സംരംഭകരിലെ സ്വപ്‌നസഞ്ചാരി

സംരംഭകരിലെ സ്വപ്‌നസഞ്ചാരി

ക്ഷ്യമുള്ള യാത്ര ചെയ്യുന്നയാള്‍ക്കു ദൈവം പോലും ഒരുപാട് ആനുകൂല്യങ്ങള്‍ കൊടുത്തിട്ടുണ്ട്. യാത്ര ചെയ്തു ലഭിക്കുന്ന അറിവു മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും ലഭിക്കുകയുമില്ല. അതുപോലെ തന്നെ ഏറ്റവും നല്ല സൗഹൃദങ്ങള്‍ ഉണ്ടാവുന്നതു യാത്രകളിലൂടെ തന്നെയാണ്. ഇതൊക്കെ യാത്രകളുടെ പല്ലക്കിലേറി ഡ്രീംഫ്‌ളവര്‍ ഹൗസിങ് പ്രോജക്റ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ എ. എസ്. ഫാസില്‍ നേടിയെടുത്ത അറിവുകളും തിരിച്ചറിവുകളുമാണ്. സ്വന്തം ജീവിതത്തില്‍ യാത്രകള്‍ക്കായി ഇതിനോടകം നിരവധി സമയം മാറ്റിവച്ചു കഴിഞ്ഞു അദ്ദേഹം. ഇപ്പോഴും യാത്രാമോഹം ഒടുങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ സ്വന്തം വാഹനമായ ലാന്‍ഡ് റോവര്‍ ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. ലോകത്തിന്റെ നാനാ ഇടങ്ങളിലേക്കും, ഇന്ത്യയുടെ വൈവിധ്യ ഭൂപ്രദേശങ്ങളിലേക്കും അദ്ദേഹം നടത്തിയ യാത്രയുടെ അനുഭവങ്ങള്‍ അറിയാം. സഹയാത്രികന്റെ കൗതുകത്തോടെ ആ യാത്രയില്‍ അക്ഷരങ്ങളിലൂടെ പങ്കാളിയാവാം. ആ യാത്ര തുടങ്ങുകയാണ്.

 

യാത്രമോഹങ്ങള്‍ പൂവണിയുമ്പോള്‍

ചെറുപ്പം തൊട്ടേ യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. തിരുവനന്തപുരം സൈനിക് സ്‌കൂളിലായിരുന്നു പഠനം. അവിടെ നിന്ന് എല്ലാക്കൊല്ലവും കരിക്കുലത്തിന്റെ ഭാഗമായി യാത്രകളുണ്ടായിരുന്നു. അങ്ങനെയായിരുന്നു യാത്രകളുടെ തുടക്കം. തിരുവനന്തപുരം സിറ്റി, കന്യാകുമാരി, മദ്രാസ് ഓഫീസേഴ്‌സ് ട്രെയ്‌നിങ് അക്കാഡമി, ഗോവ തുടങ്ങിയയിടങ്ങളിലൊക്കെ ആ കാലത്തു യാത്ര പോയി. പണ്ടു മുതലേ ഡ്രൈവിങ്ങിനോടൊരു പാഷനുണ്ടായിരുന്നു. സ്വന്തമായി വണ്ടി ഇല്ലാത്ത കാലഘട്ടത്തിലും കടം വാങ്ങിച്ച വാഹനത്തില്‍ യാത്രമോഹങ്ങള്‍ പൂവണിയിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്തു കൊടൈക്കനാലിലേക്കു ബൈക്ക് ട്രിപ്പ് പോയിരുന്നു.

 

ജീവിതപങ്കാളി അഥവാ യാത്രാപങ്കാളി

ഫാസിലിന്റെ ജീവിതപങ്കാളിയായി എത്തിയ പ്രിയയും യാത്രകളെ പ്രണയിക്കുന്നയാളായതോടെ സഞ്ചാരങ്ങള്‍ നിര്‍ബാധം തുടര്‍ന്നു. ഫാസിലിന്റെ ആദ്യജോലി തുടങ്ങുന്നതു ഏഷ്യന്‍ പെയ്ന്റ്‌സിലാണ്. അന്നു ജോലിയുടെ ഭാഗമായി ധാരാളം യാത്ര ചെയ്യേണ്ടി വന്നിരുന്നു. ആനുവല്‍ കോണ്‍ഫറന്‍സൊക്കെ ഇന്ത്യയുടെ പല ഭാഗങ്ങളില്‍ സംഘടിപ്പിച്ചതോടെ ഭാരതത്തിന്റെ വൈവിധ്യ ഭൂപ്രദേശങ്ങളിലേക്കുള്ള നിലയ്ക്കാത്ത സഞ്ചാരം ആരംഭിച്ചു. ഏഷ്യന്‍ പെയ്ന്റ്‌സിലെ ജോലിക്കു ശേഷം എസ്‌കോട്ടലിലും, സെയ്ന്റ് ഗൊബെയ്ന്‍ ഗ്ലാസിലും ജോലി ചെയ്തു. 2000ത്തില്‍ സൗത്ത് കേരള ഹെഡ്ഡായിട്ടാണു സെയ്ന്റ് ഗൊബെയ്ന്‍ ഗ്ലാസില്‍ ജോലി നോക്കുന്നത്. അതൊരു വഴിത്തിരിവായിരുന്നു. അക്കാലത്ത് ഒരുപാടു യാത്രകള്‍ സാധിച്ചു. സെയ്ന്റ് ഗൊബെയ്‌ന്റെ ഹെഡ് ഓഫീസ് ഫ്രാന്‍സിലായിരുന്നു. മൗറീഷസ്, പാരീസ്, മസ്‌ക്കറ്റ് തുടങ്ങിയ ഇടങ്ങളിലേക്കൊക്കെ ജോലിയുടെ ഭാഗമായി പോയി. അതോടൊപ്പം ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും യാത്രകളുടെ ഭാഗമായി എത്തിപ്പെട്ടിരുന്നു. സ്ഥിരം ടൂറിസം ഡെസ്റ്റിനേഷനുകളില്‍ നിന്നു വിഭിന്നമായി അധികമാരും എത്തിപ്പെടാത്ത ഇടങ്ങളിലൊക്കെ സാന്നിധ്യം അറിയിക്കാനുള്ള ഭാഗ്യവും ഫാസിലിനുണ്ടായി.

 

റോഡ് മാര്‍ഗം ഇന്ത്യയുടെ ഹൃദയത്തിലൂടെ

പിന്നീട് കരിയറിലൊരു ഇടവേള എടുത്തശേഷമാണു സ്വന്തം ബിസിനസിലേക്ക് തിരിച്ചെത്തുന്നത്. സ്വന്തം ബിസിനസില്‍ തുടരുമ്പോള്‍ വര്‍ഷത്തില്‍ ഏഴു മുതല്‍ പതിനാലു ദിവസം കുടുംബത്തോടൊപ്പം യാത്രകള്‍ക്കായി മാറ്റിവയ്ക്കണമെന്നു തീരുമാനിച്ചിരുന്നു. തിരക്കുകള്‍ക്കിടയിലും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരും കൂടിയായിരുന്നു ആ കാലയളവ്. അത്തരത്തില്‍ പതിനാലോളം രാജ്യങ്ങള്‍ കറങ്ങാന്‍ സാധിച്ചു. എന്നാല്‍ അപ്പോഴും ഒരു ആഗ്രഹം ബാക്കിയുണ്ടായിരുന്നു. റോഡ് മാര്‍ഗത്തിലൂടെ ഇന്ത്യയിലൂടെ സഞ്ചരിക്കണമെന്ന മോഹം. അക്കാലത്തായിരുന്നു രാജസ്ഥാനിനടുത്തെ ജയ്‌സാല്‍മാറില്‍ യങ് ഇന്ത്യന്‍സിന്റെ റിട്രീറ്റ് സംഘടിപ്പിക്കുന്നത്. ആ യാത്ര റോഡ് മാര്‍ഗമാക്കാമെന്നു തീരുമാനിച്ചു.

 

6300 കിലോമീറ്റര്‍ !!

അങ്ങനെ ഭാര്യ പ്രിയയോടൊപ്പം ജയ്‌സാല്‍മറിലേക്കു റോഡ് മാര്‍ഗം യാത്ര പുറപ്പെടാന്‍ ഇറങ്ങിത്തിരിച്ചു. വെറുതെ ഓടിച്ചു പോകുകയല്ല. മാര്‍ഗമധ്യേയുള്ള ഇടങ്ങളൊക്കെ കണ്ടു പോകുന്ന തരത്തില്‍ പ്ലാനിങ് നടത്തി. ആകെ 6300 കിലോമീറ്ററാണു ദൂരം. റോഡ് മാര്‍ഗം സഞ്ചരിക്കുമ്പോള്‍ ചില നയങ്ങള്‍ ഫാസില്‍ പിന്തുടരുന്നുണ്ട്. ഒരിക്കലും അമിതാവേശം പാടില്ല. രാത്രിയാത്രകള്‍ ഒഴിവാക്കുകയാണു പതിവ്. ആദ്യദിനം ഹൂബ്ലി വരെ ഡ്രൈവ് ചെയ്തു. അടുത്തദിവസം കോലാപ്പൂരിലെത്തി. അവിടെ നിന്നു പൂനെയിലേക്കുള്ള വഴിയില്‍ മഹാബലേശ്വര്‍ സന്ദര്‍ശിച്ചു. പൂനെയില്‍ നിന്നും പിറ്റേദിവസം വെളുപ്പിനാണ് യാത്ര ആരംഭിച്ചത്. ആ വഴിയില്‍ ദാമന്‍ സന്ദര്‍ശിച്ചു ബറോഡയില്‍ അന്നത്തെ ദിവസം യാത്ര അവസാനിപ്പിച്ചു. ബറോഡയില്‍ നിന്നും അഹമ്മദാബാദിലേക്കായിരുന്നു യാത്ര. പിന്നീട് സിറ്റി ഓഫ് ലേക്ക്‌സ് എന്നറിയപ്പെടുന്ന ഉദയ്പൂരിലേക്കും പോയി. വളരെ വൃത്തിയുള്ള നഗരമാണതെന്നു ഫാസില്‍ പറയുന്നു.

 

തിരികെ വ്യത്യസ്ത റൂട്ടില്‍

വെറുതെ ഓടിച്ചു പോകുകയായിരുന്നില്ല, ഈ യാത്രയിലുടനീളം അതാതു സ്ഥലത്തെ സ്‌പെഷ്യല്‍ വിഭവങ്ങളും ഭക്ഷണവുമൊക്കെ രുചിക്കാനും, കലാരൂപങ്ങള്‍ വീക്ഷിക്കാനും, ചരിത്രപ്രാധാന്യമുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കാനും ഷോപ്പിങ്ങിനും സമയം കണ്ടെത്തിയിരുന്നു എന്നതാണ് ഈ യാത്രയുടെ ഹൈലൈറ്റ്. എണ്‍പതു കിലോ ഭാരമുള്ള മാര്‍ബിളില്‍ തീര്‍ത്ത ബുദ്ധപ്രതിമ വാങ്ങിച്ചതും ഉദയ്പൂരില്‍ നിന്നാണെന്നു ഫാസില്‍ ഓര്‍മിക്കുന്നു. ഉദയ്പൂരില്‍ നിന്നു ജോഥ്പൂരിലേക്കായിരുന്നു സഞ്ചാരം. റിട്രീറ്റില്‍ പങ്കെടുക്കുന്ന ടീം അവിടെ എത്തിയിരുന്നു. അവിടെ നിന്നും ആണവപരീക്ഷണം നടന്ന പൊക്രാന്‍ വഴി ജയ്‌സാല്‍മറില്‍ എത്തിച്ചേര്‍ന്നു. ജയ്‌സാല്‍മറില്‍ നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി.
തിരികെയുള്ള യാത്രയും വിവിധയിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളതായിരുന്നു. അങ്ങോട്ടുള്ള യാത്രയില്‍ സന്ദര്‍ശിക്കാതിരുന്ന സ്ഥലങ്ങളിലൊക്കെ എത്തി. പോകുന്നതും വരുന്നതു ഒരേ റൂട്ടാണെങ്കില്‍ ബോറടിക്കും. അതുകൊണ്ടു തന്നെ വ്യത്യസ്തമായ റൂട്ടാണു സ്വീകരിച്ചത്.

 

ലാന്‍ഡ് റോവര്‍ ഭാര്യയെ പോലെ
ബിഎംഡബ്ല്യു ഗേള്‍ഫ്രണ്ടും

സ്വന്തം ഭാര്യയുടെ അടുത്തു പെരുമാറുന്നതു പോലെ ലാന്‍ഡ് റോവറിനടുത്തു പെരുമാറാം എന്നതാണു ഫാസിലിന്റെ പക്ഷം. ബിഎംഡബ്ല്യു ഗേള്‍ ഫ്രണ്ടിനെ പോലെയാണ്. ഹാന്‍ഡില്‍ വിത്ത് കെയര്‍. ആറു വര്‍ഷമായി ലാന്‍ഡ്‌റോവര്‍ ഉപയോഗിക്കുന്നു. ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. ഏതു കാട്ടിലും മണ്ണിലും ചെളിയിലും മരുഭൂമിയിലും സുരക്ഷിതമായി ഉപയോഗിക്കാം എന്നതാണു ലാന്‍ഡ്‌റോവറിന്റെ പ്രത്യേകത. ഡ്രൈവറുടെ വാഹനമോടിക്കുന്ന സ്‌കില്ലനപ്പുറം വണ്ടിയുടെ കഴിവു കൊണ്ടു കയറി പോകുന്ന വാഹനമാണിത്. ഒരിക്കലും കുഴപ്പത്തില്‍ ചാടിക്കില്ല എന്നതാണു ഈ വാഹനത്തിന്റെ പ്രത്യേകത. മെയ്ന്റനസ് ചെലവുകളും വളരെ കുറവാണ്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. സീറോ ബ്ലൈന്‍ഡ് സ്‌പോട്ടാണ് ദീര്‍ഘയാത്രയ്ക്കു വിശ്വസിച്ചു കൊണ്ടു പോകാവുന്ന വാഹനമെന്നു ചുരുക്കത്തില്‍ പറയാം.

Spread the love
Previous ഇന്ത്യയിൽ അഞ്ചാം വാർഷികം: ഓഫർ പെരുമഴയുമായി വിവോ
Next പെലെ ആയിരം ഗോള്‍ തികച്ചിട്ടിന്ന് അമ്പതു വര്‍ഷം

You might also like

Special Story

ഫേസ്ബുക്കില്‍ നിന്നു സമ്പാദ്യം

ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ഇല്ല എന്നുതന്നെ പറയാം. എന്നാല്‍ സമയം കളയാന്‍ മാത്രമല്ല ഫേസ്ബുക്കില്‍ നിന്നു പൈസയുണ്ടാക്കാനും സാധിക്കും. ഫേസ്ബുക്ക് പരസ്യത്തില്‍ നിന്നാണ് വരുമാനം. ഒഴിഞ്ഞിരിക്കുന്ന സമയത്ത് നിങ്ങള്‍ നല്ലൊരു വിഷയം തിരഞ്ഞെടുത്ത് അതിനു ഏറ്റവും അനുയോജ്യമായൊരു പേരില്‍ ഫേസ്ബുക്കില്‍ ഒരു

Spread the love
SPECIAL STORY

പ്രതിമാസം 15000 വരെ സമ്പാദിക്കാം ഈ സംരംഭത്തിലൂടെ

സ്വന്തം സംരംഭത്തിലൂടെ വരുമാനം കണ്ടെത്തുക എന്നത് ഏതൊരു വ്യക്തിയെ സംബന്ധിച്ചും വളരെ സന്ദോഷം തരുന്ന കാര്യമാണ്. സംരംഭം വലുതോ ചെരുതോ ആയിക്കൊള്ളട്ടെ, സ്വന്തം ചിലവുകള്‍ഡ സ്വയം കണ്ടെത്തുക എന്നത് ഇന്നത്തെക്കാലത്ത് വളരെ പ്രധാനമാണ്. വീട്ടമ്മമാര്‍ക്ക്, പ്രത്യേകിച്ചും നഗരങ്ങലില്‍ താമസിക്കുന്നവര്‍ക്ക് മികച്ച നേരംപോക്കിനൊപ്പം

Spread the love
SPECIAL STORY

പരുന്തുംപാറയിലെ കാഴ്ചകള്‍…

നീല്‍ മാധവ് പരുന്തുംപാറയിലെ കാഴ്ചകള്‍ കുമളിയില്‍ നിന്ന് ഒരു മണിക്കൂര്‍ ദൂരത്തിലാണ് പരുന്തുംപാറ വ്യൂ പോയിന്റ്. പീരുമേടിന് തൊട്ടടുത്താണ് പരുന്തുംപാറ. പീരുമേടിന്റെ കവാടമായ വാഗമണിലെ പ്രകൃതിയാണ് പരുന്തുംപാറയില്‍. തൊട്ടുകിടക്കുന്ന മൊട്ടക്കുന്നുകള്‍ ആണ് പരുന്തുംപാറയിലെ കാഴ്ച്ച. വ്യൂ പോയിന്റില്‍ നിന്ന് നോക്കിയാല്‍ ദൂരെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply