ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടംനേടി നാല് ഇന്ത്യക്കാർ

ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടംനേടി നാല് ഇന്ത്യക്കാർ

വിവിധ മേഖലകളില്‍ സ്വാധീനംചെലുത്തിയ 40വയസ്സിനുതാഴെയുള്ള വ്യക്തികളുടെ പട്ടികയായ ഫോര്‍ച്യൂണ്‍ 40 പട്ടികയില്‍ ഇടംനേടി നാല് ഇന്ത്യക്കാർ. റിലയന്‍സ് ജിയോ ഡയറക്ടര്‍മാരായ ഇഷ അംബാനി, ആകാശ് അംബാനി, സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനവാല, ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന്‍ എന്നിവരാണ് പട്ടികയിൽ ഇടം നേടിയത്.

ധനകാര്യം, സാങ്കേതിക വിദ്യ, ആരോഗ്യമേഖല, സര്‍ക്കാര്‍, രാഷ്ട്രീയം, മാധ്യമം, വിനോദ വ്യവസായം തുടങ്ങിയ മേഖലകളെയാണ് ഫോര്‍ച്യൂണ്‍ 40 പട്ടികയിലേക്ക് പരിഗണിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ എജ്യുടെക് സ്ഥാപനമായ ബൈജൂസ് ആപ്പിന്റെ സിഇഒ എന്ന നിലയിലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ പട്ടികയില്‍ ഇടംനേടിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മക്കളാണ് 28 വയസ്സുള്ള ഇഷയും ആകാശും.

ലോകത്തതന്നെ മുന്‍നിര വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒയാണ് പൂനവാല. കുടുംബ ബിസിനസിനെ ഉന്നതിയിലെത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. കോവിഡ് 19നെതിരെയുള്ള വാക്‌സിന്‍ വികസിപ്പിക്കുന്നതിനുംസിറം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍നിരയിലുണ്ട്.

Spread the love
Previous വോഡാഫോണ്‍ - ഐഡിയയില്‍ ആമസോണും വെരിസോണും നിക്ഷേപം നടത്തും
Next സ്‌നേഹം തുന്നിയ പോപ്പീസ്‌

You might also like

NEWS

വനിതാ സംരംഭകര്‍ക്കായി ധന സ്ത്രീ പദ്ധതി

രാജ്യത്തെ ചെറുകിട, ഇടത്തരം, മൈക്രോ സംരംഭങ്ങളിലേക്ക് വനിതാ സംരംഭകരെ ആകര്‍ഷിക്കാന്‍ രാജ്യവ്യാപകമായി ധന-സ്ത്രീ കേന്ദ്രങ്ങള്‍ ആരംഭിക്കാനൊരുങ്ങുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ബിഎസ്ഇ ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡും (ബിഐഎല്‍) ദുബായ് ആസ്ഥാനമായുള്ള ഐബിഎംസി ഫിനാന്‍ഷ്യല്‍ പ്രഫഷനല്‍സ് ഗ്രൂപ്പും ചേര്‍ന്നാണു പദ്ധതി നടപ്പാക്കുന്നത്.

Spread the love
Business News

സമാനതകളില്ലാത്ത പരസ്യചിത്രങ്ങളുമായി കസാട്ട മീഡിയ

ഒരു വീഡിയോ ഡിസ്‌ക് ജോക്കി അല്ലെങ്കില്‍ നല്ലൊരു എഡിറ്റര്‍ ആകണമെന്നായിരുന്നു കണ്ണൂര്‍ സ്വദേശിയായ ടോണി ജേക്കബ് എന്ന യുവാവിന്റെ ആഗ്രഹം. ആ ആഗ്രഹത്തെ കേന്ദ്രീകരിച്ചു തന്നെയായിരുന്നു പഠനവും. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. കസാട്ട മീഡിയ എന്ന പേരിലൊരു സ്റ്റാര്‍ടപ്പിനു തുടക്കം കുറിക്കണമെന്നായിരുന്നു

Spread the love
Business News

മാന്ദ്യം യാഥാര്‍ത്ഥ്യമെന്ന് എസ് ബി ഐ

രാജ്യത്തിന്റെ സമ്പദി വ്യവസ്ത ഭദ്രമെന്ന സര്‍ക്കാര്‍ വാദം തള്ളി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ. രാജ്യത്ത് സാമ്പത്തിക മാന്ദ്യം നില നില്‍ക്കുന്നുവെന്നും ഇത് ക്ഷണികമോ താല്‍ക്കാലികമോ അല്ലെന്നും ബാങ്കിന്റെ റിസേര്‍ച്ച് വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നോട്ടു നിരേധനവും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply