‘വേര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു

‘വേര്‍ ഈസ് മൈ ട്രെയിന്‍’ ആപ്പ് ഗൂഗിള്‍ ഏറ്റെടുത്തു

ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ‘വേര്‍ ഈസ് മൈ ട്രെയിന്‍’.  ഒരു കോടിയിലേറെ പേര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ് ഗൂഗിള്‍ സ്വന്തമാക്കി. ആപ് നിര്‍മിച്ച ബെംഗളൂരുവിലെ സിഗ്മോയ്ഡ് ലാബ്സിനെ ഏകദേശം 250 കോടി രൂപയ്ക്ക് ഗൂഗിള്‍ ഏറ്റെടുത്തു  എ ന്നാണ് റിപ്പോര്‍ട്ടുകള്‍.

ട്രെയിനുകളുടെ തല്‍സമയ ലൊക്കേഷന്‍, പിഎന്‍ആര്‍ സ്റ്റാറ്റസ്, സീറ്റ് അറേഞ്ച്മെന്റ് എന്നിവ പരിശോധിക്കാനാന്‍ കഴിയും. ജിപിഎസും ഇന്റര്‍നെറ്റും ഇല്ലാതെ തന്നെ ആപ്പ് പ്രവര്‍ത്തിക്കും. മലയാളം ഉള്‍പ്പെടെ 8 ഭാഷകളില്‍ ആപ് സേവനം ലഭ്യമാണ്. എസ്.പി.നിസാം, അരുണ്‍കുമാര്‍ നാഗരാജന്‍, ബാലസുബ്രഹ്മണ്യം രാജേന്ദ്രന്‍, മീനാക്ഷി സുന്ദരം എന്നിവരാണ് സ്റ്റാര്‍ട്ടപ് സ്ഥാപകര്‍.

സിഗ്മോയ്ഡ് ലാബ്സ് ഗൂഗിളിലെത്തുന്നതോടെ സ്റ്റാര്‍ട്ടപ് സ്ഥാപകരും എന്‍ജിനീയര്‍മാരും ഗൂഗിള്‍ ജീവനക്കാരാവും. ഗൂഗിള്‍ ആപ്പില്‍ തല്‍സമയ ട്രെയിന്‍ ലൊക്കേറ്റിങ് സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. ഇതിന് വേണ്ടിയാണ് ആപ്പ് ഏറ്റെടുത്തതെന്നാണ് സൂചന. ആപ് സ്വന്തമാക്കാന്‍ ഏതാനും മാസങ്ങളായി ഗൂഗിളും ചൈനീസ് കമ്പനിയായ ഷൗമിയും ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു.

Previous 15 ലക്ഷം ലാഭം തരുന്ന രണ്ട് കൃഷികള്‍
Next കാരുണ്യസ്പര്‍ശത്തിനായി സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകന്‍

You might also like

Business News

ഹാദിയ കേസ് അന്വേഷണ ചുമതല എന്‍ഐഎയ്ക്ക്

മതം മാറി മുസ്ലീമായഹാദിയ (അഖില) കേസ് എന്‍ ഐഎ അന്വേഷിക്കണമെന്നു സുപ്രീംകോടതി. വിരമിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. അന്തിമ തീരുമാനത്തിനു മുന്‍പ് ഹാദിയയെ വിളിച്ചുവരുത്തണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

Others

പെട്രോള്‍, ഡീസല്‍ വില കുതിച്ച് ഉയരുന്നു

കൊച്ചി: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുന്നതിനിടെ പെട്രോള്‍, ഡീസല്‍ വില കുതിച്ച് ഉയരുന്നു. കൊച്ചിയില്‍ പെട്രോള്‍ വില 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തെത്തിയപ്പോള്‍ 15 പൈസയാണ്

NEWS

പോക്കറ്റിലിടാനാല്ല, കാശുണ്ടാക്കാനും മൊബൈല്‍ ഫോണ്‍

ഒരു സ്മാര്‍ട്ട് ഫോണ്‍ കൈയിലുണ്ടെങ്കില്‍ ചെത്തിനടക്കാനും ആശയവിനിമയത്തിനും മാത്രമല്ല ദിനംപ്രതി സമ്പാദിക്കാനും സാധിക്കും. ചില ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രം മതി. അത്തരം ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദിനംപ്രതി പൈസ പോക്കറ്റ് മണി തനിയെ വന്നു ചേരും. അവ ഏതെല്ലാമാണെന്നു

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply