നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

നാളെ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം. നാളെ മുതലാണ് ഫാസ്ടാഗ് സംവിധാനം നിലവില്‍ വരുന്നത്. ഇനി ഫാസ്ടാഗുകളില്ലാത്ത വാഹനങ്ങള്‍ക്ക് യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയപാത അതോറിറ്റി വ്യക്തമാക്കി. അതേ സമയം തദ്ദേശവാസികള്‍ക്ക് സൗജന്യപാസ് ഏര്‍പ്പെടുത്തുന്നതില്‍ ഇപ്പോഴും അവ്യക്ത തുടരുകയാണ്.

നാളെ മുതല്‍ മുഴുവന്‍ ടോള്‍ പ്ലാസകളിലും ഒരു ട്രാക്ക് ഒഴികെയുള്ള ബാക്കി ട്രാക്കുകളില്‍ ഫാസ് ടാഗ് നടപ്പിലാക്കും. ടാഗില്ലാത്ത വാഹനങ്ങള്‍ ഈ ഒരു ട്രാക്കിനെ മാത്രം ആശ്രയിക്കേണ്ടിവരും. പല ടോളുകളിലൂടെയും കടന്നു പോകുന്ന വാഹനങ്ങളില്‍ ചുരുങ്ങിയ ശതമാനം വാഹനങ്ങള്‍ക്ക് മാത്രമാണ് ഫാസ്ടാകുള്ളത്. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ആകെ 12 ട്രാക്കുകളാണ് ഉള്ളത്. ഇതില്‍ പത്തു ട്രാക്കുകളിലും നാളെ മുതല്‍ ഫാസ്ടാഗ് ഉണ്ടെങ്കിലെ കടന്നു പോകന്‍ കഴിയു.ഫാസ് ടാഗ് സംവിധാനം നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് തിയ്യതി മാറ്റിവെക്കുകയായിരുന്നു.

നിരവധി വാഹനങ്ങള്‍ക്ക് ടാഗില്ലെന്നതും പ്രതികൂലമായി ബാധിക്കും. ഇതിന് പുറമെ തദ്ദേശീയരുടെ യാത്ര പ്രശ്‌നം പരിഹരിച്ചിട്ടില്ല. ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധുമായി മുന്നോട്ട് പോകാന്‍ ഇവരുടെ തീരുമാനം. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് തുറുന്നു നല്‍കുമ്പോള്‍ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യയും ഏറെയാണ്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

Spread the love
Previous കോളേരി സിമന്റ് ഒരു വിശ്വസ്ത ബ്രാന്‍ഡ്
Next മലയാള സിനിമയിലെ ഈ യുവ നടനെ നിങ്ങളറിയും

You might also like

TECH

സ്മാര്‍ട്ട്‌ഫോണ്‍ മതില്‍ : ശ്രദ്ധേയമായി പരസ്യ ക്യാംപെയ്ന്‍

ലോകമെമ്പാടും സ്മാര്‍ട്ട്‌ഫോണ്‍ അഡിക്ഷന്‍ വ്യാപകമാവുകയാണ്. ഒരു സമൂഹമെന്ന നിലയില്‍ നമ്മളെ മറ്റുള്ളവരില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ വേര്‍പെടുത്തുന്നുണ്ട്. ഓരോരുത്തരും ഒറ്റപ്പെട്ട തുരുത്തുകളായി മാറുന്നു.ഈ സാമൂഹ്യവിരുദ്ധ പ്രവണതയെ ചെറുക്കുന്നതിന് പരസ്യ കാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നു ബ്രിട്ടനിലെ സെന്റര്‍ ഓഫ് സൈക്കോളജിക്കല്‍ റിസര്‍ച്ച.     സ്മാര്‍ട്ട്‌ഫോണ്‍

Spread the love
NEWS

സാംസങിന്റെ ജെ7 ഡ്യുവോ വിപണിയില്‍

സാംസങ്, ഗാലക്സി ജെ 7 ഡ്യുവോ അവതരിപ്പിച്ചു. ജെ സീരീസില്‍ ഇരട്ട ക്യാമറയുടെ അരങ്ങേറ്റം കുറിക്കുകയാണ് ഗാലക്സി ജെ7 ഡ്യുവോയിലൂടെ. പിന്‍ ക്യാമറയില്‍ 13 എംപി, 5 എംപി സെറ്റപ്പുകളാണുള്ളത്. എട്ട് എംപിയാണ് മുന്‍ ക്യാമറ. ഇരു ക്യാമറകളും എഫ്/1.9 ആപ്പര്‍ച്ചര്‍

Spread the love
TECH

ദിവസം ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ്; പുതിയ പദ്ധതിയുമായി കര്‍ണാടക സര്‍ക്കാര്‍

ദിവസം ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി ബെംഗളൂരു നഗരത്തിലാണ് നടപ്പാക്കാനൊരുങ്ങുന്നത്. ബെംഗളൂരു ടെക്ക് സമ്മിറ്റില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒന്‍പത്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply