ഫേണ്‍സ്‌ക്വയറിലെ ഫര്‍ണിച്ചര്‍ പെരുമ

ഫേണ്‍സ്‌ക്വയറിലെ ഫര്‍ണിച്ചര്‍ പെരുമ

കാലവും ടെക്‌നോളജിയും സ്‌റ്റൈലുകളുമെല്ലാം മാറുന്നുണ്ടെങ്കിലും ഭവനങ്ങളുടെ ഇന്റീരിയറിന് ആളുകള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് തടി ഫര്‍ണിച്ചറുകളാണ്. കാലമെത്ര കഴിഞ്ഞാലും തടി ഫര്‍ണിച്ചറുകളോടുള്ള ആളുകളുടെ ഭ്രമം മാറില്ലെന്ന് തീര്‍ച്ച. വിദേശിയും സ്വദേശിയുമായ നിരവധി വന്‍കിട ബ്രാന്‍ഡുകള്‍ ഇന്ന് കേരളത്തില്‍ ലഭ്യമായിരിക്കുന്നു. ചെറുകിട പട്ടണങ്ങളില്‍ പോലും തുറക്കുന്ന വന്‍കിട ഷോറൂമുകള്‍ക്ക് വിപണിയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫര്‍ണിച്ചര്‍ വിപണിയില്‍ ഇന്ന് മുന്നിലുള്ളത് കൊച്ചി നഗരമാണെന്ന് പറയാം. ഫര്‍ണിച്ചര്‍ വിപണിയിലെ ഒരു വേറിട്ട സാന്നിദ്ധ്യമാകാന്‍ കൊച്ചിയില്‍ ഫേണ്‍സ്‌ക്വയര്‍ എന്ന ഫര്‍ണിച്ചര്‍ & ഇന്റീരിയര്‍ ഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ഇന്റീരിയര്‍, ഫര്‍ണിച്ചര്‍ രംഗത്ത് തങ്ങളുടേതായ സംഭാവനകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാറില്‍ നിന്നും കൊച്ചിയിലെത്തി ഇത്തരത്തില്‍ ഒരു സ്ഥാപനം ആരംഭിക്കാന്‍ പ്രചോദനമായത്. ഷിഹാബ്, യാഹൂട്ടി ടി.പി, അബ്ദുള്‍ മുനീര്‍ എന്നിവരാണ് ഫേണ്‍സ്‌ക്വയറിനു പിന്നിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മലബാറില്‍ നിന്നും കൊച്ചിയിലേക്ക്

ഫേണ്‍സ്‌ക്വയര്‍ കൂടുതലായും ലക്ഷ്യം വയ്ക്കുന്നത് ഇന്റീരിയറുകളാണ്. അതിന് കൂടുതല്‍ സാധ്യതയുള്ള സ്ഥലം കൊച്ചിയാണ്. പുതിയ വീടുകളും അപ്പാര്‍ട്ട്‌മെന്റുകളുമെല്ലാം ധാരാളമായി വരുന്നത് കൊച്ചിയിലാണ്. അങ്ങനെയാണ് ഫേണ്‍സ്‌ക്വയര്‍ കൊച്ചിയിലെത്തുന്നത്. മാത്രമല്ല, ഒരു ഹെഡ് ഓഫീസ് എന്ന നിലയിലാണ് കൊച്ചി തെരഞ്ഞെടുത്ത്. മറ്റു സ്ഥലങ്ങളില്‍ നിന്നുപോലും കൊച്ചിയിലെത്തി പര്‍ച്ചേസ് നടത്തുന്ന രീതിയണ് ഇന്ന് കണ്ടുവരുന്നത്. കേരളത്തിന്റെ ബിസിനസ് ക്യാപ്പിറ്റല്‍ എന്ന നിലയിലുള്ള കൊച്ചി തന്നെയാണ് തങ്ങളുടെ ബിസിനസ് സ്റ്റാര്‍ട്ടപ്പിന് ഏറ്റവും യോജിച്ചതെന്ന് ഫേണ്‍സ്‌ക്വയര്‍ അങ്ങനെയാണ് തീരുമാനിച്ചത്.

അതിവേഗം വളരുന്ന ഫര്‍ണിച്ചര്‍ വിപണി

പണ്ടുകാലങ്ങളില്‍ റെഡിമെയ്ഡ് ഫര്‍ണിച്ചര്‍ കടയില്‍ നിന്നും വാങ്ങുക, അതിന് ഇണങ്ങുന്ന വിധത്തില്‍ വീടിനെ തയ്യാറാക്കുക എന്നിങ്ങനെയായിരുന്നു കാര്യങ്ങള്‍ പോയിരുന്നത് എന്നാല്‍ ഇന്ന് ആളുകളുടെ ചിന്ത മാറി. കസ്റ്റമൈസ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന ഫര്‍ണിച്ചറുകളാണ് ആളുകള്‍ക്ക് താല്‍പര്യം. ആധുനികതയും ആകര്‍ഷമായ ഡിസൈനുമാണ് മലയാളികളെ ആകര്‍ഷിക്കുന്നത്. വിദേശരാജ്യങ്ങളിലെ ഫര്‍ണിച്ചറുകളെപ്പറ്റി പോലും മലയാളികള്‍ക്ക് അറിവുണ്ട്. ആ രീതിയിലുള്ള ഒരു ഷോപ്പാണ് ഫേണ്‍സ്‌ക്വയര്‍. ഇവിടെയുള്ള ഒട്ടുമിക്ക ഡിസ്‌പ്ലേ ഫര്‍ണിച്ചറുകളും ഏത് തരത്തില്‍ വേണമെങ്കിലും കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷന്‍ ഫേണ്‍സ്‌ക്വയര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വന്തമായി നിര്‍മാണ യൂണിറ്റ് ഉള്ളതുകൊണ്ട് ആവശ്യമുള്ള തരത്തില്‍ സൗകര്യങ്ങളെല്ലാം കസ്റ്റമേഴ്‌സിന് ലഭ്യമാക്കാന്‍ ഫേണ്‍സ്‌ക്വയറിന് സാധിക്കുന്നുണ്ട്. ഒരു വീടിനു വേണ്ട എല്ലാ ഇന്റീരിയര്‍ വര്‍ക്കുകളും ഫേണ്‍സ്‌ക്വയര്‍ ചെയ്യുന്നു. എല്ലാ തരത്തിലുള്ള ഉപയോക്താവിനും ആവശ്യമായ തരത്തില്‍പെട്ടവയെല്ലാം ഫേണ്‍സ്‌ക്വയറിലുണ്ട്.

സ്വന്തം നിര്‍മാണയൂണിറ്റിന്റെ അധികഗുണം

മറ്റുള്ളവരില്‍ നിന്നും ഫേണ്‍സ്‌ക്വയറിനെ വ്യത്യസ്തമാക്കുന്നത് ബെസ്റ്റ് പ്രൈസ്-ബെസ്റ്റ് ക്വാളിറ്റി പാക്കേജാണ്. മാത്രമല്ല സ്വന്തമായി നിര്‍മാണ യൂണിറ്റുള്ളതിന്റെ ഗുണം ഗുണഭോക്താവിനും ലഭിക്കുകയും ചെയ്യും. ഇടനിലക്കാരനില്ലാത്തതിനാല്‍ എല്ലാ തരത്തിലും വാങ്ങാനെത്തുന്നവര്‍ക്ക് ഗുണം ചെയ്യും. പ്രോഡക്ടുകളില്‍ ഏറിയ പങ്കും സ്വന്തം യൂണിറ്റില്‍ നിന്ന് നിര്‍മിക്കുന്നതാണ്. മികച്ച വിലയില്‍ മികച്ച നിലവാരമുള്ള പ്രോഡക്ടുകള്‍ ഉറപ്പുവരുത്താന്‍ ഫേണ്‍സ്‌ക്വയറിന് അങ്ങനെയാണ് സാധിക്കുന്നത്. ആഫ്റ്റര്‍ സെയില്‍ സര്‍വ്വീസും അത്തരത്തില്‍ മികച്ച രീതിയിലാക്കാന്‍ ഫേണ്‍സ്‌ക്വയറിനു സാധിക്കുന്നത് സ്വന്തം യൂണിറ്റുള്ളതുകൊണ്ടാണ്. എല്ലാ പ്രോഡക്ടുകള്‍ക്കും ബ്രാന്‍ഡഡ് പ്രോഡക്ടുകള്‍ നല്‍കുന്നതിനെക്കാള്‍ മികച്ച തരത്തിലുള്ള വാറണ്ടി പേപ്പറടക്കം നല്‍കും. ഉപയോക്താവ് എപ്പോള്‍ വിളിച്ചാലും സര്‍വ്വീസിനുള്ള സൗകര്യം ചെയ്തുകൊടുക്കും. ട്രീറ്റ് ചെയ്ത തടികളാണ് ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്നതെന്നതിനാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകാറില്ല.

ഫര്‍ണിച്ചര്‍ വിപണിയിലെ മാറ്റങ്ങള്‍

ആളുകളുടെ ജീവിതശൈലിയിലും മനോഭാവങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങളാണ് ഫര്‍ണിച്ചര്‍ വിപണിയിലെ വലിയ മാറ്റത്തിനു പിന്നിലുള്ള കാരണമെന്ന് പറയാം. കൂട്ടുകുടുംബങ്ങളില്‍ നിന്നും അണുകുടുംബങ്ങളിലേക്ക് മാറിയത് ഫര്‍ണിച്ചര്‍ രംഗത്തെ വലിയ വഴിത്തിരിവിനു കാരണമായി. മാത്രമല്ല മുന്‍പ് 15-20 വര്‍ഷങ്ങളോളം കൂടുമ്പോള്‍ വാങ്ങിയിരുന്ന ഫര്‍ണിച്ചറുകള്‍ ഇന്ന് 5 വര്‍ഷം കൂടുമ്പോള്‍ മാറ്റി വാങ്ങുന്ന അവസ്ഥയെത്തി. മാത്രമല്ല പരമ്പരാഗത ശൈലിയില്‍ പ്രാദേശികമായി നിര്‍മിക്കപ്പെട്ട ഫര്‍ണിച്ചറുകളോട് ജനങ്ങള്‍ പുലര്‍ത്തിയിരുന്ന വൈകാരികബന്ധം നഷ്ടമായതാണ് മറ്റൊരു മാറ്റം. പഴഞ്ചനായാല്‍ ഉപേക്ഷിക്കുക, പുതിയത് വാങ്ങുകയെന്ന ശീലം വളര്‍ന്നുകഴിഞ്ഞു. 

ഫേണ്‍സ്‌ക്വയറിന്റെ ഭാവി

പാരമ്പര്യമായി ഫര്‍ണിച്ചര്‍, വീട്ടുപകരണമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളതിനാല്‍ ഫേണ്‍സ്‌ക്വയര്‍ ഒരു സ്വപ്‌നസാക്ഷാത്കാരമാണ്. ഫര്‍ണിച്ചറും മറ്റ് ഹൗസ്‌ഹോള്‍ഡ് ഉപകരണങ്ങളുമെല്ലാമുള്ള വലിയൊരു ഷോറൂമാണ് ഫേണ്‍സ്‌ക്വയറിന്റെ ഭാവി ലക്ഷ്യം. കേരളത്തിലുടനീളം എല്ലാ ജില്ലകളിലും അത്തരം ഷോറൂമുകള്‍ ആരംഭിക്കണമെന്ന പദ്ധതിയാണ് ഫേണ്‍സ്‌ക്വയര്‍ മുന്നോട്ടുവയ്ക്കുന്നത്. ഫേണ്‍സ്‌ക്വയര്‍ അങ്ങനെയൊരു വലിയ സ്വപ്‌നത്തിന്റെ തുടക്കം മാത്രമാണ്. ഫര്‍ണിച്ചര്‍, സിസി ടിവി, ഇന്‍വെര്‍ട്ടര്‍ മറ്റ് വീട്ടുപകരണങ്ങള്‍ അങ്ങനെ ഒരു വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും വില്‍ക്കുന്ന ഒരു വലിയ ഷോറൂമായിരിക്കും അത്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന് ഫേണ്‍സ്‌ക്വയര്‍ കരുതുന്നു.

Spread the love
Previous ഇന്റീരിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍
Next കര്‍പ്പൂരം നിര്‍മ്മാണം, ചെറുകിട വ്യവസായത്തിന്റെ വിജയ മാതൃക

You might also like

Success Story

പേര് വിക്കിപീഡിയ, പ്രായം പതിനെട്ട്‌

വിജ്ഞാനവ്യാപനത്തിന്റെ പതിനെട്ട്‌ വര്‍ഷങ്ങള്‍ താണ്ടുന്നു സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയ. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി വളര്‍ന്ന വിക്കിപീഡിയ താണ്ടിയ അറിവിന്റെ ദൂരങ്ങള്‍ നിരവധിയാണ്. ഇന്ന് മുന്നൂറിനടുത്തു ഭാഷകളില്‍ അമ്പത്തൊന്നു ലക്ഷത്തിലധികം ലേഖനങ്ങളുമായി വിക്കിപീഡിയ വിവരസങ്കേതിക വിദ്യയുടെ ലോത്തു വിജ്ഞാനം വിളമ്പുകയാണ്. മലയാളം അടക്കം

Spread the love
Special Story

പാള പ്ലേറ്റുകള്‍ നിര്‍മിച്ച് വിദേശവിപണി കണ്ടെത്തിയ സംരംഭകന്‍

ഇന്നു വേഗത്തില്‍ വളരുന്ന വ്യവസായങ്ങളിലൊന്നാണ് പാള പ്ലേറ്റ് നിര്‍മാണം. പാളകൊണ്ടുള്ള പ്ലേറ്റ് നിര്‍മാണത്തിന്റെ സാധ്യത വര്‍ഷങ്ങള്‍ക്കു മുന്‍പേ തിരിച്ചറിഞ്ഞ് ഈ ഉല്‍പ്പന്നത്തിന് വിദേശ രാജ്യങ്ങളിലും മാര്‍ക്കറ്റ് കണ്ടെത്തിയ സ്ഥാപനമാണ് തൃശൂര്‍ കുരിയച്ചിറ സെന്റ് തോമസ് സ്ട്രീറ്റിലെ ദീപം പാം ഡിഷ്. ദീപം

Spread the love
Special Story

ഡിജിറ്റല്‍ ഗ്രാമങ്ങള്‍ മുതല്‍ നവഭാരതം വരെ: ഇടക്കാല ബജറ്റ് ഒറ്റനോട്ടത്തില്‍

കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ്കാര്യ റെയില്‍വെ, കല്‍ക്കരി മന്ത്രി  പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2019-20 ലെ ഇടക്കാല ബജറ്റിലെ പ്രസക്ത ഭാഗങ്ങള്‍  ; പുതിയ പ്രഖ്യാപനങ്ങള്‍  കര്‍ഷകര്‍ o    12 കോടി ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പി.എം. കിസാന്‍ പദ്ധതിക്ക് കീഴില്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply