ഫ്ളെക്സ് പ്രിന്റ് ചെയ്യാം, വിജയിക്കാം

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ യാത്ര ചെയ്താല്‍ കേരളത്തിലെ വ്യാപാര സ്ഥാപനത്തേക്കാള്‍ അധികം ഫ്ളെക്സ് ബോര്‍ഡുകളായിരിക്കും നിങ്ങളുടെ ശ്രദ്ധയില്‍ പെടുക. കേരളത്തില്‍ അതിവേഗം വളരുന്ന ഒരു പ്രിന്റിംഗ് മീഡിയ ഏതെന്ന് ചോദിച്ചാല്‍ സംശയിക്കേണ്ട. അത് ഫ്ളെക്സ് പ്രിന്റിംഗ് തന്നെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണമുഖത്ത് ഫ്ളക്സ് പ്രിന്റ് കാണില്ലെങ്കിലും മറ്റ് മേഖലകളിലെ ഉപയോഗത്തിന് നിയന്ത്രണം വന്നിട്ടില്ല.

 

എങ്ങനെ തുടങ്ങാം

ആദ്യം 20/10 അടിയില്‍ സ്ഥലം സംഘടിപ്പിക്കുക. നഗരത്തിന്റെ കണ്ണായ സ്ഥലത്ത് തന്നെ വേണമെന്നില്ല. നഗരത്തില്‍ നിന്ന് കുറച്ച് മാറിയോ ബില്‍ഡിംഗിന്റെ രണ്ടാം നിലയിലോ, മൂന്നാം നിലയിലോ ആവാം. ഉപഭോക്താവിന് വന്ന് പോകാന്‍ സൗകര്യം മതി. ഇലക്ട്രിക് വര്‍ക്ക്, പ്രിന്റിംഗ് മെഷീന്‍, യു.പി.എസ്, ബാറ്ററി, രണ്ടോ മൂന്നോ കംപ്യൂട്ടര്‍, ഒരു ഒന്നര ടണ്ണിന്റെ എ.സി, 50,000 രൂപയുടെ അസംസ്‌കൃത വസ്തുക്കള്‍ അടക്കം (കേരളത്തില്‍ തന്നെ ഇവ ലഭിക്കുന്നുണ്ട്) ഏകദേശം ഒമ്പത് ലക്ഷം രൂപയുടെ മുതല്‍ മുടക്ക്. ആവശ്യമായ ജോലിക്കാരായിട്ട് ഡിസൈനിംഗ് പഠിച്ചിട്ടുള്ള രണ്ട് പേര്‍ വേണം. കംപ്യൂട്ടറില്‍ മിനിമം പരിചയമുള്ള ഒരു പ്രിന്ററും ഒരു ഹെല്‍പ്പറും. ഈ മേഖലയില്‍ പരിചയ സമ്പത്തുള്ള ഒരാളുടെ കൂടെ രണ്ട് ദിവസം പ്രവര്‍ത്തിക്കുന്നത് നോക്കി നിന്നാല്‍ തന്നെ ഏതൊരാള്‍ക്കും പഠിക്കാവുന്നതേയുള്ളു ഈ ജോലി.

വിപണിയുടെ സാഹചര്യം

ഇന്നത്തെ നിലയില്‍ ഒരു ഫ്ളെക്സ് അടിക്കാന്‍ കൊടുത്താല്‍ പലപ്പോഴും പറഞ്ഞ സമയത്ത് ലഭിക്കുന്നില്ല എന്നതാണ് ഉപഭോക്താവ് നേരിടുന്ന പ്രശ്നം. ഗുണമേന്മയുള്ള പ്രിന്റ് കൃത്യ സമയത്ത് നല്‍കാന്‍ സഹായിച്ചാല്‍ കേരളത്തില്‍ ഏത് സ്ഥലത്ത് തുടങ്ങിയാലും ഉപഭോക്താവ് തേടി വരും. കാരണം അടിക്കുന്ന ഫ്ളെക്സ് നിശ്ചയിച്ച പ്രോഗ്രാമിനായിരിക്കും. അതും അതിന്റെ അവസാന സമയത്താണ് പ്രിന്റിംഗിന് ലഭിക്കുന്നത്. എത്രയും പെട്ടെന്ന് സാധനം ലഭിക്കുക എന്നതാണ് പ്രധാനം. ചരമ അറിയിപ്പു മുതല്‍ വ്യാപാരസ്ഥാപനങ്ങളുടെ സ്റ്റോക്ക് ക്ലിയറന്‍സ് സെയ്ല്‍, ഹര്‍ത്താല്‍ വരെയുള്ള കാര്യങ്ങള്‍ ഫ്ളെക്സില്‍ തെളിയുന്ന കാലമാണിത്. അതുകൊണ്ട് 365 ദിവസവും വിപണിയുള്ള മേഖല കൂടിയാണിത്.

കടപ്പാട് – ശ്രീരാജ് രാമചന്ദ്രന്‍

Spread the love
Previous ആദായം നേടാം ചെറുകിഴങ്ങിലൂടെ
Next നേടാം ലക്ഷങ്ങള്‍ സ്‌ക്രാപ്പിലൂടെ

You might also like

SPECIAL STORY

ബ്രാന്റ് ബില്‍ഡിങ്ങിലെ ഇംപാക്റ്റസ് ഗാഥ

ഇന്നു നാം ഓരോരുത്തരും ഡിജിറ്റല്‍ ലോകത്തിന്റെ മാന്ത്രികവലയത്തിലാണ്. നമ്മുടെ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും ഡിജിറ്റല്‍ ലോകത്തിലെ കാഴ്ച്ചകളുടെ പ്രതിഫലനങ്ങളായി മാറിക്കഴിഞ്ഞു. പുത്തന്‍ കാഴ്ച്ചപ്പാടുകളും ജീവിതശൈലിയും താല്‍പ്പര്യങ്ങളുമെല്ലാം നാമറിയാതെ തന്നെ നമ്മളിലേക്കെത്തിക്കുന്നു ഡിജിറ്റല്‍ ലോകം. ഇവിടെയാണു ഡിജിറ്റല്‍ ലോകത്തിന്റെ ബ്രാന്റിങ് സാധ്യതയെ കമ്പനികള്‍ ഉപയോഗപ്പെടുത്തുന്നത്.

Spread the love
SPECIAL STORY

വീട്ടമ്മമാര്‍ക്ക് തുടങ്ങാവുന്ന കോക്കനട്ട് പേസ്റ്റ് സംരംഭം

നമ്മള്‍ മലയാളികള്‍ പൊതുവെ തേങ്ങ അരച്ച കറികള്‍ കൂട്ടി കഴിക്കാന്‍ ഇഷ്പ്പെടുന്നവരാണ്. എന്നാല്‍ തേങ്ങ വാങ്ങി പൊതിച്ച് അത് ചുരണ്ടി വറുത്ത് അരയ്ക്കുന്നത് ഏറെ ശ്രമകരമായ ഒരു സംഗതിയാണ്. അതിനാല്‍ വറുത്തരച്ച തേങ്ങ അഥവാ കോക്കനട്ട് പേസ്റ്റ് റെഡിമെയ്ഡ് ആയി ലഭിക്കുന്നത്

Spread the love
SPECIAL STORY

കുലുക്കിതക്കത്ത – കട്ട ലോക്കല്‍ സര്‍ബത്ത് കട

നല്ല വെയില്‍ കൂളായി എന്തുണ്ട് കുടിക്കാന്‍ എന്നു ചോദിച്ചാല്‍ സോഡാ നാരങ്ങ വെള്ളം ഉണ്ട്,,,, സംഭാരം ഉണ്ട് …, ജ്യൂസ് ഉണ്ട് എന്നു പറഞ്ഞ് തലകുലക്കുന്ന കോട്ടയം പ്രദീപ് മോഡല്‍ കടക്കാര്‍ നമ്മുടെ പതിവ് കാഴ്ചയാണ്. എന്നാല്‍ പെരുമ്പാവുരിലെ കുലുക്കിതക്കത്തയില്‍ എത്തി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply