പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതാദ്യമായി ചലച്ചിത്ര നിരൂപണ കോഴ്‌സ് ആരംഭിക്കുന്നു

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇതാദ്യമായി ചലച്ചിത്ര നിരൂപണ കോഴ്‌സ് ആരംഭിക്കുന്നു

പൂനെയിലെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) യില്‍ ഇത് ആദ്യമായി ചലച്ചിത്ര നിരൂപണ കലയെക്കുറിച്ച് ഒരു കോഴ്‌സ് ആരംഭിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ 2019 മെയ് 28 മുതല്‍ ജൂണ്‍ 19 വരെ 20 ദിവസത്തെ കോഴ്‌സായിരിക്കും ഡല്‍ഹിയില്‍ സംഘടിപ്പിക്കുക. ചലച്ചിത്ര നിരൂപകര്‍, സിനിമ ആസ്വാദകര്‍, സിനിമ ബ്ലോഗര്‍മാര്‍, ഗവേഷകര്‍, ചലച്ചിത്ര പണ്ഡിതര്‍ മുതലായവരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു ഇതെന്ന് എഫ്.ടി.ഐ.ഐ. ഡയറക്ടര്‍  ഭുപേന്ദ്ര കൈന്തോള വ്യക്തമാക്കി. ഒരു ചലച്ചിത്രത്തെ വസ്തുനിഷ്ടമായി മനസ്സിലാക്കി നിരൂപണം ചെയ്യുന്നതിന് പര്യാപ്തരാക്കുകയാണ് ഈ കോഴ്‌സിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

 

 

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, ഭോപ്പാലിലെ ചലച്ചിത്രകാരിയുമായ  റെജുല ഷായാണ് കോഴ്‌സിന് നേതൃത്വം നല്‍കുക. ഈ കോഴ്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രായപരിധി ഇല്ല. അപേക്ഷിക്കേണ്ട അവസാന തീയതി 2019 ഏപ്രില്‍ 22 ആണ്. കോഴ്‌സില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് പുറത്ത് നിന്ന് വരുന്നവരില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് അവരുടെ ആവശ്യപ്രകാരംതാമസ സൗകര്യം ലഭ്യമാക്കും. കോഴ്‌സിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ www.ftii.ac.inല്‍ ലഭ്യമാണ്.

 

Spread the love
Previous ഇത് തേനിനെ വെല്ലും മധുരമുള്ള പുലാസാന്‍; പുരയിടത്തില്‍ കൃഷി ചെയ്യാം, ലാഭം നേടാം
Next ഉയരെയിലെ രണ്ടാമത്തെ ഗാനം : വീഡിയോ കാണാം

You might also like

Home Slider

ക്രിഷ് 4 ൽ നായികയായി പ്രിയങ്ക ചോപ്ര

ക്രിഷ് 4 ൽ ഹൃതിക് റോഷന്റെ നായികയായി പ്രിയങ്ക ചോപ്ര എത്തുന്നു. അമേരിക്കൻ ഗായകൻ നിക് ജൊനാസുമായി പ്രിയങ്കയുടെ വിവാഹമുടൻ നടക്കാൻ പോകുകയാണ്. വിവാഹത്തിന് ശേഷമായിരിക്കും ക്രിഷിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. അതേസമയം തന്നെ സൽമാൻ ഖാൻ നായകനാകുന്ന ഭാരതിയിൽ നിന്നും വിവാഹത്തിരക്കുകൾ

Spread the love
Movie News

ധനുഷ്-ടൊവീനോ ചിത്രം ‘മാരി 2’ വിന്റെ ട്രെയ്‌ലര്‍ പുറത്ത്

സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് ടൊവീനോ ആരാധകര്‍ ആഘോഷമാക്കുകയാണ് ‘മാരി 2’ വിന്റെ ട്രെയ്‌ലര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം മാരി 2ന്റെ ട്രെയ്‌ലര്‍ പുറത്തെത്തിയപ്പോള്‍ ടൈറ്റില്‍ റോളിലെത്തുന്ന ധനുഷിനൊപ്പം പ്രതിനായകനായെത്തുന്നത് ടൊവീനോയാണ്. നേരത്തേ തന്നെ ചിത്രത്തിലെ ടൊവീനോയുടെ ഗെറ്റപ്പ്

Spread the love
Movie News

മമ്മൂട്ടിയെ നായകനാക്കാനൊരുങ്ങി പിഷാരടി

നിരവധി ഹാസ്യ പരിപാടികളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ രമേഷ് പിഷാരടി തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയായിരിക്കും പിഷാരടിയുടെ അടുത്ത ചിത്രത്തില്‍ നായകനായെത്തുക എന്നതാണ് മലയാള സിനിമാ ലോകത്തുനിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply