ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തിയുമായി  ഗോദ്റെജ്

ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തിയുമായി ഗോദ്റെജ്

വിപണിയിലെ മുന്‍നിര ഗാര്‍ഹിക ഇന്‍സെക്ടിസൈഡ് നിര്‍മ്മാതാക്കളായ ഗോദ്റെജ് 100 ശതമാനം പ്രകൃതിദത്തമായി നിര്‍മ്മിച്ച ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി വിപണിയിലെത്തിച്ചു. വേപ്പ്, മഞ്ഞള്‍ എന്നിവ പ്രധാന ചേരുവയായ ഈ ഉത്പന്നം ഫലപ്രദമായ ഒരു കൊതുകു നിവാരണി കൂടിയാണ്.

 

എളുപ്പത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗങ്ങളായ മലേറിയ, ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയവ കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. നാഷണല്‍ വെക്ടര്‍ ബോ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കുകള്‍ പ്രകാരം 2018 ല്‍ കേരളത്തില്‍ 3933 ഡെങ്കി കേസുകളും 908 മലേറിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളില്‍ നിന്നും രാജ്യത്തെ ഓരോ പൗരന്മാരെയും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുഡ്നൈറ്റ് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. വളരെ കുറഞ്ഞ ചെലവില്‍ മികച്ച സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ഉത്പന്നങ്ങള്‍ സഹായിക്കുന്നു. ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തിയുടെ വരവോടു കൂടി പ്രകൃതിദത്തമായ രീതിയില്‍ കൊതുകള്‍ക്ക് എതിരെയുള്ള പോരാട്ടം കൂടുതല്‍ ശക്തമാക്കുകയാണ് ഗുഡ്നൈറ്റ്.

 

ഹോം ഇന്‍സെക്ടിസൈഡ് വിഭാഗത്തില്‍ നവീനമായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഗുഡ്നൈറ്റ് ബ്രാന്‍ഡിന് എന്നും കഴിഞ്ഞിട്ടുണ്ടെന്ന് ഗോദ്റെജ് കസ്യൂമര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡ് കാറ്റഗറി ഹെഡ് സോമശ്രീ ബോസ് അശ്വതി പറഞ്ഞു. ഗുഡ്നൈറ്റ് ഫാസ്റ്റ് കാര്‍ഡ്, പവര്‍ ചിപ്പ്, ഫാബ്രിക് റോള്‍ ഓണ്‍ എന്നിവ അവയില്‍ ചിലതാണ്. മികച്ച ഉത്പന്നങ്ങളുടെ പിന്‍ബലത്തില്‍ എന്നും വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ ബ്രാന്‍ഡിന് കഴിഞ്ഞിട്ടുണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

 

ചോദ്യം ചെയ്യപ്പെടേണ്ടതായുള്ള ചേരുവകളുമായി നിരവധി നിയമവിധേയമല്ലാത്ത അഗര്‍ബത്തികള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി ഇവയില്‍ നിന്നും വ്യത്യസ്തവും മഞ്ഞള്‍, വേപ്പ് തുടങ്ങിയ 100 ശതമാനം പ്രകൃതിദത്തമായ ചേരുവകളോടെ നിര്‍മ്മിക്കുന്നതുമാണ്. മറ്റ് ചന്ദനത്തിരികള്‍ 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ കത്തിത്തീരുമ്പോള്‍ ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തി മൂന്നു മണിക്കൂര്‍ കൊണ്ടാണ് കത്തിത്തീരുന്നത്. 10 ചന്ദനത്തിരികള്‍ അടങ്ങുന്ന ഒരു പാക്കിന് 15 രൂപയാണ് വില. താങ്ങാനാവുന്ന വിലക്ക് വിപണിയിലെത്തുന്ന മികച്ച ഉത്പന്നങ്ങളില്‍ ഒന്നാണ് ഇതെന്നും സോമശ്രീ ബോസ് അശ്വതി പറഞ്ഞു.

 

അടുത്തകാലത്തായി അനാരോഗ്യകരമായ ചേരുവകള്‍ ചേര്‍ത്ത അഗര്‍ബത്തികള്‍ വിപണിയില്‍ സജീവമായിട്ടുണ്ട്. ഇതിന്റെ വിപണനം കേരളത്തിലും പുറത്തും നടക്കുന്നു. ഇത്തരം ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങള്‍ കണക്കിലെടുത്തുകൊണ്ട് അധികാരികള്‍ ഇവയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെയും ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാള്‍, ഒറീസ എന്നിവിടങ്ങളിലെ വിതരണക്കാര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

 

നിയമവിധേയമല്ലാതെയും അനാരോഗ്യകരമായ ചേരുവകളോടെയും വിപണിയില്‍ ലഭ്യമാകുന്ന അഗര്‍ബത്തികളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് ഹോം ഇന്‍സെക്ടിസൈഡ് കണ്‍ട്രോള്‍ അസോസിയേഷന്‍ സെക്രട്ടറിയും ഡയറക്ടറുമായ ജയന്ത് ദേശ്പാണ്ഡെ പറഞ്ഞു. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോകുന്നില്ല. ഇവ എങ്ങനെ ചര്‍മത്തെയും കണ്ണുകളെയും ശ്വസന പ്രക്രിയയെയും ബാധിക്കുമെന്നത് സംബന്ധിച്ച പരിശോധനകളും നടക്കുന്നില്ല. ഇത്തരത്തില്‍ അനിയന്ത്രിതമായി വിപണി പിടിച്ചെടുക്കുന്ന നിയമപരമല്ലാത്ത അഗര്‍ബത്തികള്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഇത്തരത്തിലുള്ള അഗര്‍ബത്തികളുടെ ദീര്‍ഘകാലത്തെ ഉപയോഗം അസ്തമ, ബ്രോങ്കൈറ്റിസ് മറ്റ് ശ്വസന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകാം. ഇക്കാര്യങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ ശ്രദ്ധ പതിപ്പിക്കേണ്ട സമയമാണിത്. അതോടൊപ്പം തന്നെ കൊതുകു കടി മൂലം ഉണ്ടാകുന്ന വിവിധ രോഗങ്ങളില്‍ നിന്നും സംരക്ഷണം നേടേണ്ടതും ആവശ്യമാണ്. പ്രകൃതിദത്തവും അംഗീകൃതവുമായ ഗുഡ്നൈറ്റ് നാച്ചുറല്‍ നീം അഗര്‍ബത്തിയുടെ ഉപയോഗം ഇക്കാര്യത്തില്‍ സഹായകമാകും.

 

Spread the love
Previous ലോകത്തിലെ ഏറ്റവും വില്‍പ്പനയുള്ള ഹാന്‍ഡ്മെയ്ഡ് സോപ്പ് മെഡിമിക്സിന് 50 വയസ്സ്
Next ലോബ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

You might also like

Home Slider

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവീസുകൾ എർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക്

Spread the love
NEWS

ലോക്ഡൗൺ നീട്ടുന്നതിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അമിത് ഷാ

ലോക്ഡൗൺ നീട്ടുന്നതിൽ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് ആവശ്യത്തിന് ഭക്ഷണവും മരുന്നും മറ്റു അവശ്യവസ്തുക്കളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗൺ മേയ് 3 വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ ട്വീറ്റ്.

Spread the love
NEWS

എങ്ങുമെത്താതെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി

ഈ വര്‍ഷം ഡിസംബര്‍ നാലിന് ആദ്യ ഘട്ടം പൂര്‍ത്തിയാകേണ്ട വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നിര്‍മാണം പ്രതിസന്ധിയില്‍. പദ്ധതിയുടെ പ്രധാന നിര്‍മാണമായ ബ്രേക്ക് വാട്ടര്‍ ഇരുപത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. ബ്രേക്ക് വാട്ടര്‍ 3.1 കിലോമീറ്റര്‍ നിര്‍മിക്കണം. ഇതില്‍ 550 മീറ്റര്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply