സൗന്ദര്യാരാധകരായ വനിതകള്‍ക്ക് കണ്ണാടിയടങ്ങിയ പവര്‍ബാങ്കുമായി ഫെല്‍ട്രോണ്‍

സൗന്ദര്യാരാധകരായ വനിതകള്‍ക്ക് കണ്ണാടിയടങ്ങിയ പവര്‍ബാങ്കുമായി ഫെല്‍ട്രോണ്‍

 

പവര്‍ബാങ്ക് ഇന്ന് ഉപേക്ഷിക്കാനാകാത്ത ഇലക്ട്രോണിക്‌സ് ഉപകരണമായി മാറിയിരിക്കുന്നു. എന്നാല്‍ പലപ്പോഴും ബാഗുകളിലെ സ്ഥലം ആവശ്യത്തിലധികമായി ഇത് അപഹരിക്കുമെന്നത് വനിതകളെ പലപ്പോഴും അലട്ടിയിരുന്നു. ഇതിനു പരിഹാരമായി ലേഡീസ് വാനിറ്റി ബാഗില്‍ ഒതുങ്ങിയിരിക്കുന്ന വലുപ്പത്തില്‍ ഒരു പവര്‍ബാങ്ക് വിപണിയിലെത്തി. പിങ്ക് കളറില്‍ ഉള്ള പൗച്ച്, പവര്‍ ബാങ്ക് തുറക്കുമ്പോള്‍ അകത്തു മുഖം നോക്കാന്‍ കണ്ണാടി. അത്യാവശ്യം മേക്ക് അപ്പ് ചെയ്യാനിതു ധാരാളം. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫെല്‍ട്രോണാണ് ഇത്തരം പ്രോഡക്ട് വിപണിയിലെത്തിച്ചിരിക്കുന്നത്.
6000 ങജഒ പവര്‍ ഉള്ളതുകൊണ്ട് ഒറ്റ ചാര്‍ജിങ്ങില്‍ 2 പ്രാവശ്യം വരെ മൊബൈല്‍ ഫോണ്‍ ഫുള്‍ ആയി ചാര്‍ജ് ചെയ്യാം. ഏത് തരം
മൊബൈലും ചാര്‍ജ് ചെയ്യാം. നിലവില്‍ യുഎഇയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലാണ് ഇത് വില്‍പനയ്ക്ക് എത്തുന്നത്. ആദ്യത്തെ 3 മാസം പ്രത്യേക ഓഫര്‍ വിലയ്ക്കാണു വില്‍പന. ഒരു വര്‍ഷത്തെ വാറന്റിയും ഉണ്ട്.

Spread the love
Previous ടാറ്റ ഹെക്സ എക്സ്എം പ്ലസ് വിപണിയില്‍ : വില 15.27ലക്ഷം
Next ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ രാജ്യം സിംഗപ്പൂര്‍

You might also like

LIFE STYLE

നെറ്റിയിലെ ചുളുവുകള്‍ ഒരു രോഗ ലക്ഷണം കൂടിയാണ്

നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകന്നത് പ്രായം ആകുന്നതിന്റെ ലക്ഷണം മാത്രമല്ല. ചിലപ്പോള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണം കൂടിയാണത് സൂചിപ്പിക്കുന്നത്. ഫ്രാന്‍സിലെ സെന്റര്‍ ഹോസ്പിറ്റല്‍ യൂണിവേഴ്‌സിറ്റി 3200 ആളുകളില്‍ നടത്തിയ പഠനത്തിലാണ് നെറ്റിയിലെ ചുളിവുകള്‍ ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പാണെന്ന് കണ്ടെത്തിയത്. എന്നാല്‍ നെറ്റിയില്‍ ചുളുവുകള്‍ ഉണ്ടാകുന്ന എല്ലാവര്‍ക്കും

Spread the love
LIFE STYLE

ഒരാള്‍ക്കു കൂടി കൊറോണ വൈറസ് ബാധ

വുഹാനില്‍ നിന്നും തിരിച്ചെത്തിയ കാസറഗോഡ് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.   നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക്

Spread the love
NEWS

ഓഹരി വിൽപ്പനക്കൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്

കല്യാൺ ജ്വല്ലേഴ്സ് പൊതു വിപണിയിൽ ആദ്യ ഓഹരി വിൽപന (ഐപിഒ) നടത്താനൊരുങ്ങുന്നു. 1750 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഓഹരി വിൽപന. അപേക്ഷ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർ‍ഡ് ഓഫ് ഇന്ത്യക്കു(സെബി) സമർപ്പിച്ചു. 2 മാസത്തിനകം അനുമതി കിട്ടുമെന്നാണു സൂചന. രാജ്യത്തു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply