ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ വീട്ടില്‍ ഇരുന്നു ചെയ്യാം ഈ ബിസിനസുകള്‍

ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ വീട്ടില്‍ ഇരുന്നു ചെയ്യാം ഈ ബിസിനസുകള്‍

ഒരു കുടുംബത്തിന് മുന്നോട്ട് പോകാന്‍ ഇക്കാലത്ത് ഒരാളുടെ മാത്രം സമ്പാദ്യം കൊണ്ട് സാധിക്കില്ല. ഇക്കാര്യം എല്ലാവര്‍ക്കുമറിയാം. എങ്കിലും വിവാഹം കഴിഞ്ഞ് കുറച്ച് നാള്‍ ജോലിക്കു പോകുകയും പിന്നെ കുഞ്ഞുങ്ങളെ നോക്കാനായി ജോലി ഉപേക്ഷിക്കുന്നതാണ് പൊതുവേയുള്ള രീതി. എന്നാലോ കുട്ടികള്‍ സ്‌കൂളില്‍ പോയാല്‍ കൈനിറയെ ഒഴിവുസമയമുണ്ടുതാനും. അലസമായി പാഴാക്കുന്ന ഇത്തരത്തിലുള്ള സമയത്തെ ലഘു ബിസിനസ്സുകളാ്ക്കായി പ്രയോജനപ്പെടുത്തി കൈനിറയെ വരുമാനമുണ്ടാം. ആര്‍ക്കും പരീക്ഷിക്കാവുന്ന നിരവധി ബിസിനസ് അവസരങ്ങള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്.

1. ഗ്ലാസ് പെയിന്റിങ്

മാര്‍ക്കറ്റില്‍ വലിയ വിലയില്‍ വിറ്റ് പോകുന്നവയാണ് ഗ്ലാസ് പെയിന്റിങ്. പെയിന്റിങ് അറിയാമെങ്കില്‍ ആകര്‍ഷകമായ പെയിന്റിങ്ങുകള്‍ ചെയ്ത് പ്രദര്‍ശന മേളകളിലൂടെ വില്‍പ്പന നടത്താം. അല്ലെങ്കില്‍ ഫാന്‍സി ഷോപ്പുകള്‍ക്ക് വില്‍ക്കാം. ആര്‍ക്കിടെക്ടുമാരുമായി സഹകരിച്ച് പുതിയ വീടുകളിലും ഓഫീസ് സമുച്ചയങ്ങളിലും സ്ഥാപിക്കുന്നതിനുള്ള ഓര്‍ഡര്‍ നേടാം.

2. ഫാന്‍സി ജൂവലറി

മാറി വരുന്ന ഫാഷന്‍ അനുസരിച്ച് ഫാന്‍സി ആഭരണങ്ങള്‍ മാറി അണിയാന്‍ സ്ത്രീകള്‍ക്കെല്ലാം ഇഷ്ടമാണ്. എന്നാല്‍ വളകളും മാലകളും കമ്മലുകളും വീട്ടിലിരുന്ന് ആര്‍ക്കും അനായാസം ഉണ്ടാക്കാവുന്നതേയുള്ളു. ജൂവലറി മേക്കിങ് സാമഗ്രികളെല്ലാം കുറഞ്ഞ വിലയില്‍ കടകളില്‍ വാങ്ങാന്‍ സാധിക്കും. ഓരോ സമയത്തെയും ട്രെന്റിനനുസരിച്ച് ആകര്‍ഷകമായ ആഭരണങ്ങളായി വിറ്റാല്‍ മുടക്കുമുതലിന്റെ അഞ്ചും ആറും ഇരട്ടി ലാഭം വരെ ഉണ്ടാക്കാം.

3. ചോക്ലേറ്റ് മേക്കിങ്

ഹോം മെയ്ഡ്   ചോക്ലേറ്റുകള്‍ക്ക് ഇപ്പോള്‍ വലിയ ഡിമാന്‍ഡ് ആണ്. കുറച്ച് ദിവസത്തെ പരിശീലനത്തിലൂടെ ചോക്ലേറ്റ് നിര്‍മാണത്തില്‍ വൈഭവം നേടാം. പിന്നെ സ്വന്തം അഭിരുചി അനുസരിച്ച് വ്യത്യസ്തവും ആകര്‍ഷകവുമായ ചോക്ലേറ്റുകള്‍ നിര്‍ മിച്ച് പതിനായിരങ്ങള്‍ മാസവരുമാനമായി നേടാം.

4. അലങ്കാര മത്സ്യകൃഷി

ഓര്‍ണമെന്റല്‍ ഫിഷ് വളര്‍ത്തുന്നത് ഇന്ന് എല്ലാവര്‍ക്കും ഹരമാണ്. ഒരു ചെറിയ അക്വേറിയം എങ്കിലും ഇല്ലാത്ത വീട് ഇന്ന് ചുരുക്കമാണ്. ഇതൊക്കെ കൊണ്ടുതന്നെ അലങ്കാര മത്സ്യകൃഷിയും വ്യാപിക്കുകയാണ്. വൃത്തിയുള്ള കുളമോ ചെറു ജലാശയമോ ഉണ്ടെങ്കില്‍ ആര്‍ക്കും ഈ ബിസിനസ്സിലേക്ക് വരാം

5. പക്ഷി വളര്‍ത്തല്‍

പ്രാവ്, തത്ത, അലങ്കാര കോഴികള്‍ തുടങ്ങിയ വളര്‍ത്തുപക്ഷികളുടെ കൃഷി മികച്ച ആദായം തരുന്ന ബിസിനസ് ആണ്. പ്രാവുകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ആദായം തരുന്നത്. പല ഇനം പ്രാവുകളുണ്ട്. ഒരു ജോഡി പ്രാവിന് 1,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലമതിക്കുന്ന വിവിധയിനങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. സ്ഥലസൗകര്യം അനുസരിച്ച് കൂടുകള്‍ തയ്യാറാക്കി പ്രാവ് വളര്‍ത്തല്‍ ആരംഭിക്കാം. പ്രാവിന്‍ കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി വലുതാക്കി വില്‍ക്കുകയാണ് വേണ്ടത്.

Previous കരിപ്പൂരില്‍ ആദ്യമായി വലിയ വിമാനം നിലംതൊട്ടു
Next മഹീന്ദ്ര-ഫോര്‍ഡ് കൈകോര്‍ക്കല്‍; ഇക്കോസ്‌പോര്‍ട്ട് ഇനി മഹീന്ദ്രയുടെ ഷോറൂമുകളിലും

You might also like

SPECIAL STORY

കൈയടിക്കാം മാത്തച്ചന്റെ മുത്തുകൃഷിക്ക്…

ഓരോ കാലത്തിനും യോജിച്ച വ്യവസായങ്ങളും കൃഷികളും കണക്കുകൂട്ടി മുന്നേ അറിയുന്നത് അവസരങ്ങളുടെ നിലയ്ക്കാത്ത സാധ്യത തുറന്നുതരുന്നുണ്ട്. ഇത്തരത്തില്‍ കാലത്തിനനുയോജ്യമായ കൃഷിരീതി കണ്ടെത്തി അതിന്റെ അവസരങ്ങള്‍ മുന്‍കൂട്ടി കണ്ടതിലൂടെയാണ് കെ ജെ മാത്തച്ചന്‍ കേരളത്തിലെ മുത്ത് കൃഷിയിലെ അപൂര്‍വം ചിലരിലെ നിറസാന്നിധ്യമാകുന്നത്. പണ്ട്

SPECIAL STORY

ഇളനിര്‍ ചിപ്‌സ്, സീറോ ശതമാനം കൊളസ്‌ട്രോള്‍

ബൈജു നെടുങ്കേരി കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഒരുകാലത്ത് നാളികേരത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഇടക്കാലത്ത് നാളികേരത്തിന്റെ വിലയിടിവ് കേര കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നെങ്കിലും നാളികേരത്തിനും അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആദ്യ കാലത്തുണ്ടായ വില വര്‍ധനവ് ഈ മേഖലയ്ക്ക് വളരെ ആശ്വാസം പകര്‍ന്നിട്ടുണ്ട്. നാളികേരത്തില്‍ നിന്നും

SPECIAL STORY

അക്വാപോണിക്‌സില്‍ നിന്നും നേടാം ലക്ഷങ്ങള്‍

കരയിലും വെള്ളത്തിലും നടത്തുന്ന കൃഷികളെ സംയോജിപ്പിച്ച് നടത്തുന്ന കൃഷി രീതിയായ അക്വാപോണിക്‌സിലൂടെ ലക്ഷങ്ങളുടെ നേട്ടമുണ്ടാക്കാന്‍ സാധിക്കും. ഈ രീതിയിലൂടെ ഒരു സെന്റ് വിസ്താരമുള്ള കുളത്തില്‍ 4000 മത്സ്യ കുഞ്ഞുങ്ങളെ വളര്‍ത്താം. അനുബന്ധമായി കുളത്തോട് ചേര്‍ന്ന് പച്ചക്കറികളും വളര്‍ത്താം. ഇതിന് മണ്ണിന്റെയോ വളത്തിന്റെയോ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply