ഇന്ത്യയിലാദ്യമായി ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

ഇന്ത്യയിലാദ്യമായി ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ടുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഓഹരി ഇടപാടുകള്‍ക്ക് വളരെ വേഗത്തില്‍ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാവുന്ന പുതിയ സേവനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. ഫെഡറല്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പോര്‍ട്ടലായ ഫെഡ്നെറ്റ് വഴി ഒരു മിനിറ്റിനകം ഡിജിറ്റല്‍ ഡിമാറ്റ് അക്കൗണ്ട് തുറക്കാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് കഴിയും. ഇന്ത്യയില്‍ ആദ്യമായി ഈ സേവനം അവതരിപ്പിക്കുന്ന ബാങ്കാണ് ഫെഡറല്‍ ബാങ്ക്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഫെഡറല്‍ ബാങ്ക് എം.ഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍, നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി ലിമിറ്റഡ് (എന്‍.എസ്.ഡി.എല്‍) എം.ഡിയും സിഇഒയുമായ ജി.വി നാഗേശ്വര റാവു എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് അവതരിപ്പിച്ചത്.

ഇന്‍സ്റ്റന്റ് ഡിമാറ്റ് അക്കൗണ്ട് തുറക്കാനുള്ള സേവനം പൂര്‍ണമായും കടലാസ് രഹിതമായി ഏതു സമയത്തും പോര്‍ട്ടലില്‍ ലഭ്യമാണ്. ഇതോടെ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കും ഇടപാടുകാര്‍ക്കുമുള്ള എല്ലാ സേവനങ്ങളും പൂര്‍ണതോതില്‍ നല്‍കാന്‍ ഇനി ഫെഡറല്‍ ബാങ്കിനു കഴിയും. സേവിംഗ്സ്, ഡിമാറ്റ് അക്കൗണ്ടുകള്‍ ഉടനടി തുറക്കാനും പ്രമുഖ ഓഹരി ബ്രോക്കിങ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് ട്രേഡിംഗ് അക്കൗണ്ടുകള്‍ തുറക്കുന്നതിന് നേരിട്ടെത്തിയും നല്‍കുന്ന സേവനവും ഫെഡറല്‍ ബാങ്കില്‍ ലഭ്യമാണ്. ഈ ഓണ്‍ലൈന്‍ ഡിമാറ്റ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ഐപിഒ അപേക്ഷ, എന്‍.എഫ്.ഒ, ട്രേഡിങ് എന്നിവയ്ക്കെല്ലാം ഉപയോഗിക്കാമെന്ന് നാഗേശ്വര റാവു പറഞ്ഞു.

സൈനിക ക്ഷേമ നിധിയിലേക്കുള്ള ഫെഡറല്‍ ബാങ്കിന്റെ സംഭാവനയും വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് മേധാവി ശ്യാം ശ്രീനിവാസന്‍ പ്രഖ്യാപിച്ചു. വീരമൃത്യുവരിച്ച സൈനികരുടെ മക്കള്‍ക്ക് ഫെഡറല്‍ ബാങ്ക് നേരത്തെ സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ ഫെഡറല്‍ ബാങ്ക് ഉപയോക്താക്കള്‍ നടത്തിയ ഓണ്‍ലൈന്‍ ഇടപാടുകളുടെ എണ്ണത്തിന് തുല്യമായ തുക സൈനിക ക്ഷേമ നിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചു. 42,02,874 രൂപ വരുമിത്. പ്രസ്തുത മാസം ബാങ്കിന്റെ മൊത്തം ഇടപാടുകളുടെ എണ്ണത്തിന്റെ നാലില്‍ മൂന്നു ഭാഗവും ഡിജിറ്റല്‍ ഇടപാടുകളായിരുന്നു. ഉപഭോക്താക്കളുടെയും ജീവനക്കാരുടേയും സമൂഹത്തിന്റേയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സാങ്കേതിക വിദ്യയുടെ ശേഷിയും ബാങ്കിന്റെ സാമുഹിക പ്രതിബദ്ധതയും പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബാങ്കിന്റെ നയം.

Spread the love
Previous ഇഷ്ടജോലിയിലേക്ക് കൈപിടിച്ചുയരാം കെയ്‌റോസ് ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ...
Next കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന

You might also like

NEWS

ഫ്‌ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിന്റെ 51 ശതമാനം ഓഹരികളും സ്വന്തമാക്കാനൊരുങ്ങുകയാണ് നിലവിലെ ഇന്‍വെസ്റ്റര്‍ കൂടിയായ വാള്‍മാര്‍ട്ട് ഐഎന്‍സി. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഫ്‌ളിപ്കാര്‍ട്ട് ഉടമകളായ സച്ചിന്‍ ബന്‍സാല്‍, ബിന്നി ബന്‍സാല്‍ എന്നിവരുടെ ഓഹരി വിഹിതം 5 ശതമാനത്തിലും താഴേക്കുപോകുമെന്നും അടുത്ത വൃത്തങ്ങള്‍

Spread the love
Business News

ട്രെന്‍ഡിയായി സ്‌കൂള്‍ബാഗ് വിപണി

സ്‌കൂള്‍ തുറക്കാന്‍ ഒരു ദിനം മാത്രം ശേഷിക്കെ സ്‌കൂള്‍ വിപണി ഏറെ തിരക്കിലാണ്. ട്രെന്‍ഡി ബാഗുകളാണ് ഇത്തവണയും വിപണിയിലെ താരം. വിവിധ വര്‍ണ്ണങ്ങളിലേയും വ്യത്യസ്ഥമായ സ്ട്രാബോ ഉള്‍പ്പടെയുള്ള ബാഗുകളാണ് ഇത്തവണത്തെ സ്റ്റാറുകള്‍. കോളജ് വിദ്യാര്‍ത്ഥികള്‍ക്കും, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി പ്രത്യേകം ഡിസൈന്‍ ചെയ്ത

Spread the love
Business News

നേപ്പാള്‍ ഇന്ത്യന്‍ രൂപ നിരോധിച്ചു

  നൂറ് രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികളുടെ വിനിമയം നേപ്പാള്‍ നിരോധിച്ചു. 2000, 500, 200 രൂപയുടെ നോട്ടുകള്‍ ക്രയവിക്രയങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നേപ്പാളില്‍ ഇന്ത്യന്‍ രൂപ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും അത് അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply