നല്ല വാര്‍ത്തകളുടെ നന്മയുമായി ഷമീം റഫീഖിന്റെ 1000 ദിനങ്ങള്‍

നല്ല വാര്‍ത്തകളുടെ നന്മയുമായി ഷമീം റഫീഖിന്റെ 1000 ദിനങ്ങള്‍

പത്രങ്ങളിലും ടെലിവിഷനിലും എപ്പോഴും നിറയുന്നതു നെഗറ്റീവ് വാര്‍ത്തകളാണ്. കൊലപാതകം, ബലാല്‍സംഘം, മയക്കുമരുന്ന്… ഇങ്ങനെ പോകുന്നു പത്ര ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍. ഇവിടെ ജീവിക്കുകയെന്നത് തന്നെ കഠിനമാണ്. എന്നാല്‍ ഭൂമി ജീവിക്കാന്‍ അര്‍ഹമാണെന്നും, സ്‌നേഹവും കരുണയും ഇവിടെ അവസാനിക്കുന്നേയില്ലെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന സംഭവങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും ഉണ്ടാവുന്നുണ്ട്. നന്മയുടെ പൂവുകള്‍ പൂര്‍ണമായും വാടിയിട്ടില്ലെന്നു നമ്മെ തിരിച്ചറിയിക്കുന്ന സംഭവങ്ങള്‍. ഈ ലോകത്തു ജീവിക്കാന്‍ പ്രതീക്ഷ നല്‍കുന്നതാണ് ഇത്തരം നല്ല കാഴ്ചകളും വാര്‍ത്തകളും. ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിന്നെത്തുന്ന ഇത്തരം നല്ല വാര്‍ത്തകളാവാം. സത്യവും മിഥ്യയും തിരിച്ചറിയാതെ പലരും ഉഴലുന്ന കാലഘട്ടത്തില്‍ അനിവാര്യമാണ് ഇത്തരം വാര്‍ത്തകള്‍. ലോകത്തെക്കുറിച്ച് ആധിപ്പെടുന്ന ഹൃദയങ്ങളില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് പ്രകാശം പരത്തുന്ന ഇത്തരം വാര്‍ത്തകള്‍ എത്തിപ്പെടുക.

 

ഇങ്ങനെ അനേകം പേരിലേക്ക് വെളിച്ചം വീശുന്ന പ്രവര്‍ത്തനത്തിന് ഏറെ നാളായി നേതൃത്വം കൊടുക്കുന്നുണ്ട് പ്രമുഖ എന്‍ട്രപ്രണര്‍ഷിപ്പ് കോച്ചും, കോര്‍പ്പറേറ്റ് ട്രെയിനറും, വിന്നര്‍ ഇന്‍ യൂ, ഈഗിള്‍ ബിസിനസ്സ് സൊല്യൂഷന്‍ സ്ഥാപകനുമായ ഷമീം റഫീഖ്. ചിത്രസഹിതം വാര്‍ത്തയെഴുതി നല്ല വാര്‍ത്തകള്‍ വാട്സാപ്പ് വഴി ജനങ്ങളിലേക്കെത്തിക്കുകയാണ് ഇദ്ദേഹം. ഈ ലോകത്ത് മോശവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ മാത്രമല്ല നല്ലതുമുണ്ടെന്ന് കാണിച്ചു തരുന്ന ഷമീം റഫീഖിന്റെ ഈ ഉദ്യമത്തിന് ഇന്നേക്ക് 1000 ദിവസം തികയുകയാണ്. ഈ പോസിറ്റീവ് കഥകളും വാര്‍ത്തകളും നിങ്ങള്‍ക്കും എല്ലാദിവസവും ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ മൊബൈല്‍ നമ്പര്‍ -8129841457 നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം പ്‌ളീസ് ആഡ് മി എന്ന് ഒരു മെസ്സേജ് അയക്കുക.

 

നല്ലവാര്‍ത്തകളുടെ തുടക്കം

രണ്ടര വര്‍ഷം മുന്‍പ് കുവൈറ്റില്‍ ഒരു ട്രെയിനിംഗ് പ്രോഗ്രാം. പരിപാടി കഴിഞ്ഞു പുറത്തേക്കിറങ്ങവേ ഒരു വലിയ സംരംഭകന്‍ ഷമീം റഫീഖിന്റെ അരികിലെത്തി. കേരളത്തിലെ പൊതുകാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു. നന്നായി പോകുന്നു എന്ന് മറുപടി നല്‍കി. ”അവിടെ എന്ത് നന്നായി പോകുന്നു കേരളത്തിലും ഇന്ത്യയിലും എന്ത് നല്ല വാര്‍ത്തയാണുള്ളത്. എല്ലാം നെഗറ്റീവല്ലേ…വെറുതെയല്ല ഞങ്ങളെപ്പോലുള്ളവര്‍ ഇങ്ങോട്ട് പോന്നത്” എന്ന മറുപടിയാണ് ലഭിച്ചത്. നല്ല കാര്യങ്ങള്‍ അവിടെ നടക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും നല്ലകാര്യം ഒന്നെങ്കിലും പറയാന്‍ സാധിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. തിരിച്ചൊന്നും പറയാന്‍ നില്‍ക്കാതെ അദ്ദേഹത്തിന്റെ വിസിറ്റിംഗ് കാര്‍ഡും വാങ്ങി നല്ല വാര്‍ത്തകള്‍ അയച്ചുതരാമെന്നും പറഞ്ഞ് നാട്ടിലേക്ക് പോന്നു ഷമീം. പിന്നീട് വാശി തോന്നി ഗൂഗിളില്‍ പോസിറ്റീവ് ന്യൂസസ് ഇന്‍ ഇന്ത്യ എന്ന് സെര്‍ച്ച് ചെയ്തു. അതില്‍ നിന്ന് ഒരു നല്ല വാര്‍ത്ത എടുത്തു പ്രത്യേക ഫോര്‍മാറ്റില്‍ ചിത്രസഹിതം വാര്‍ത്തയാക്കി അദ്ദേഹത്തിന് അയച്ചു കൊടുത്തു. ആദ്യ ദിവസങ്ങളിലൊന്നും പ്രതികരണമുണ്ടായില്ല. തുടര്‍ച്ചയായി ഓരോ ദിവസവും ഓരോ വാര്‍ത്ത അയച്ചു. അഞ്ചാം ദിവസം അദ്ദേഹം തിരിച്ചു വിളിച്ചു. ”നിങ്ങള്‍ എന്നെ അറിയിക്കാനോ ധരിപ്പിക്കാനോ ഇങ്ങനെ നല്ല വാര്‍ത്ത അയക്കണമെന്നില്ല, അന്ന് ഞാന്‍ ഒരു പ്രാസം ഒപ്പിച്ച് പറഞ്ഞതാണ്. നല്ല വാര്‍ത്തകളും സംഭവങ്ങളും കേരളത്തിലും ഇന്ത്യയിലും നടക്കുന്നുണ്ട്” എന്ന് പറഞ്ഞു. ഇങ്ങനെയാണ് നല്ല വാര്‍ത്തകള്‍ക്ക് ഷമീം തുടക്കമിടുന്നത്.

പ്രചോദനമായ ശീലം

ദിനംപ്രതി പത്ര ദൃശ്യമാധ്യമങ്ങളില്‍ നെഗറ്റീവ് വാര്‍ത്തകള്‍ നിറയുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തമായിരുന്നു ഷമീമിന്റെ ഉദ്യമം. നല്ല വാര്‍ത്ത കണ്ടെത്തി കുറച്ചുപേര്‍ക്ക് വാട്‌സാപ്പ് മെസേജായി അയക്കുന്നത് ശീലമാക്കി മാറ്റി. 1000 ദിവസമായി ഒരു നല്ല പോസിറ്റീവ് വാര്‍ത്ത കണ്ടെത്തി അതൊരു ചെറിയ ചിന്താശകലം അടക്കം ചിത്രത്തോടെ അയക്കുകയാണു ചെയ്യുന്നത്. ഇതുവരെ ട്രെയിന്‍ ചെയ്ത ഓരോരുത്തരോടും ഇതിനെക്കുറിച്ച് സംസാരിച്ചപ്പോഴും അനുകൂല പ്രതികരണമാണുണ്ടായത്. പലര്‍ക്കും ഇത്തരം വാര്‍ത്തകള്‍ ആവശ്യമുണ്ട് അല്ലെങ്കില്‍ വേണമെന്ന നിലപാട് ഷമീമിന് കൂടുതല്‍ പ്രചോദനമാകുകയാണ് ചെയ്തത്.

 

നല്ല വാര്‍ത്തകള്‍ ജനങ്ങളിലേക്ക്

സ്വന്തമായി ഒരു ബ്രോഡ്കാസ്റ്റിങ് ലിസ്റ്റുണ്ട് ഷമീമിന്. അതില്‍ ആഡ് ചെയ്യുന്നവരിലേക്ക് ദിവസേന രാവിലെ വാട്‌സാപ്പ് വഴിയാണ് നല്ല വാര്‍ത്തകള്‍ അയക്കുന്നത്. 12000 ത്തിലധികം പേര്‍ക്ക് ഇപ്പോള്‍ ഷമീമിന്റെ ബ്രോഡ്കാസ്റ്റിംഗ് ലിസ്റ്റില്‍ നിന്നും മെസേജ് പോകുന്നുണ്ട്. അവര്‍ ഇത് ഷെയര്‍ ചെയ്യുന്നതിലൂടെ 3 ലക്ഷത്തോളം ആളുകളിലേക്ക് ദിവസേന ഈ വാര്‍ത്തകള്‍ എത്തുന്നു. രാവിലെ എട്ട് മണിക്കു മുന്‍പ് ഒരു പോസിറ്റീവ് ന്യൂസും ഒരു ചിന്താശകലവും ചേര്‍ത്ത് അയക്കുക എന്നതു ഷമീമിന്റെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ട്രെയിനിംഗിന്റെ ഭാഗമായി പല രാജ്യങ്ങളിലും സഞ്ചരിക്കുമ്പോഴും ഒരു ദിവസം പോലും മുടക്കം വരുത്താതെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഷമീമിന് കഴിഞ്ഞിട്ടുണ്ട്.

 

നല്ല വാര്‍ത്തകള്‍ നല്ല അനുഭവങ്ങള്‍

നല്ല വാര്‍ത്തകള്‍ തുടരവെ കൃത്യം 600 ദിവസമായപ്പോള്‍ എല്ലാവര്‍ക്കും ഒരു മെസേജ് അയക്കുകയുണ്ടായി. നിങ്ങളെല്ലാവരും അയക്കുന്ന വാര്‍ത്തകള്‍ വായിക്കുന്നുണ്ടോ, ഇത് നിങ്ങള്‍ക്ക് ആവശ്യമുണ്ടോ… ഇതു തുടരണോ…എന്നായിരുന്നു ആ മെസേജ്.
അവിടെയും ഷമീം റഫീഖിനെ ഞെട്ടിച്ചുകളഞ്ഞു. ഇതൊരിക്കലും നിര്‍ത്തരുത്..ഞങ്ങള്‍ ഇത് വായിക്കുന്നുണ്ടെന്നും മറ്റ് ഗ്രൂപ്പുകളിലേക്കും ആള്‍ക്കാരിലേക്കും ഷെയര്‍ ചെയ്യുന്നുണ്ടെന്നുമാണു പലരും അറിയിച്ചത്. ഇവര്‍ ഫോര്‍വേര്‍ഡ് ചെയ്ത് ഏകദേശം കുറഞ്ഞത് മൂന്ന് ലക്ഷം പേരിലേക്കെങ്കിലും ഈ നല്ല വാര്‍ത്തകള്‍ എത്തുന്നുണ്ടെന്നു ഷമീം റഫീഖ് തിരിച്ചറിഞ്ഞത് അപ്പോഴാണ്. ഒരു ദിവസം അറിയാതെ തലേ ദിവസം അയച്ച മെസേജ് അയച്ചു. ഉടനെ പല ഭാഗത്തു നിന്നും ഫോണ്‍കോള്‍ വരാന്‍ തുടങ്ങി. ഇത് നേരത്തെ അയച്ചതാണ്..പുതിയത് അയക്കണമെന്നും പറഞ്ഞ്..അതും പലരും ഈ വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നു.

 

നന്മകളും ഉണ്ടായിട്ടുണ്ട്. ഹൈദരാബാദിലുള്ള ചെറിയ സാമൂഹ്യസേവന സംഘടന നടത്തുന്ന പ്രസ്ഥാനമുണ്ട്. നമ്മള്‍ ഉപയോഗിക്കാത്ത എന്ത് സാധനവും അവിടെ കൊണ്ടുപോയി കൊടുക്കാം. അവര്‍ അത് വളരെ വൃത്തിയായി പാക്ക് ചെയ്ത് വെച്ചിട്ടുണ്ടാകും. പാവപ്പെട്ടവര്‍ക്ക് അത് അവിടെ നിന്ന് സൗജന്യമായി ലഭിക്കും. ഈ വാര്‍ത്ത അയച്ചുകഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ ഹൈദരാബാദിലുള്ള മലയാളികള്‍ ഷമീമിനെ വിളിച്ചു. ഇന്‍ഡസ് ടവര്‍ എന്ന സ്ഥാപനത്തിന്റെ അധികൃതര്‍ ഈ വാര്‍ത്ത വായിച്ച് അവിടയെത്തി പല സാധനങ്ങളും ഡൊണേറ്റ് ചെയ്‌തെന്നും ചിത്രങ്ങളെടുക്കുകയുണ്ടായെന്നും അറിയിച്ചു. നമുക്ക് ചുറ്റും നെഗറ്റീവ് മാത്രമല്ല, പോസിറ്റീവ് വാര്‍ത്തകളും ഉണ്ടെന്നും ഇത് നന്മകളുടെ ലോകമാണെന്നും കൊച്ചു സന്ദേശത്തിലൂടെ അറിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ബ്രോഡ്കാസ്റ്റിംഗ് ലിസ്റ്റ് വഴി നേരിട്ട് അന്‍പതിനായിരം പേരിലേക്കും അതിലൂടെ പത്ത് ലക്ഷം പേരിലേക്കും നല്ല വാര്‍ത്തകള്‍ എത്തിക്കുകയാണ് ഷമീമിന്റെ അടുത്ത ലക്ഷ്യം.

 

സ്വന്തം പ്രവര്‍ത്തനമേഖലയിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഷമീം ഇന്നു കേരളത്തിലെ ഏറ്റവും മികച്ച ബിസിനസ് കോച്ചും കോര്‍പ്പറേറ്റ് ട്രെയിനറുമാണ്. അദ്ദേഹത്തിന്റെ ഈഗിള്‍ കോച്ചിങ് പ്രോഗ്രാമിലൂടെ ഇരുന്നൂറില്‍പ്പരം സംരംഭകരാണ് അവരുടെ സംരംഭം വിജയിപ്പിച്ചെടുത്തു കൊണ്ടിരിക്കുന്നത്. ഏഴുന്നൂറോളം കോര്‍പ്പറേറ്റുകള്‍ക്ക്, എട്ടു രാജ്യങ്ങളിലായി ട്രെയിനിങ് കൊടുത്തുകൊണ്ടിരിക്കുന്ന ഷമീം മൂന്നര ലക്ഷം പേര്‍ക്കു പരിശീലനം നല്‍കിക്കഴിഞ്ഞു. രണ്ടായിരത്തില്‍പ്പരം സംരംഭകരെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള ഇദ്ദേഹം ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ട്രെയിനിങ് ആന്‍ഡ് ഡവലപ്പ്‌മെന്റിന്റെ മികച്ച ട്രെയിനര്‍ പുരസ്‌കാരം 2016ല്‍ കരസ്ഥമാക്കിയിട്ടുണ്ട്. എന്റെ സംരംഭം ഗോഡ്‌സ് ഓണ്‍ ബ്രാന്‍ഡ് ആന്‍ഡ് എമര്‍ജിങ് എന്‍ട്രപ്രണര്‍ അവാര്‍ഡ്‌സ് 2018ലെ മികച്ച എന്‍ട്രപ്രണര്‍ഷിപ്പ് കോച്ച് പുരസ്‌കാരവും നേടിയിട്ടുണ്ട്.

 

ഷമീമിന്റെ ഈ പോസിറ്റീവ് കഥകള്‍ നിങ്ങള്‍ക്കും എല്ലാദിവസവും ലഭിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ മൊബൈല്‍ നമ്പര്‍ -8129841457 നിങ്ങളുടെ ഫോണില്‍ സേവ് ചെയ്തതിനു ശേഷം പ്‌ളീസ് ആഡ് മി എന്ന് ഒരു മെസ്സേജ് അയക്കുക.

Spread the love
Previous വിശാലിന്റെ പൊലീസ് വേഷം : അയോഗ്യ ട്രെയിലര്‍ കാണാം
Next ഒരായിരം ബീപ് ശബ്ദങ്ങള്‍ : തെരഞ്ഞെടുപ്പ്ദിനക്കാഴ്ച്ചകളിലേക്ക്‌

You might also like

NEWS

ഊരാളുങ്കൽ സൊസൈറ്റിക്ക് ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് സ്ഥിരാംഗത്വം

ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസിഎസ്) ബ്രസ്സൽസ് ആസ്ഥാനമായ ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിൽ സ്ഥിരാംഗത്വം ലഭിച്ചു. പ്രാഥമിക സഹകരണസംഘത്തിൽപ്പെട്ട ഊരാളുങ്കൽ സൊസൈറ്റി ഐസിഎ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യസ്ഥാപനമാണ്. ഫെബ്രുവരി 18ന് ഡൽഹിയിൽനടന്ന കോ-ഓപ്പറേറ്റീവ് അലയൻസ് ആഗോളസമ്മേളനത്തിൽ അലയൻസ് പ്രസിഡന്റ് ഏരിയൽ

Spread the love
Special Story

നിപ വൈറസ് : അറിയേണ്ടതെല്ലാം

* ഭയപ്പെടേണ്ട, ജാഗ്രതയാണ് വേണ്ടത്: മന്ത്രി കെ.കെ. ശൈലജ ടീച്ചർ കഠിനമായ ചുമ, പനി മുതലായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കാതെ എത്രയും പെട്ടന്ന് ചികിത്സ തേടണം. അതുപോലെ ആശുപത്രികൾക്കും രോഗ പര്യവേക്ഷണത്തിനും അണുബാധ നിയന്ത്രണത്തിനും ആവശ്യമായ നിർദേശങ്ങൾ

Spread the love
SPECIAL STORY

എസ്ബിഐയില്‍ 13000 രൂപയുടെ കാര്‍ഡ് ഉപയോഗിച്ച് ഒമ്പതു കോടിയുടെ തട്ടിപ്പ്

എസ്ബിഐയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. 13,000 രൂപ ഇടപാട് പരിധിയുള്ള ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് എസ്ബിഐയില്‍ 9.1 കോടി രൂപയാണ് ഇത്തവണ തട്ടിച്ചത്. തട്ടിപ്പ് നടത്തിയ സന്ദീപ് കുമാര്‍ രഘു പൂജാരിയെ സിബിഐ അറസ്റ്റ് ചെയ്തു. സംഭവം വാര്‍ത്തയായതോടെ ഇടപാടുകാര്‍ ആശങ്കയിലാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply