ഏലക്കൃഷിയിലൂടെ നേടാം പ്രതിവര്‍ഷം ലക്ഷങ്ങള്‍

സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയാണ് ഏലം. ഏലത്തിന്റെ പ്രധാന ഉത്പാദകരിലൊന്ന് ഇന്ത്യയുമാണ്. ഔഷധമായും കറിക്കൂട്ടുകളിലും ഉപയോഗിച്ചു വരുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് പൊടിച്ചെടുത്ത ഏലക്കായ്കള്‍ക്കൊപ്പം ഇഞ്ചിയോ ഗ്രാമ്പുവോ ശീമജീരകമോ ചേര്‍ത്ത് ഉപയോഗിക്കുന്നത് ആശ്വാസദായകമാണ്. മൂത്രം കൂടുതലായി പോകുന്നതിനും, വായുക്ഷോഭത്തിനും ഉത്തേജകമായും ഏലം ഉപയോഗിക്കുന്നുണ്ട്. മനംപിരട്ടലും ഛര്‍ദ്ദിയും ഒഴിവാക്കാന്‍ ഏലം നല്ലതാണ്.

 

ഹൃദയത്തിന് ഉത്തേജനം നല്‍കുന്നതിനും മനോവിഷമത്തിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഏലക്കായ് ഉപയോഗിക്കാവുന്നതാണ്. ഭാരതത്തില്‍ കേരളം, കര്‍ണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ ഏലം കൃഷി ചെയ്തു വരുന്നു.
കായിക പ്രവര്‍ദ്ധനം വഴിയും വിത്ത് മുളപ്പിച്ചും ഏലം കൃഷിയിറക്കാന്‍ വേണ്ട തൈകള്‍ തയ്യാറാക്കാം. അത്യുല്‍പാദനശേഷിയുള്ള ഇനങ്ങളുടെ തൈകള്‍ ഉല്പാദിപ്പിക്കുന്നതിന് ക്ലോണല്‍ നഴ്സറി തയ്യാറാക്കണം. നല്ല ആരോഗ്യമുള്ളതും രോഗകീടങ്ങളില്ലാത്തതുമായ മാതൃസസ്യങ്ങളില്‍ നിന്നും തട്ടകള്‍ വേരോടെ വേര്‍പ്പെടുത്തിയെടുക്കണം. ഇത്തരംതട്ടകളില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ 1-2 ചിനപ്പുകളും വളര്‍ന്നു വരുന്ന 1-2 ചിനപ്പുകളും ഉണ്ടായിരിക്കേണ്ടതാണ്. വിത്ത് മുളപ്പിച്ച് തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഒന്നാം തവണയും രണ്ടാം തവണയും അനിവാര്യമാണ്. ഏലച്ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് മഴക്കാലത്തിന്റെ ആരംഭത്തില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ്. ചെറിയ മഴചാറ്റല്‍ ഉള്ള ദിവസങ്ങളാണ് നടീലിന് ഉത്തമം. വളരെയധികം ആഴത്തില്‍ ചെടി നട്ടാല്‍ പുതിയ തണ്ടുകളുടെ വളര്‍ച്ച തടസ്സപ്പെടാം. നട്ടതിനു ശേഷം ചെടിക്ക് കാറ്റില്‍ നിന്നും സംരക്ഷണ ലഭിക്കാന്‍ കുറ്റി മണ്ണില്‍ താഴ്ത്തി കെട്ടി വയ്ക്കണം. തൈകളുടെ ചുവട്ടില്‍ ഉണങ്ങിയ ഇലകള്‍ ഉപയോഗിച്ച് പുതയിടണം.

 

തടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വെള്ളം കെട്ടിക്കിടക്കുന്നതായി കണ്ടാല്‍ ഒഴുകിപ്പോകാന്‍ വഴിയൊരുക്കണം. നീര്‍ക്കുഴികള്‍ കൃത്യമായി വൃത്തിയാക്കി വെള്ളമൊഴുക്ക് ഉറപ്പാക്കണം. വളരെയധികം വെയിലേറ്റാല്‍ തളര്‍ന്നുകരിഞ്ഞു പോകുമെന്നതിനാല്‍ തണല്‍ ക്രമീകരണം ഏലത്തോട്ടങ്ങളില്‍ അത്യാവശ്യമാണ്. ഏലച്ചെടികളുടെ മൂത്തതും ഉണങ്ങിയതുമായ തണ്ടുകളും ഇലകളും കോതിക്കളഞ്ഞാല്‍ ആവശ്യത്തിന് സൂര്യപ്രകാശവും വായുസഞ്ചാരവും ലഭിക്കും. പൂങ്കുലകള്‍ പുതയ്ക്ക് മുകളിലാണെന്ന് ഉറപ്പാക്കുകയും വേണം. തണ്ടുതുരപ്പന്റെ ആക്രമണം നിരീക്ഷിച്ചാല്‍ ക്വിനാല്‍ഫോസ് പോലെയുള്ള കീടനാശിനികള്‍ നൂറുലിറ്ററില്‍ 200 മില്ലിലിറ്റര്‍ എന്ന തോതില്‍ തളിച്ചുകൊടുക്കാം. ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ നിമാവിരകളുടെ ആക്രമണമുണ്ടായാല്‍ ചെടിയൊന്നിന് 250 ഗ്രാം വേപ്പിന്‍പിണ്ടാക്ക് ചേര്‍ത്തുകൊടുക്കാം.

 

നടീല്‍വസ്തുക്കളുടെ സ്വഭാവമനുസരിച്ച് ഏലച്ചെടികള്‍ നട്ട് രണ്ട് അഥവാ മൂന്നാം വര്‍ഷം മുതല്‍ പുഷ്പിച്ചു തുടങ്ങും. ജൂണ്‍-ജൂലൈ മുതല്‍ ജനുവരി-ഫെബ്രുവരി വരെയാണ് കേരളത്തിലും തമിഴ്നാട്ടിലും വിളവെടുപ്പുകാലം. എന്നാല്‍ 15-30 ദിവസം ഇടവിട്ട് 6-7 തവണകളായി മാത്രമേ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ. വിളവെടുത്ത കായ്കള്‍ നന്നായി വെള്ളത്തില്‍ കഴുകിവൃത്തിയാക്കി സൂര്യപ്രകാശം മൂലമോ ഡ്രൈയര്‍ ഉപയോഗിച്ചോ ഉണക്കാവുന്നതാണ്. ഇപ്പോള്‍ ഏലത്തിന് കിലോ ആയിരം രൂപയുടെ അടുത്ത് വിലയുണ്ട്. ഉത്പന്നം മാര്‍ക്കറ്റിലെത്തിച്ചാല്‍ നല്ല പ്രതിഫലം കിട്ടുമെന്നുറപ്പ്.

Previous 'വിശപ്പകറ്റാന്‍ കൈകോര്‍ക്കാം ' എന്ന ആശയവുമായി കൊച്ചിന്‍ ഫുഡിസ്
Next ഊദ് നിര്‍മാണത്തിലൂടെ നേടാം പ്രതിമാസം ഒരു ലക്ഷം

You might also like

NEWS

മല്യ ഇനി മുതല്‍ പിടികിട്ടാപ്പുള്ളി

വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പ വാങ്ങി വിവാദമായശേഷം നാടുവിട്ടി ഇന്ത്യന്‍ ബിസിനസുകാരന്‍ വിജയ് മല്യയ്ക്ക് പുതിയ പട്ടം. വ്യവസായ പ്രമുഖനായ മല്യ ഇനി മുതല്‍ പിടികിട്ടാപ്പുള്ളിയായി അറിയപ്പെടും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് നടപടി. ഇതോടെ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന്

NEWS

കൂടുതല്‍ പലിശ നേടാന്‍ പുതിയ നിക്ഷേപ പദ്ധതി

അറുപത് വയസിന് മുകളിലുള്ളവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പുതിയ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. പ്രധാന്‍മന്ത്രി വയ വന്ദന യോജനയാണ് കഴിഞ്ഞദിവസം അരുണ്‍ ജെയ്റ്റലി ഉദ്ഘാടനം ചെയ്തത്. സര്‍ക്കാര്‍ സബ്‌സിഡിയുള്ള പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി വയാ വന്ദ യോജന. എല്‍ഐസി വഴി നടപ്പാക്കുന്ന ഈ പദ്ധതിയുടെ

Business News

ഹൈപ്പര്‍ സിറ്റിയെ ഫ്യൂച്ചര്‍ ഗ്രൂപ്പ് ഏറ്റെടുക്കുന്നു

ഷോപ്പേഴ്സ് സ്റ്റോപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലായായ ഹൈപ്പര്‍സിറ്റിയെ ഏറ്റെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പ്. 700 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍. കാഷ്, ഓഹരി ഇടപാടുകളിലൂടെയായിരിക്കും ഹൈപ്പര്‍സിറ്റിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുക. ഇതു സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം ഫ്യൂച്ചര്‍ റീട്ടെയ്ലിന്റെ ഉന്നതതലസമിതി യോഗത്തിനു

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply