ചയൂണും അച്ചാറും വയറു നിറയെ കഴിക്കുന്ന കേരളീയരുടെ ഇടയില്‍ ഗുണമേന്മയുള്ള അച്ചാര്‍ എന്നും മാര്‍ക്കറ്റ് കൈയടക്കിയിട്ടുണ്ട്. ഇന്നു വിപണയില്‍ കിട്ടുന്ന അച്ചാറുകള്‍ പലതുണ്ടെങ്കിലും ഹോം മെയ്ഡ് അച്ചാറിനാണ് ആവശ്യക്കാരേറെ. വീട്ടില്‍ അച്ചാര്‍ തയ്യാറാക്കി വിപണനം ചെയ്യുമ്പോള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply