കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം; OJOY A1 സ്മാര്‍ട്ട് വാച്ച്

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം; OJOY A1 സ്മാര്‍ട്ട് വാച്ച്

സ്‌കൂളിലേക്കും പുറത്തേക്കും വിടുന്ന കുഞ്ഞുങ്ങള്‍ വീട്ടിലെത്തുന്നതുവരെ മാതാപിതാക്കള്‍ക്ക് ആധിയാണ്. കുട്ടികള്‍ സമൂഹത്തില്‍ സുരക്ഷിതരല്ല എന്ന ചിന്തതന്നെയാണിതിന് കാരണം. കുട്ടികള്‍ക്കെതിരായ അക്രമങ്ങളും തട്ടിക്കൊണ്ടുപോകലുകളും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഇതിനെ ഭയന്ന് അവര്‍ക്കൊപ്പം മുഴുവന്‍ സമയവും ഉണ്ടാകുകയെന്നതും പ്രയാസകരം. ഇത്തരമൊരു അവസരത്തിലാണ് മറ്റ് മാര്‍ഗ്ഗങ്ങളെക്കുറിച്ച് നമ്മള്‍ ആലോചിക്കേണ്ടത്. നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി കിടിലന്‍ സ്മാര്‍ട്ട് വാച്ച് വിപണിയില്‍ ലഭ്യമാണ്. OJOY A1 സ്മാര്‍ട്ട് വാച്ചുകള്‍ സമയം നോക്കാന്‍ വേണ്ടി മാത്രമുള്ളതല്ല. ഒരു സ്മാര്‍ട്ട് ഫോണില്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളെല്ലാം ഈ വാച്ചില്‍ ചെയ്യാം. ഇതിനായി 4G സൗകര്യമുള്ള ഒരു സിംകാര്‍ഡ് വാച്ചില്‍ ഇടണം. Qualcomm Snapdragon 2100 എന്ന ഒരു പ്രൊസസ്സറാണ് OJOY A1 വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നത്. തട്ടിയും മുട്ടിയും കേടുവരാതിരിക്കാനായി ഗൊറില്ല ഗ്‌ളാസ് സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ  വാട്ടര്‍ പ്രൂഫോടുകൂടിയ വാച്ചില്‍ നല്ല ബാറ്ററി ബാക്കപ്പുമുണ്ട്.

ഈ വാച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നതിനു മുന്‍പായി മാതാപിതാക്കളുടെ ഫോണില്‍ OJOY A1 എന്ന ആപ്പ്‌ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. എന്നിട്ട് QR കോഡ് ഉപയോഗിച്ച് ഈ ആപ്പും വാച്ചുമായി ലിങ്ക് ചെയ്യണം. പിന്നീട് വാച്ചില്‍ ഇട്ടിരിക്കുന്ന സിം കാര്‍ഡിന്റെ നമ്പര്‍ ആപ്പില്‍ കൊടുക്കണം. വാച്ച് ഏത് ലൊക്കേഷനിലാണ് ഇരിക്കുന്നതെന്നു പിന്നീട് നമുക്ക് നമ്മുടെ ഫോണിലെ മാപ്പില്‍ കാണുവാന്‍ സാധിക്കും. കുട്ടികള്‍ എവിടെയാണ് എന്നറിയുവാനും, വാച്ച് ഉപയോഗിക്കുന്നവര്‍ക്ക് വോയ്സ്, ടെക്സ്റ്റ് മെസ്സേജുകള്‍ അയക്കുവാനും ചാറ്റ് ചെയ്യുവാനുമെല്ലാം സാധിക്കും.

വാച്ചില്‍ സിം ഉണ്ടെന്നു കരുതി കുട്ടികള്‍ക്ക് ഇതുപയോഗിച്ച് എല്ലാവരെയും ഫോണ്‍ വിളിക്കുവാന്‍ സാധിക്കില്ല. നമ്മള്‍ White List ചെയ്തിട്ടുള്ള നമ്പറുകളിലേക്ക് മാത്രമേ വാച്ചില്‍ നിന്നും ബന്ധപ്പെടുവാന്‍ സാധിക്കുകയുള്ളൂ. തിരിച്ചും ഇങ്ങനെ തന്നെയാണ്. ഈ വാച്ച് ധരിച്ചുകൊണ്ട് കുട്ടി എവിടെയൊക്കെ പോയി എന്നുള്ള വിവരങ്ങള്‍ നമുക്ക് പിന്നീട് ട്രാക്ക് ചെയ്ത് മനസ്സിലാക്കുവാന്‍ സാധിക്കും. ക്യാമറ ഉള്ളതിനാല്‍ വാച്ച് ഉപയോഗിച്ച് ഫോട്ടോകളും, വീഡിയോകളും എടുക്കുവാന്‍ സാധിക്കും. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഉല്‍ക്കണ്ഠപ്പെടുന്ന മാതാപിതാക്കള്‍ക്ക് ഈ സ്മാര്‍ട്ട് വാച്ച് ഒരു അനുഗ്രഹം തന്നെയാണ്.

Spread the love
Previous വിപണി കീഴടക്കാന്‍ പുത്തന്‍  രൂപത്തില്‍ ഡസ്റ്റര്‍
Next തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ അപേക്ഷിക്കാം

You might also like

LIFE STYLE

കൊളുക്കുമലയിലെ കുറിഞ്ഞിവസന്തം

പ്രത്യേകിച്ച് വലിയ പദ്ധതികള്‍ ഒന്നുമില്ലാതെയാണ് ഈ ഒരു മൂന്നാര്‍ യാത്രയ്ക്ക് കളമൊരുങ്ങിയത്. അതിരാവിലെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ അഖില്‍ ഒരു യാത്രപോയാലോ എന്നു ചോദിച്ചതോടെയാണ് മൂന്നാറിന്റെ കുളിരിലേക്ക് ഞങ്ങളെ എത്തിച്ചത്. ഈ ഞങ്ങള്‍ എന്നു പറഞ്ഞാല്‍ അഞ്ച് പേരാണ്. ഞാനും അഖിലും ഞങ്ങളുടെ

Spread the love
LIFE STYLE

ചക്ക മടല്‍ വിഭവങ്ങള്‍

ചക്ക വിഭവങ്ങള്‍ മനുഷ്യന്റെ തീന്‍മേശയില്‍ ഇടംപിടിച്ചിട്ട് നൂറ്റാണ്ടുകളായി. പിന്നീട് ഒരുകാലത്ത് അവഗണിക്കപ്പെട്ടെങ്കിലും ഇന്ന് ഗംഭീരമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ചക്ക. ചക്കയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന കണ്ടെത്തലാണ് കേരളത്തിന്റെ ഈ ഔദ്യോഗിക ഫലത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ചക്കചുളയും കുരുവും മാത്രമല്ല

Spread the love
LIFE STYLE

സൗന്ദര്യാരാധകരായ വനിതകള്‍ക്ക് കണ്ണാടിയടങ്ങിയ പവര്‍ബാങ്കുമായി ഫെല്‍ട്രോണ്‍

  പവര്‍ബാങ്ക് ഇന്ന് ഉപേക്ഷിക്കാനാകാത്ത ഇലക്ട്രോണിക്‌സ് ഉപകരണമായി മാറിയിരിക്കുന്നു. എന്നാല്‍ പലപ്പോഴും ബാഗുകളിലെ സ്ഥലം ആവശ്യത്തിലധികമായി ഇത് അപഹരിക്കുമെന്നത് വനിതകളെ പലപ്പോഴും അലട്ടിയിരുന്നു. ഇതിനു പരിഹാരമായി ലേഡീസ് വാനിറ്റി ബാഗില്‍ ഒതുങ്ങിയിരിക്കുന്ന വലുപ്പത്തില്‍ ഒരു പവര്‍ബാങ്ക് വിപണിയിലെത്തി. പിങ്ക് കളറില്‍ ഉള്ള

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply