ടൊവിനോയുടെ പുതിയ ചിത്രം; എടക്കാട് ബറ്റാലിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൊവിനോയുടെ പുതിയ ചിത്രം; എടക്കാട് ബറ്റാലിയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ പട്ടാളക്കാരനായി  എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തിറങ്ങിയത് .മോട്ടോര്‍ ബൈക്കിനരികില്‍ നില്‍ക്കുന്ന ടൊവിനോയുടെ ചിത്രം മമ്മൂട്ടിയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. തീവണ്ടിക്കും കല്‍ക്കിക്കും ശേഷം ടൊവീനോയും സംയുക്താ മോനോനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

പി ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് കെ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംയുക്താ മേനോന്‍ ആണ് നായിക. ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സംവിധാനം നിര്‍വഹിക്കുന്നത് കൈലാസ് മേനോനാണ്.

Spread the love
Previous ഡിസ്‌കൗണ്ടുകളുമായി മാരുതി സുസുക്കി
Next എസ്യുവി മോഡലില്‍ ചെറു കാറുമായി മാരുതി എസ്പ്രസോ

You might also like

Movie News

ഉദ്വേഗം നിറച്ച് അമലയുടെ പുതിയ ചിത്രം : ടീസര്‍ കാണാം

അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അതോ അന്ത പറവൈ പോല എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണു ടീസര്‍ റിലീസ് ചെയ്തത്. വനത്തിനുള്ളില്‍ കുടുങ്ങി പോകുന്ന യുവതിയുടെ വേഷത്തിലാണു ടീസറില്‍ അമല എത്തുന്നത്.

Spread the love
MOVIES

കലാഭവന്‍ മണിയുടെ മരണം; ഏഴ് സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കും

ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ ദുരൂഹത നിറഞ്ഞ മരണത്തിനോട് ബന്ധപ്പെടുത്തി ഏഴ് പേരെ നുണപരിശോധനയ്ക്ക് വിധേയരാക്കും. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. ഉത്തരവിലുള്ള ഏഴ് പേരും പരിശോധനയ്ക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. നടന്മാരായ സാബുമോനും ജാഫര്‍ ഇടുക്കിയും

Spread the love
Movie News

കാത്തിരിപ്പിനൊടുവില്‍ പൂമരമെത്തി

ഒരു വര്‍ഷത്തോളമായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കാളിദാസ് ജയറാമിന്റെ പൂമരം തിയേറ്ററുകളിലെത്തി. 2016 നവംബറില്‍ പുറത്തിറങ്ങിയ ഞാനും ഞാനുമെന്റാളും എന്ന ഗാനം ഒരവര്‍ഷത്തോളമായി ആസ്വാദകരുടെ കര്‍ണപുടങ്ങളെ ധന്യമാക്കാന്‍ തുടങ്ങിയിട്ട്. എന്നാല്‍ ട്രോളന്മാര്‍ എബ്രിഡ് ഷൈനിനെയും കാളിദാസ് ജയറാമിനെയും പരിഹസിച്ച് മതിയായിരിക്കുകയാണ്. Spread

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply