ഇ-ബേയില്‍ കാമുകിയെ വില്‍പനയ്ക്ക്

ഇ-ബേയില്‍ കാമുകിയെ വില്‍പനയ്ക്ക്

ലോകോത്തര ഓണ്‍ലൈന്‍ ബൈ-സെല്‍ പ്ലാറ്റ്‌ഫോം ഇ-ബേ അറിയാത്തതായി ആരുമില്ല. വാങ്ങാനും വില്‍ക്കാനും ആവശ്യമായ സൗകര്യങ്ങളെല്ലാം മികച്ച രീതിയിലാണ് ഇ ബേയില്‍ ക്രമീകരിച്ചിട്ടുള്ളത്. എന്നാല്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനു പകരം സ്വന്തം കാമുകിയെ ഇ-ബേയില്‍ വില്‍ക്കാനുണ്ട് എന്ന പരസ്യം കണ്ട് പലരും അന്തം വിട്ടു.
ബ്രിട്ടീഷുകാരനായ ഒരു യുവാവാണ് ഇത്തരത്തില്‍ കഴിഞ്ഞ ദിവസം തന്റെ കാമുകിയെ വില്‍പനയ്ക്ക് വച്ചത്. വില്‍ക്കാനുണ്ട് എന്ന അടിക്കുറിപ്പോടെ കാമുകിയുടെ ചിത്രങ്ങള്‍ സഹിതം ഇ ബേയില്‍ പരസ്യം നല്‍കുകയായിരുന്നു. കാര്യം തമാശയായി ചെയ്തതാണെങ്കിലും കളി കാര്യമായി. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇ-ബേ ഉപയോക്താക്കള്‍ കാമുകിയുടെ വില ‘ബിഡ്’ ചെയ്തുതുടങ്ങി.
68 ലക്ഷം രൂപ വരെ നല്‍കാമെന്ന് ആളുകള്‍ പറഞ്ഞതോടെ അധികൃതര്‍ പരസ്യം ശ്രദ്ധിക്കുകയായിരുന്നു. ഒടുവില്‍ ഇ-ബേ തന്നെ ഈ പരസ്യം തങ്ങളുടെ സൈറ്റില്‍ നിന്നും നീക്കം ചെയ്തു. വെബ്‌സൈറ്റിന്റെ നിയമങ്ങള്‍ ലംഘിച്ചതിനാണ് പരസ്യം നീക്കം ചെയ്യിച്ചത്.
എന്നാല്‍ ഇതേസമയം താന്‍ തമാശയായാണ് പരസ്യം നല്‍കിയതെന്നും ഇതുപോലെ പലതും ദിവസവും കാണിക്കാറുണ്ടെന്നും യുവാവ് പറയുന്നു.
താന്‍ നല്‍കിയ പരസ്യം തമാശയായി കാണാനുള്ള സെന്‍സ് കാമുകിയ്ക്കുണ്ടെന്നും അവര്‍ക്ക് അതില്‍ പരിഭവമില്ലെന്നും കാമുകന്‍ അവകാശപ്പെടുന്നു.

Spread the love
Previous ഗൂഗിള്‍ ഇന്ത്യയ്ക് 2018 സാമ്പത്തിക വര്‍ഷത്തില്‍ വന്‍നേട്ടം
Next പുതിയ 28 ഫീച്ചറുകളോടെ ഡാറ്റ്‌സണ്‍ ഗോ, ഗോ പ്ലസ് കാറുകള്‍

You might also like

Uncategorized

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ‘ആശ്വാസം’ എന്ന പേരിൽ 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  തൊഴിൽരഹിതരായ അപേക്ഷകർ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരും 18 വയസ്സ് പൂർത്തിയായവരും

Spread the love
Uncategorized

90 ശതമാനം വരെ വിലക്കിഴിവ്; ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡെയ്‌സ് ഓഫര്‍ സെയില്‍ ഈ മാസം 20 ന് ആരംഭിക്കും. ഈ ദിവസങ്ങളില്‍ 90 ശതമാനം വരെ വിലക്കിഴിവിലായിരിക്കും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക. പുസ്തകങ്ങള്‍, സ്മാര്‍ട് ഫോണുകള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചര്‍, ഫാഷന്‍ തുടങ്ങി

Spread the love
Uncategorized

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ലണ്ടന്‍ : കരുത്തരായ യുവന്റസിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരം ഗംഭീരമാക്കി. രണ്ട് ഗോള്‍ നേടിയ ലയണല്‍ മെസ്സിയുടെ പ്രകടനമാണ് ബാഴ്‌സയ്ക്ക് മികച്ച ജയം നേടിക്കൊടുത്തത്. 45,69 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോള്‍. ശേഷിച്ച ഒരു

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply