ഇന്ധന വിലയിൽ സംസ്ഥാനത്ത് റെക്കോർഡ്

കൊച്ചി:  സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു.  പെട്രോളിന് ലിറ്ററിന് 22പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയിരിക്കുന്നത്. തുടർച്ചയായ പത്താം ദിവസവും തുടരുന്ന ഇന്ധന വില വർധന ഇപ്പോൾ റെക്കോർഡിൽ എത്തിയിരിക്കുകയാണ്.

പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ ഡീസലിന് 74. 57 രൂപയും പെട്രോളിന് 81. 06 രൂപയും ആണ് വില.  തിരുവനന്തപുരത്ത് യഥാക്രമം  75. 22 ഉം 81. 66ഉം ആണ് വില.  വിലവർധന കുതിച്ചുയരുന്ന സാഹചര്യത്തിൽ നിസഹായരായി നോക്കി നിൽക്കാൻ മാത്രമേ സർക്കാരിന് സാധിക്കുന്നുള്ളൂ.

Previous വെങ്കലവുമായി പി യു ചിത്ര
Next രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്

You might also like

Business News

കറന്‍സി ക്ഷാമം താത്കാലികം

രാജ്യത്തു കറന്‍സി ക്ഷാമം ഇല്ലെന്നും ചിലയിടത്തുണ്ടായ പ്രശ്‌നങ്ങള്‍ താത്കാലികമാണെന്നും കേന്ദ്രമന്ത്രി അരുണ്‍ ജയറ്റ്‌ലി. എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെത്തുടര്‍ന്നാണു ജയ്റ്റ്‌ലി ട്വിറ്ററിലൂടെ പ്രതികരിച്ചത്. രാജ്യത്തെ കറന്‍സി ലഭ്യത വിലയിരുത്തിയിട്ടുണ്ട്. ആവശ്യത്തിലേറെ കറന്‍സി പ്രചാരത്തിലുണ്ട്.   ബാങ്കുകളിലും നോട്ടുകള്‍ ലഭ്യമാണ്. ചില ഭാഗങ്ങളില്‍

NEWS

മിനിമം ബാലന്‍സ്: പിഴത്തുക കുറച്ചു

മിനിമം ബാലന്‍സ് സൂക്ഷിക്കാത്തവര്‍ക്ക് എസ്ബിഐ ഈടാക്കിയിരുന്ന പിഴ കുറച്ചു. പിഴത്തുകയില്‍ 75 ശതമാനമാണ് കുറവ് വരുത്തിയിരിക്കുന്നത്. പ്രതിമാസ പിഴയായ 50രൂപയില്‍ നിന്ന് 15 രൂപയായാണ് എസ്ബിഐ കുറച്ചിരിക്കുന്നത്. പുതിയ നിരക്കുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

NEWS

ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ജി. വിജയരാഘവന്‍ രാജിവെച്ചു

റിസര്‍വ് ബാങ്ക് ഇന്ത്യ(ആര്‍ബിഐ)യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജി. വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയാറ്റാനുള്ള ശ്രമങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് വിലങ്ങുതടിയാകുന്നുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ രാജി ജനങ്ങളെ അറിയിച്ചത്.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply