കാശുണ്ടാക്കാം… ആട് വളര്‍ത്തലിലൂടെ…

കാശുണ്ടാക്കാം… ആട് വളര്‍ത്തലിലൂടെ…

കാശുണ്ടാക്കാന്‍ പറ്റിയ സംരംഭങ്ങളിലൊന്നാണ് ആട് വളര്‍ത്തല്‍. ഇറച്ചിക്കും പാലിനും നല്ല വിലയും പോഷകഗുണമുള്ള ഒന്നാണ് ആട്. അതിനാല്‍ വളരെ പെട്ടെന്ന് മടക്കുമുതല്‍ തിരിച്ചുപിടിച്ച് ലാഭം സ്വന്തമാക്കാന്‍ ആട് വളര്‍ത്തലിലൂടെ സാധിക്കും. ഇറച്ചിക്കെന്നപോലെ ആട്ടിന്‍ കുട്ടികളെയും വിറ്റ് കാശുണ്ടാക്കാന്‍ പറ്റും. ഇതിന് തിരഞ്ഞെടുക്കേണ്ടത് മലബാറി ആടുകളെയാണ്. മലബാറി പെണ്ണാടുകളെ ജമ്‌നാപ്യാരി മുട്ടനാടുകളുമായി ഇണചേര്‍ത്ത് അവയിലുണ്ടാകുന്ന ആട്ടിന്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതായിരിക്കും ഉചിതം.

 

ആട് വളര്‍ത്തലിന് ആവശ്യമായ ഒന്ന് ആടുകള്‍ക്കുവേണ്ടിയുള്ള ഒരു സുരക്ഷിതമായ കൂടാണ്. ഇത് പുല്ലും വെള്ളവും ഇട്ടുകൊടുക്കാവുന്ന രീതിയിലായിരിക്കണം ക്രമീകരിക്കേണ്ടത്. നല്ല ശുദ്ധിയുള്ള അന്തരീക്ഷമാകണം കൂടുകള്‍ക്ക്. മികച്ച പരിപാലനം ഉണ്ടെങ്കിലേ ആടുകള്‍ ജീവനോടെ നില്‍ക്കുകയുള്ളു. പോഷകഗുണമുള്ള ആട്ടിന്‍പാലിന് ലിറ്ററിന് 80 രൂപ വരെ വിപണിയിലുണ്ട്. അതിനാല്‍ നല്ല രീതിയില്‍ പരിപാലിച്ചാല്‍ ദിവസേന രണ്ട് മുതല്‍ നാല് ലിറ്റര്‍ പാല് വരെ കറന്നെടുക്കാന്‍ സാധിക്കും. ജമ്‌നാപ്യാരി, ബാര്‍ബാറി, ബീറ്റല്‍, സിരോഹി, ഒസ്മാനാബാദി, മലബാറി എന്നിവയാണ് പ്രധാന ആടിനങ്ങള്‍. തളിര്‍പുല്ല്, മൂത്തപുല്ല്, വൈക്കോല്‍, പയര്‍വര്‍ഗ്ഗച്ചെടി, പച്ചിലകള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം.

Spread the love
Previous അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരംക്ഷണം ഉറപ്പ്; ജാക്കറ്റ് ശ്രദ്ധേയമാകുന്നു
Next ആവേശക്കൊടുമുടിയില്‍ ലൂസിഫര്‍ : ആദ്യചിത്രം അച്ഛന് സമര്‍പ്പിക്കുന്നുവെന്നു പൃഥ്വിരാജ്

You might also like

Special Story

സഞ്ചാരികള്‍ക്ക് രാജകീയ ആതിഥ്യമേകി ദി വേവ്

ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകള്‍, സുഗന്ധ വ്യഞ്ജനതോട്ടങ്ങള്‍, വനങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം എന്നിവയെല്ലാം വയനാടിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. ഈ വ്യത്യസ്തതയോടും പ്രകൃതി ഭംഗിയോടും ഇഴുകിച്ചേര്‍ന്ന് കാരാപ്പുഴ ഡാമിന് അഭിമുഖമായി നില്‍ക്കുന്ന 30 കോട്ടേജുകളിലൂടെയാണ് വയനാട് അമ്പലവയല്‍ കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ദി വേവ്

Spread the love
SPECIAL STORY

നാച്ചുറല്‍ വിനഗര്‍ നിര്‍മിച്ച് വിപണി സ്വന്തമാക്കാം

ബൈജു നെടുങ്കേരി കേരളത്തിന്റെ പൊതുസമൂഹത്തില്‍ ആരോഗ്യസംബന്ധമായ അവബോധം വര്‍ദ്ധിച്ചുവരികയാണ്. പ്രകൃതിദത്ത ഭക്ഷണങ്ങളും പാനീയങ്ങളിലേക്കുമുള്ള മടങ്ങിപ്പോക്കിന്റെ വേഗം വര്‍ദ്ധിച്ചിരിക്കുന്നു. വൈദേശിക ഭക്ഷണക്രമത്തോടുള്ള ഭ്രമം മലയാളിയെ രോഗാതുരരാക്കിയപ്പോഴാണ് ഈ തിരിച്ചറിവ് രൂപപ്പെട്ടത്. പുറമെ നിന്നുള്ള ഭക്ഷണത്തേക്കാള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍

Spread the love
Home Slider

ചുരം കയറിയെത്തുന്ന ടൂറിസം സാധ്യതകള്‍

രഞ്ജിനി പ്രവീണ്‍ വയല്‍നാടെന്ന പൂര്‍വ്വനാമത്തിന്റെ സ്മരണ പേറുന്ന വയലുകള്‍ ഏറെക്കുറെ അന്യം നിന്നു കഴിഞ്ഞു. എങ്കിലും വയനാടിന്റെ ഭൂമിക ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിനു കാതോര്‍ക്കുകയാണ്. കാര്‍ഷികസ്മൃതിയുടെ പോയ്മറഞ്ഞ നാളുകള്‍ തിരികെ പിടിക്കുക മാത്രമല്ല. തിരികെ പിടിക്കേണ്ടതു പുതിയ കാലത്തിന്റെ സാധ്യതകള്‍ കൂടിയായി മാറുന്നു.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply