ഫേസ് ബുക്കില്‍ എപ്പോള്‍ പോസ്റ്റിട്ടാലും ആദ്യമെത്തുന്ന നിങ്ങളുടെ ആ സുഹൃത്ത് അറിയാന്‍…

ഫേസ് ബുക്കില്‍ എപ്പോള്‍ പോസ്റ്റിട്ടാലും ആദ്യമെത്തുന്ന നിങ്ങളുടെ ആ സുഹൃത്ത് അറിയാന്‍…

ഏതു സമയവും  ഫേസ് ബുക്കില്‍ സജീവമായി കാണുന്ന സുഹൃത്തുക്കള്‍ നമുക്കെല്ലാവര്‍ക്കുമുണ്ടാകും.  അത്ര പരിചിതനല്ലെങ്കില്‍ കൂടിയും നിങ്ങള്‍  ഫേസ് ബുക്കില്‍ എപ്പോള്‍ പോസ്റ്റ് ഇട്ടാലും ആദ്യം ലൈക്കോ കമന്റോ ഇടുന്നത് ആ സുഹൃത്തായിരിക്കും. ഇങ്ങനെ ഊണിലും ഉറക്കത്തിലും ഫേസ് ബുക്കും നോക്കി ഇരിക്കുന്നത് കാണുമ്പോള്‍ ഇവര്‍ക്ക് വേറെ പണിയില്ലേ എന്ന് പോലും നമ്മള്‍ ചിന്തിക്കും. എന്നാല്‍ ഇത് ഒരു പ്രശ്‌നമാണ്. ഫോമോ (fear of missing out) എന്നാണ് ഈ രോഗത്തിന്റെ പേര്.

ഒറ്റപ്പെടലുകളില്‍ നിന്ന് രക്ഷ നേടാന്‍ നിറയെ ആളുകളുടെ സാന്നീധ്യമുള്ള സുരക്ഷിത താവളമാണ് ഇവര്‍ക്ക് ഫേസ് ബുക്ക്. താന്‍ ഓണ്‍ലൈനല്ലാതിരുന്നാല്‍ ആ നേരത്ത് മറ്റുള്ളവരവിടെ അടിച്ചുപൊളിക്കുന്നുണ്ടാവും, പല കാര്യങ്ങളും അവിടെ നടന്നേക്കും, അതിലൊക്കെ താന്‍ ഭാഗമല്ലാതെ പോയേക്കാം എന്ന ഭീതി ഫോമോയുടെ ലക്ഷണമാണ്.

ഇത്തരക്കാരുടെ ശ്രദ്ധ എപ്പോഴും ഫോണിലായിരിക്കും. നിത്യജീവിതത്തില്‍ നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും ആഗ്രഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്ക് സാധ്യത കൂടുതലാണ്. താന്‍ എല്ലായിടത്തുനിന്നും ഒറ്റപ്പെട്ട് പോകുന്നു എന്ന തോന്നാലാണ് പ്രധാന കാരണം.

Spread the love
Previous വരിക വരിക സഹജരേ : ലൂസിഫറിലെ ഗാനത്തിന്റെ ലിറിക് വിഡിയോ കാണാം
Next പ്രളയ മേഖലകളിൽ ഉപജീവന നൈപുണ്യ പരിശീലനം

You might also like

TECH

ഈ വസ്ത്രം ധരിച്ചാല്‍ നിങ്ങള്‍ക്ക് അപ്രത്യക്ഷരാകാം ?!

മനുഷ്യനെ അപ്രത്യക്ഷനാക്കാന്‍ കഴിയുന്ന വസ്ത്രത്തെ സിനിമകളിലൊക്കെയാണ് നമ്മള്‍ ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല്‍ ഇത് യഥാര്‍ത്ഥ ജീവിതത്തില്‍ സംഭച്ചിരിക്കുകയാണിപ്പോള്‍.. മനുഷ്യനെ ഉള്‍പ്പെടെ അപ്രത്യക്ഷമാക്കാന്‍ കഴിയുള്ള വസ്ത്രം തയ്യാറാക്കിയെന്ന വാദവുമായി എത്തിയിരിക്കുകയാണ് ഒരാള്‍. മേശ വിരിക്ക് സമാനമായ വെളുത്ത നിറമുള്ള ഈ തുണികൊണ്ട് ശരീരം

Spread the love
LIFE STYLE

ടെറസ് കൃഷി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ടെറസില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കേണ്ടത് ആവശ്യമാണ്. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടീല്‍ മിശ്രിതം 60-70 ശതമാനം മാത്രമേ നിറയ്ക്കാവൂ. പിന്നീട് ഇടയ്ക്കിടെ വളവും നടീല്‍ മിശ്രിതവും നല്‍കണം. ചട്ടിയിലോ ചാക്കിലോ ഗ്രോബാഗിലോ വളര്‍ത്തുന്ന ചെടികള്‍ വെയില്‍

Spread the love
LIFE STYLE

പരിസ്ഥിതി സംരക്ഷണ സന്ദേശം; മറ്റൊരാള്‍ കളഞ്ഞ സാരിയുടുത്ത് കളക്ടറെത്തി

”കോട്ടണ്‍ അല്ലാത്ത സാരികള്‍ പ്ലാസ്റ്റികിന് തുല്യമാണ്. അത് ഉപയോഗ ശേഷം കളയുന്നത് പരിസ്ഥിതിക്ക് ദോഷം ചെയ്യും. അതിനാല്‍ ഞാനിതാ മറ്റൊരാള്‍ കളഞ്ഞ സാരി പുനരുപയോഗം നടത്തുന്നതിന്റെ ഭാഗമായി ഉടുത്തു വന്നിരിക്കുകയാണ്” കളക്ടര്‍ വാസുകിയുടെ വാക്കുകളാണിത്. പരിസ്ഥിതി സംരക്ഷണ സന്ദേശപ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കിയ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply