ഏറ്റവും കുറഞ്ഞ പരിമിതകാല നിരക്കുമായി ഗോ എയര്‍

ഏറ്റവും കുറഞ്ഞ പരിമിതകാല നിരക്കുമായി ഗോ എയര്‍

കൊച്ചി : അടുത്ത വര്‍ഷം കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള പരിമിതകാല ഓഫര്‍ ഗോ എയര്‍ എയര്‍ലൈന്‍സ് ആരംഭിച്ചു. ഇതിനായുള്ള പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. 2020 ജനുവരി 14 മുതല്‍ ജൂലൈ 31 വരെ 24 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗോഎയറിന്റെ ആഭ്യന്തര ശൃഖലയിലൂടെയുള്ള യാത്രകള്‍ക്കാണ് പുതിയ നിരക്കുകള്‍. ഈ മാസം 3 മുതല്‍ 8 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണീ പരിമിതകാല ഓഫര്‍ ലഭിക്കുക. കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് 2220 രൂപ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.

ഗോ എയര്‍ സര്‍വീസ് ആരംഭിച്ചതുമുതല്‍ ഇന്നുവരെയുള്ളതില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണിവ. 2020 പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫര്‍ നിരക്കുകള്‍ അവസാനിക്കുന്നത് ’20’ എന്ന അക്കത്തിലായിരിക്കും.

അഹമ്മദാബാദ്, ബാഗ്ഡോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ചണ്ഡിഗഡ്, ചെന്നൈ, ദില്ലി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്നൗ, മുംബൈ, പോര്‍ട്ട് ബ്ലയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ തുടങ്ങി 24 ഇടങ്ങളിലേക്ക് ഗോ എയര്‍ ഫ്ളൈറ്റുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഗോഎയര്‍ പ്രതിദിനം 300 വിമാന സര്‍വീസുകള്‍ നടത്തുന്നു, കൂടാതെ ഫുക്കറ്റ്, ബാങ്കോക്ക്, മസ്‌കറ്റ്, ദുബായ്, അബുദാബി, മാലെ എന്നിവയുള്‍പ്പെടെ 6 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും സര്‍വീസുണ്ട്, ഇതു കൂടാതെ പുതിയ 2 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ളൈറ്റുകള്‍ ഉടന്‍ ആരംഭിക്കും.

Spread the love
Previous തനിഷ്‌ക് കൊച്ചിയില്‍ പുതിയ സ്റ്റോര്‍ തുറന്നു
Next വൈവിധ്യമാർന്ന മീൻ രുചിക്കൂട്ടുകളുമായി മത്സ്യഫെഡ് ഉല്പന്നങ്ങൾ

You might also like

NEWS

സ്വകാര്യ ബസുകളുടെ സമയക്രമവും പെര്‍മിറ്റും ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്തെ നിരക്കുകളിലോടുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് വിവരങ്ങളും സമയക്രമവും ഓണ്‍ലൈനിലേക്കു മാറ്റുന്നു. പെര്‍മിറ്റ് ലംഘിച്ചുള്ള യാത്രകള്‍, അമിത വേഗം, വ്യാഡജ സമയ പട്ടിക എന്നിവ തടയുന്നതിനായാണ് ഇത്. ഇതിനായി ബസുകളില്‍ ജിപിഎസ് ഉപകരണം ഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പെര്‍മിറ്റ് വിവരങ്ങള്‍ ഓണ്‍ലൈനിലേക്കു മാറ്റുന്നത്.

Spread the love
Business News

ഭക്ഷണപ്രണയത്തില്‍ പിറന്ന കോട്ടയം കമ്പനി

കോട്ടയത്തോടു പ്രണയമുള്ളവര്‍ ആരംഭിച്ച റസ്റ്ററന്റ്. വ്യത്യസ്ത വിഭവങ്ങളുടെ രുചി വിളമ്പുന്നയിടം. കോട്ടയം പോലൊരു ചെറിയ പട്ടണത്തിന്റെ രുചിഭേദങ്ങളെ നിര്‍ണയിക്കുന്നതില്‍ വളരെയേറെ പങ്കുവഹിച്ച സ്ഥാപനം, കോട്ടയം കമ്പനി. സ്ഥിരം റസ്റ്ററന്റ് പേരുകളില്‍ നിന്നും വ്യത്യസ്തമായി കോട്ടയം കമ്പനി എന്നൊരു പേരു നല്‍കുമ്പോള്‍ അതിനു

Spread the love
Business News

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്കുകള്‍ കൂട്ടി. ഇപ്പോള്‍ ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് ഒന്നര കിലോമീറ്റര്‍ വരെ 25 രൂപയാണ്.  ടാക്‌സി മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 175 രൂപയുമാണ്. സംസ്ഥാനത്ത് മിക്ക ഓട്ടോകളും മീറ്റര്‍ ഇടാതെ വലിയ നിരക്കുകളാണ് യാത്രക്കാരില്‍ നിന്നും

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply