ദൈവസ്പര്‍ശമുള്ള സംരംഭം : ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സ്

ദൈവസ്പര്‍ശമുള്ള സംരംഭം : ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സ്

ജീവിതത്തിലെ ഓരോ ആഘോഷങ്ങളും മറക്കാനാവത്തതാകണം, ഓര്‍മയില്‍ തിളങ്ങിനില്‍ക്കുന്ന സുന്ദരനിമിഷങ്ങളാകണം എന്നൊക്കെയുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകും. അത്തരം ആഘോഷങ്ങള്‍ മനസിനിണങ്ങിയ വിധത്തില്‍ പൂര്‍ണമാവുമ്പോള്‍, ദൈവാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി എന്നു പറയാറുമുണ്ട്. അങ്ങനെ ദൈവാനുഗ്രഹത്താല്‍ എല്ലാം ഭംഗിയായി എന്ന് സംതൃപ്തരായ നിരവധി ക്ലൈന്റുകളെക്കൊണ്ട് തുറന്നുപറയിപ്പിച്ച, ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ വേറിട്ട സാന്നിധ്യമാണ് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സ്. ഓരോ ആഘോഷങ്ങളും ഒന്നിനൊന്ന് വ്യത്യസ്തവും വേറിട്ടതുമാകണമെന്ന തീരുമാനവും, അതിനനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ് ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സിനെ ഈ മേഖലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നാക്കി മാറ്റിയത്.

 

 

സിനിമാക്കഥയ്ക്കു സമാനമായി ഒരു സംരംഭം

2010ല്‍ ഒരു ബോളിവുഡ് ചിത്രം ഇറങ്ങിയിരുന്നു, ബാന്‍ഡ് ബാജാ ബാരാത്ത്. വേറിട്ടതും വ്യത്യസ്തമായ വിവാഹങ്ങളും പാര്‍ട്ടികളും നടത്തി മികച്ചൊരു സംരംഭം എങ്ങനെ കെട്ടിപ്പടുക്കാമെന്നു പറഞ്ഞ ചിത്രമായിരുന്നു അത്. കോളേജ് പഠനം പൂര്‍ത്തിയാക്കിയ രണ്ടുപേര്‍ വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി സംരംഭം തുടങ്ങി വിജയിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്റെ പ്രമേയം. ഈ സിനിമ ഒരുമിച്ചിരുന്ന് കണ്ടതിനു ശേഷമാണ് സമാനമായ ഒരു സംരംഭത്തെക്കുറിച്ച് ആന്‍ ട്വിങ്കിള്‍ ഭര്‍ത്താവ് ജോസ് ടോണിയുമായി ആലോചിക്കുന്നതും ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സിന് തുടക്കമിടുന്നതും. വോഡഫോണിലും എംഡി ഇന്ത്യയുടെ കേരള മേധാവിയുമൊക്കെയായി ജോലി ചെയ്തിരുന്ന ആന്‍ ട്വിങ്കിള്‍ യാതൊരുവിധ മുന്‍പരിചയവുമില്ലാതെയാണ് ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന് തുടക്കമിടുന്നതെന്ന പ്രത്യേകത കൂടിയുണ്ടിവിടെ.

 

തുടക്കം ആകസ്മികം

സ്വന്തമായി വിവാഹാഘോഷങ്ങളും പാര്‍ട്ടികളും ചെയ്യുന്ന കമ്പനിയെക്കുറിച്ചുള്ള ആലോചന ശക്തമായ കാലം. തങ്ങളുടെ ഈ പദ്ധതിയെക്കുറിച്ച് അറിയാവുന്ന ഒരു ബന്ധുവിന്റെ മനസമ്മതം അവര്‍ ആന്‍ ട്വിങ്കിളിനെ ഏല്‍പ്പിച്ചു. ഉള്ളിലുറഞ്ഞു കൂടിയ താല്‍പ്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും പാഷനും അവിടം മുതല്‍ ചിറകു മുളച്ചു. കേരളത്തിലും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമുള്ള വിവിധ വെന്‍ഡേഴ്‌സില്‍ നിന്ന് നേരിട്ടും അല്ലാതെയും ക്വട്ടേഷന്‍ എടുത്തു. അതില്‍ മികച്ചത് എടുത്ത് പ്രവൃത്തി മണ്ഡലത്തില്‍ പരീക്ഷിച്ചപ്പോള്‍ ആദ്യപ്രോഗ്രാം തന്നെ ആന്‍ ട്വിങ്കിള്‍ വിജയകരമാക്കി.

ഏതൊരു സംരംഭമായാലും പരിപാടിയായാലും ദൈവാനുഗ്രഹം അത്യന്താപേക്ഷിതമെന്ന് കരുതുന്ന ഈ ദമ്പതികള്‍ ഏതെങ്കിലുമൊരു കാലത്ത് ഒരു സംരംഭം തുടങ്ങിയാല്‍ അതിന് ഗോഡ്‌സ് ഗ്രെയ്‌സ് എന്ന പേര് മുന്‍പേ നിശ്ചയിച്ചിരുന്നു. ഏത് പരിപാടിയുടെയും വിജയം ദൈവാനുഗ്രഹമെന്ന് വിശ്വസിക്കുന്ന ആന്‍ ട്വിങ്കിളും ജോസ് ടോണിയും പിന്നീട് ചെറുതും വലുതുമായി നിരവധി കല്ല്യാണങ്ങള്‍, വിവാഹനിശ്ചയങ്ങള്‍, സെമിനാറുകള്‍, കോര്‍പ്പറേറ്റ് ഇവന്റുകള്‍, ബെര്‍ത്ത്‌ഡേ തുടങ്ങി വിവിധ പരിപാടികള്‍ നടത്തി. ഓരോ പരിപാടികളും ഏറ്റെടുത്ത് നടത്തി എന്നതിനേക്കാള്‍, ഓരോന്നും തങ്ങളിലേക്ക് എത്തിയെന്നതാണു സത്യമെന്ന് ആന്‍ ട്വിങ്കിള്‍ വ്യക്തമാക്കുന്നു. അത്രയ്ക്ക് വ്യക്തതയോടെയും പ്ലാനിംഗോടെയും ഓരോ ആഘോഷവും മികച്ച അനുഭവമാക്കിയതിനാല്‍ മൗത്ത് ടു മൗത്ത് പബ്ലിസിറ്റിയിലൂടെ ക്ലൈന്റ്‌സ് ലിസ്റ്റിന്റെ എണ്ണം വര്‍ദ്ധിച്ചു, ആന്‍ ട്വിങ്കിള്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

വ്യത്യസ്തത കൈമുതല്‍

ഓരോ ഇവന്റും മുന്‍പ് ചെയ്ത പരിപാടികളില്‍ നിന്ന് വ്യത്യസ്തമാക്കുവാന്‍ പരമാവധി ശ്രമിക്കാറുണ്ടെന്നും ക്ലൈന്റിന്റെ ആവശ്യപ്രകാരം മാത്രമാണ് മുന്‍പ് ചെയ്ത വര്‍ക്കുകള്‍ക്ക് സമാനമായത് ചെയ്യുന്നതെന്നും ആന്‍ ട്വിങ്കിള്‍ പറയുന്നു. ഉപഭോക്താക്കളുടെ ആവശ്യവും താല്‍പ്പര്യവും ബജറ്റും നോക്കിയാണ് ഇവന്റ് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ക്ലൈന്റിന് അറിവില്ലാത്ത മേഖലകളില്‍ ഇടപെടല്‍ നടത്താറുണ്ട്. ഇന്ന് ഏതൊരു ആഘോഷവും വിവിധ തീം അടിസ്ഥാനപ്പെടുത്തി ആയതിനാല്‍ ആദ്യം ഒരു തീം കളര്‍ സെറ്റ് ചെയ്താണ് ഗോഡ്‌സ് ഗ്രെയ്‌സ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക. ഏതൊരു പരിപാടിക്കും ഒരു തീം കളര്‍ ഉണ്ടാകണം എന്നാല്‍ മാത്രമേ ഫോട്ടോ, വീഡിയോ എന്നിവ എടുക്കുമ്പോള്‍ ഒരു പൊലിമ ഉണ്ടാകുകയുള്ളൂ. ഒരു പ്രോഗ്രാം ഏറ്റെടുത്ത് തീം കളര്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ അവിടംമുതല്‍ പരിപാടി തീരുന്നത് വരെയുള്ള എ ടു ഇസഡ് കാര്യങ്ങള്‍ തന്റെ സാന്നിധ്യത്തില്‍ നിന്നുകൊണ്ടാണ് ആന്‍ ട്വിങ്കിള്‍ ചെയ്തു തീര്‍ക്കുന്നത്. അതിനു രാവെന്നോ പകലെന്നോ വ്യത്യാസമില്ലതാനും. കൂട്ടിനു ഭര്‍ത്താവും ഉണ്ടാകും.

 

ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സിന്റെ ക്ലൈന്റുകളില്‍ നല്ലൊരു ശതമാനവും എന്‍ആര്‍ഐ ആണ്. വിദേശത്തുള്ള മലയാളികളുടെ മക്കളുടെയും മറ്റും കല്ല്യാണങ്ങളും മറ്റ് വിശേഷദിവസങ്ങളും കേരളത്തില്‍ മികച്ച വേദിയില്‍ നടത്തിക്കൊടുക്കുകയാണ് ഗോഡ്‌സ് ഗ്രെയ്‌സ് ചെയ്യുന്നത്. ചിലപ്പോള്‍ അവര്‍ പരിപാടിക്ക് രണ്ട് ദിവസം മുന്‍പോ തലേദിവസമോ ആയിരിക്കും നാട്ടില്‍ എത്തുന്നത്. എന്നാല്‍ അപ്പോഴേക്കും ഓണ്‍ലൈനായും ഫോണ്‍ മുഖേനയും എല്ലാം സംസാരിച്ച് ക്ലൈന്റിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രോഗ്രാം സെറ്റാക്കിയിട്ടുണ്ടാകും ആന്‍ ട്വിങ്കിള്‍. ഇതൊക്കയാണ് ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സിനെ മറ്റ് ഇവന്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നതും കൂടുതലാളുകള്‍ ഇവരെ തേടി ചെല്ലുന്നതും. ആഗോള സംരംഭക കൂട്ടായ്മയായ ബിഎന്‍ഐയുടെ തൃശൂര്‍ ജില്ലയിലെ ആദ്യ ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് കൂടിയാണ് ആന്‍ ട്വിങ്കിള്‍. ബിഎന്‍ഐ എന്ന കൂട്ടായ്മയുടെ ശക്തിയും പിന്തുണയും ഗോഡ്‌സ് ഗ്രെയ്‌സിന് കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കിയെന്ന് ആന്‍ ട്വിങ്കിള്‍ വ്യക്തമാക്കുന്നു

 

പാഷന്‍ കൈമുതലാക്കി മുന്നോട്ട്

വിവാഹങ്ങള്‍, ബര്‍ത്ത്‌ഡേ, അലുംനി ഫങ്ഷനുകള്‍, പാര്‍ട്ടികള്‍, കുടുംബ മീറ്റിംഗുകള്‍, പ്രോഡക്ട് ലോഞ്ച്, ഉദ്ഘാടനങ്ങള്‍, കോര്‍പ്പറേറ്റ് പരിപാടികള്‍ തുടങ്ങി ചെറുതും വലുതുമായി നിരവധി ഇവന്റുകള്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ചതാക്കിയതിന് പിന്നില്‍ പാഷന്‍ മാത്രമാണെന്ന് ആന്‍ ട്വിങ്കിള്‍ തുറന്നു പറയുന്നു. എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തൃശൂര്‍ എന്നീ ജില്ലകളിലെല്ലാമായി ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സ് ഇവന്റുകള്‍ ചെയ്തു വിജയിപ്പിച്ചിട്ടുണ്ട്. സ്ഥാപനം തുടങ്ങിയത് സീറോ കാപ്പിറ്റലിലാണെന്നതു മറ്റൊരു പ്രത്യേകത. പാഷന്‍ മുറുകെപ്പിടിച്ച് ഈ ഇന്‍ഡസ്ട്രിയെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചതും, സമ്പാദിച്ച അറിവും, പഠിക്കാനെടുത്ത സമയവുമായിരുന്നു ആകെയുണ്ടായിരുന്ന മൂലധനമെന്ന് ജോസ് ടോണി വ്യക്തമാക്കുന്നു. ക്ലൈന്റാണെങ്കിലും അവരെ കുടുംബാംഗങ്ങളെപ്പോലെയും, അവര്‍ ഏല്‍പ്പിക്കുന്ന പരിപാടി സ്വന്തം വീട്ടിലെപ്പോലെയുമാണ് ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സ് ചെയ്ത് മനോഹരമാക്കുന്നത്. ഏതൊരു ആഘോഷവും മറക്കാനാകാത്ത അനുഭവമായിരിക്കണം ക്ലൈന്റിന് നല്‍കേണ്ടതെന്ന ദൃഢനിശ്ചയം ഉള്ളതിനാലാണ് നല്ല ക്ലൈന്റുകള്‍ ഗോഡ്‌സ് ഗ്രെയ്‌സ് വെഡ്ഡിംഗ് ആന്‍ഡ് പാര്‍ട്ടി പ്ലാനേഴ്‌സിനെ തേടി എത്തുന്നതെന്ന് ഈ ദമ്പതികള്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

 

Spread the love
Previous മികവിന്റെ തികവില്‍ ഫിസാറ്റ്
Next പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍ നിര്‍മിച്ച വിമാനം ലോകശ്രദ്ധ നേടുന്നു

You might also like

SPECIAL STORY

നേടാം ലക്ഷങ്ങള്‍ സ്‌ക്രാപ്പിലൂടെ

ലോഹനിര്‍മ്മിതമായ ഉപകരണങ്ങലാണ് നമുക്ക് ചുറ്റും ഏറ്റവും കൂടുതല്‍ നമുക്ക് കാണാന്‍ സാധിക്കുക. അടുക്കള ഉപകരണങ്ങള്‍ മുതല്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ വരെ ലോഹനിര്‍മ്മിതമാണ്. എന്നാല്‍ ഈ ലോഹനിര്‍മിതികള്‍ക്കെല്ലാം ഒരു കാലാവധി ഉണ്ട്, അതുകഴിഞ്ഞാല്‍ അവ ഉപയോഗശൂന്യമാവും. അതിന് കാരണം തുരുമ്പെടുക്കുന്നതോ ബലക്കുറവുകൊണ്ടൊക്കെ ആവാം.

Spread the love
NEWS

കൊച്ചി മെട്രോ സൗജന്യ യാത്ര അവസാനിപ്പിച്ചു

കൊ​​ച്ചി: പ്ര​​ള​​യ​​ത്തെ​ത്തു​​ട​​ർ​​ന്ന് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സൗ​​ജ​​ന്യ​യാ​​ത്ര കൊച്ചി മെട്രോ അവസാനിപ്പിച്ചു.ഇതുവരെ മൂന്നു ലക്ഷത്തില്‍ അധികം യാത്രക്കാര്‍ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയതായി കൊ​​ച്ചി മെ​​ട്രോ റെ​​യി​​ൽ ലി​​മി​​റ്റ​​ഡ് എംഡി അറിയിച്ചു. 16 മു​​ത​​ല്‍ ആരംഭിച്ച സൗ​​ജ​​ന്യയാ​​ത്ര ഇന്നലെ രാത്രി വരെ നീണ്ടു നിന്നിരുന്നു. വെള്ളം

Spread the love
Business News

ജെറ്റ് എയര്‍വേയ്‌സ് ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു

  ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ വ്യോമഗതാഗത ഗ്രൂപ്പായ ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ ടാറ്റ ഗ്രൂപ്പ് വാങ്ങാന്‍ ഒരുങ്ങുന്നു. കടക്കെണിയിലായ ജെറ്റ് എയര്‍വേയ്‌സിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനാണ് ടാറ്റയുടെ പദ്ധതി. യുഎഇ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേയ്‌സിനുള്ള ഓഹരിയായ 24 ശതമാനമടക്കം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply