മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്  കസ്റ്റഡിയില്‍

മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

അഹമ്മദാബാദ്: ഗുജറാത്ത് കേഡര്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി വിഭാഗം കസ്റ്റഡിയിലെടുത്തു. ഭട്ടിനെ ക്രിമിനല്‍ കേസിലാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 1998 ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ത മേഖലയില്‍ ഡി.സി.പി.യായിരിക്കെ വ്യാജ മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ഭട്ട് സുപ്രിംകോടതിയില്‍ സത്യവാങ് മൂലം നല്‍കിയിരുന്നു. ഭട്ടിനെ 2015ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

രണ്ട് മുന്‍ പൊലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മറ്റ് ആറു പേരെയും കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Spread the love
Previous ജീവിതത്തെ സുരക്ഷിതമാക്കുന്ന വിദ്യാഭ്യാസ ബ്രാന്‍ഡ്
Next ആദ്യ 8K QLED ടിവിയുമായി സാംസങ്

You might also like

Business News

ജീവനോടെ കഴിക്കാം കടല്‍മുരിങ്ങ

സമുദ്രമത്സ്യ ഗവേഷണസ്ഥാപനം ഒരുക്കുന്ന മേളയില്‍ കടല്‍ മുരിങ്ങ (ഓയിസ്റ്റര്‍) കഴിക്കാന്‍ അവസരം. ഔഷധമൂല്യമുള്ള കടല്‍മുരിങ്ങ (ഓയിസ്റ്റര്‍) കര്‍ഷക സംഘങ്ങള്‍ നേരിട്ടു കൃഷിചെയ്തെടുക്കുന്നതാണ്. വിളവെടുത്ത ശേഷം ശുദ്ധീകരണം നടത്തിയാണു മേളയില്‍ വിപണനത്തിനെത്തുന്നത്.   പാചകം ചെയ്യാതെ തന്നെ കഴിക്കാനാകും. അപൂര്‍വ ധാതുലവണമായ സെലീനിയം

Spread the love
NEWS

വിപ്ലവകാലത്തെ ശബ്ദം : വീരപുളകങ്ങളുടെ ഗായിക

വിപ്ലവത്തിന്റെ വെള്ളിനൂലുകള്‍ പെരുമഴയായിറങ്ങിയ കാലം. ആ വിപ്ലവകാലത്തിനു കരുത്തു പകര്‍ന്ന ശബ്ദമുണ്ട്. ഇന്നും പ്രായം തളര്‍ത്താത്ത ആ ശബ്ദത്തിനു പ്രക്ഷുബ്ധമായ ആ കാലത്തിന്റെ കാവലുണ്ട്, ഒരിക്കലും ചോരാത്ത കരുത്തുണ്ട്. പാട്ടൊഴുക്കിയ നടവഴികളില്‍, ജീവിതം അറച്ചുനിന്ന വീഥികളില്‍, സമരമുഖങ്ങളില്‍ ഒരിക്കലും തളരാതെ അടുത്ത

Spread the love
Business News

ഷോ ചുവുമായി കൊക്കോ കോളയും ലഹരി വിപണിയിലേക്ക്

ആഗോളഭീമന്മാരായ കൊക്കോ കോള ലഹരി പാനീയങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു. 125 വര്‍ഷത്തെ കമ്പനി ചരിത്രത്തിലാദ്യമായാണ് കൊക്കോ കോള ലഹരി പാനീയങ്ങള്‍ നിര്‍മിക്കുന്നത്. ജപ്പാനിലാണ് ആദ്യമായി കൊക്കോ കോളയുടെ ലഹരി പാനീയം വിപണിയിലെത്തുക. ഷോ ചു എന്ന ജപ്പാന്റെ പരമ്പരാഗത ലഹരിപാനീയമാണ് കൊക്കോ കോള

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply